Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ഒരുമാസം മാത്രം.... മഹാവികാസ് അഗാഡിക്ക് നെഞ്ചിടിപ്പ്, ഉദ്ധവിന് കുലുക്കമില്ല, ബിജെപി നീക്കം!!

മുംബൈ: മഹാരാഷ്ട്രയില്‍ ഇനി ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രി പദത്തില്‍ തുടരാനാവുക വെറും ഒരുമാസം. കൗണ്ട് ഡൗണ്‍ ബിജെപി ആരംഭിച്ചിരിക്കുകയാണ്. ശിവസേന കടുത്ത താക്കീതും മുന്നറിയിപ്പും നല്‍കിയിട്ടും ഗവര്‍ണറോ ബിജെപിയോ കുലുങ്ങിയിട്ടില്ല. അതേസമയം ഇതിനിടെ വിഷയം വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങളും മഹാ വികാസ് അഗാഡിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ ബിജെപി ക്യാമ്പ് നിയമപോരാട്ടത്തിന് തയ്യാറെടുക്കാന്‍ ഒരുങ്ങുകയാണ്. ഉദ്ധവിന്റെ ശുപാര്‍ശ ഒരിക്കലും നിയമപരമല്ലെന്ന് ബിജെപി വാദിക്കുന്നു. അതിനുള്ള തെളിവുകളും നിരത്തുന്നുണ്ട്. ഇത് കോടതിയില്‍ ബലമേകും.

ഇനി ഒരു മാസം

ഇനി ഒരു മാസം

ഇനി ഒരു മാസമാണ് ഉദ്ധവിന് മുന്നിലുള്ളത്. മെയ് 26നാണ് ഉദ്ധവിന്റെ കാലാവധി കഴിയുന്നത്. ശിവസേന എന്ത് നടപടി സ്വീകരിക്കണമെന്ന തിരക്കിട്ട ചര്‍ച്ചകളിലാണ്. കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. പക്ഷേ മുംബൈ ഹൈക്കോടതി നിയമസഭയുടെ ശുപാര്‍ശയുടെ നിയമസാധുത പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍തൂക്കം ബിജെപിക്കാണ്. അതേസമയം കോണ്‍ഗ്രസും എന്‍സിപിയും നിയമമാര്‍ഗം കൊണ്ട് കാര്യമില്ലെന്നാണ് പറയുന്നത്. നിയമസഭയുടെ നിര്‍ദേശം ഗവര്‍ണര്‍ അംഗീകരിക്കണമെന്നാണ് നിയമമെന്നും ഇവര്‍ പറയുന്നു.

ഇതുവരെ മത്സരിച്ചിട്ടില്ല

ഇതുവരെ മത്സരിച്ചിട്ടില്ല

ഉദ്ധവ് ഇതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. ഈ നീക്കം അദ്ദേഹത്തിന്റെ ജനപ്രീതിയെ ഇടിക്കുമോ എന്ന ആശങ്കയിലാണ് ശിവസേന. ഗവര്‍ണര്‍ അതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് എന്തായാലും നടക്കില്ല. ഉദ്ധവിനെ മുന്നിലുള്ള ഏക മാര്‍ഗം ഗവര്‍ണര്‍ അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്യുക മാത്രമാണ്. മഹാവികാസ് അഗാഡി സര്‍ക്കാര്‍ ഇന്നലെ ഗവര്‍ണറെ ഇക്കാര്യം വീണ്ടും ഓര്‍മിപ്പിച്ചിരിക്കുകയാണ്. ഏപ്രില്‍ 11ന് ആദ്യത്തെ കത്ത് സര്‍ക്കാര്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്ക് നല്‍കിയിരുന്നു.

ബിജെപിയുടെ തന്ത്രം

ബിജെപിയുടെ തന്ത്രം

ബിജെപി ഇടയ്ക്കിടെ ഗവര്‍ണറെ കണ്ട് ശിവസേനയെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ഉദ്ധവിന്റെ നിരവധി പ്രശ്‌നങ്ങളും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രത്തില്‍ നിന്നുള്ള സമ്മര്‍ദവും ഇതിന് പുറമേയുണ്ട്. ഗവര്‍ണറുടെ ഓഫീസ് ശിവസേന നേതാക്കളെ കാണാനും അനുമതി നല്‍കിയിട്ടില്ല. ഗവര്‍ണറെ ഫോണില്‍ ബന്ധപ്പെടാനും സാധിച്ചിട്ടില്ല. അവസാന നിമിഷം വരെ ട്വിസ്റ്റ് കൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമം. ഉദ്ധവ് ഈ അവസരത്തില്‍ സഖ്യകക്ഷികളില്‍ നിന്നുള്ള സമ്മര്‍ദവും നേരിടുന്നുണ്ട്.

ഉദ്ധവിന് കുലുക്കമില്ല

ഉദ്ധവിന് കുലുക്കമില്ല

ഉദ്ധവ് ഈ അവസരത്തില്‍ പതറിയിട്ടില്ല. മഹാവികാസ് അഗാഡി അദ്ദേഹത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് മാര്‍ഗങ്ങളാണ് ഉദ്ധവിന് മുന്നിലുള്ളത്. ഒരു നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കുകയാണ്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആ സാഹസത്തിന് തയ്യാറല്ല. രണ്ടാമത് പ്രാദേശിക ഭരണകേന്ദ്രങ്ങളുടെ സഹായത്തോടെ നിയമസഭയിലെത്തുന്നതാണ്. ഇത് കുറച്ച് കടുപ്പമാണ്. അധ്യാപകര്‍ക്കുമുള്ള മറ്റുമുള്ള സീറ്റാണ്. മൂന്നാമത്തെ വഴി ഗവര്‍ണറുടെ നാമനിര്‍ദേശമാണ്. ഇവിടെ ഉദ്ധവിന് സാഹിത്യത്തോടുള്ള താല്‍പര്യവും ശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ മേഖലയിലുള്ള കഴിവും നാമനിര്‍ദേശം നേടാന്‍ ധാരാളമാണ്.

മഹാവികാസ് അഗാഡി

മഹാവികാസ് അഗാഡി

ബിജെപിയെ കിട്ടിയ അവസരത്തില്‍ വിമര്‍ശിച്ച് സഖ്യം രംഗത്തെത്തിയിട്ടുണ്ട്. ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യാത്ത സംഭവും പാല്‍ഗഡിലെ ആള്‍കൂട്ട മര്‍ദന വിമര്‍ശനവും ഇതിന് പിന്നിലുണ്ട്. ഉത്തര്‍പ്രദേശിലെ ബുലന്ധ്‌ഷെഹറില്‍ രണ്ട് ക്ഷേത്ര പുരോഹിതന്‍മാരെ തല്ലിക്കൊന്ന സംഭവത്തിലാണ് പ്രതികരണം. പാല്‍ഗഡ് വിഷയം പോലെ ഇതിനെ വര്‍ഗീയവത്കരിക്കരുതെന്നാണ് ആവശ്യം. യോഗി ആദിത്യനാഥിനെ വിളിച്ച് ഉദ്ധവ് ആശങ്ക അറിയിക്കുകയും ചെയ്തു. പാല്‍ഗഡില്‍ മുസ്ലീങ്ങളെയാണ് ബിജെപി കുറ്റാരോപിതരാക്കിയതെന്നും, ബുലന്ധ്‌ഷെഹറില്‍ അത്തരം രാഷ്ട്രീയം പാടില്ലെന്നും രണ്‍ദീപ് സുര്‍ജേവാല പഞ്ഞു. എന്‍സിപി ആശങ്കപ്പെടുത്തുന്ന സംഭവമെന്നാണ് പ്രതികരിച്ചത്.

ബിജെപിയുടെ പണി

ബിജെപിയുടെ പണി

ഗവര്‍ണര്‍ ഉദ്ധവിനെ നിയമസഭയിലേക്ക് ശുപാര്‍ശ ചെയ്താലും ബിജെപി പ്രശ്‌നം ഉണ്ടാക്കും. കാണം അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട അംഗമല്ല. ഭരണഘടനയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടയാള്‍ മുഖ്യമന്ത്രിയാവരുതെന്ന നിയമമില്ല. അതുകൊണ്ട് തന്നെ നിയമം സംബന്ധിച്ച് വ്യക്തതയില്ല. ബിജെപിക്ക് ഇത് അനുഗ്രഹമാണ്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന പദം ഉപയോഗിച്ചാണ് ബിജെപി കോടതിയെ സമീപിക്കുക. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉദ്ധവിന് ജനങ്ങള്‍ക്കിടയിലുള്ള ഇമേജും ഇടിയും. ബിജെപി മുന്നില്‍ കാണുന്നത് ഇക്കാര്യമാണ്.

റാവത്ത് കലിപ്പില്‍

റാവത്ത് കലിപ്പില്‍

സഞ്ജയ് റാവത്ത് ഉദ്ധവിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കാത്തതില്‍ കലിപ്പില്ലാണ്. ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്‌തെന്ന് അദ്ദേഹം പറയുന്നു. ബിജെപി നേതാക്കള്‍ ഇടയ്ക്കിടെ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നുണ്ട്. കോഷിയാരി ഇപ്പോഴും ബിജെപി നേതാവാണെന്നും റാവത്ത് ആരോപിച്ചു. ഉദ്ധവിന് 175 എംഎല്‍എമാരുടെ പിന്തുണയുണ്ട്. മഹാരാഷ്ട്രയില്‍ പ്രതിപക്ഷമായ ബിജെപിക്ക് ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും റാവത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+