വിമത ക്യാമ്പിൽ നിന്നും 2 ശിവസേന എംഎൽഎമാർ മടങ്ങി; തട്ടിക്കൊണ്ട് പോയെന്ന്
മുംബൈ; മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾ തുടുന്നതിനിടെ രണ്ട് എംഎൽ എമാർ ഉദ്ധവ് ക്യാമ്പിലേക്ക് മടങ്ങി. കൈലാസ് പാട്ടീൽ, നിതിൻ ദേശ്മുഖ് എന്നിവരാണ് മുംബൈയിലേക്ക് തിരിച്ചെത്തിയത്. തങ്ങളെ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നാണ് നേതാക്കൾ ആരോപിക്കുന്നത്.

മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം ഇന്നലെ രാവിലെയോടെയാണ് ഇരുവരും സൂറത്തിലേക്ക് പുറപ്പെട്ടത്. എന്നാൽ അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റില്‍ വെച്ച് താൻ മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഒസ്മാനാബാദ് എം എല്‍ എയായ കൈലാസ് പാട്ടീല്‍ പറഞ്ഞത്. കിലോമീറ്ററുകളോളം മഴയത്ത് നടന്നും ബൈക്കിലും ട്രക്കിലും യാത്ര ചെയ്തുമാണ് താൻ മുഖ്യമന്ത്രിക്ക് അരികിൽ എത്തിയതെന്നും അദ്ദേഹം പറയുന്നു.
തിങ്കളാഴ്ചത്തെ ലജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിന് ശേഷം എംഎൽഎമാർക്ക് അത്താഴവിരുന്നുണ്ടെന്ന അറിയിപ്പിച്ച് ലഭിച്ചപ്പോഴാണ് താൻ പോയത്. യാത്ര തുടരവെ കാർ മറഅറൊരു വഴിയിലൂടെ പോയപ്പോഴാണ് തനിക്ക് പന്തികേട് തോന്നിയതെന്നും കൈലാസ് പറയുന്നു. ചോദ്യം ചെയ്തപ്പോൾ ഷിൻഡെ തങ്ങളോട് സംസാരിക്കുമെന്നാണ് അറിയിച്ചത്. എന്നാൽ യാത്രയ്ക്കിടെ താൻ അതിർത്തിയിൽ വെച്ച് രക്ഷപ്പെട്ടെന്നും മുഴുവൻ കാര്യങ്ങളും ഉദ്ധവ് താക്കറെയെ അറിയിച്ചിട്ടുണ്ടെന്നും കൈലാസ് പറഞ്ഞു.
അഹാന കൃഷ്ണയുടെ ബിക്കിനി ഫോട്ടോഷൂട്ട്;വാട് എ ഹോട്ടിയെന്ന് ആരാധകർ.. വൈറൽ
അതേസമയം മറ്റൊരു നേതാവ് നിതിൻ ദേശ്മുഖ് റിസോർട്ട് വിട്ട് മടങ്ങാൻ താത്പര്യം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹത്തെ ഹോട്ടലിലെ മറ്റ് നേതാക്കൾ മർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് നിതിനെ സൂറത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തനിക്ക് ഹോട്ടലിൽ നിന്നും പോകണം എന്ന് ആവശ്യപ്പെട്ടപ്പോളാണ് ദേശ്മുഖിനെ മറ്റുള്ളവർ മർദ്ദിച്ചതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞത്.
പുലർച്ചെ മൂന്ന് മണിയോടെ തന്നെ ദേശ്മുഖ് വിളിക്കുകയായിരുന്നുവെന്ന് ദേശ്മുഖിനെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർ പറഞ്ഞു. മുംബൈയിലെ ശിവസേന നേതാക്കളിൽ നിന്നാണ് അദ്ദേഹത്തിന് തന്റെ നമ്പർ ലഭിച്ചത്. താനൊരു ക്രോസിംഗിൽ നിൽക്കുകയാണെന്നും ഉടൻ തന്നെ തന്നെ ആശുപത്രിയിൽ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് ആംബുലൻസുമായി താൻ പോയത്, ഡ്രൈവർ പരേഷ് ഖേർ പറഞ്ഞു.
കീർത്തി, ആരാധകരെ ഇങ്ങനെ ഞെട്ടിക്കണം എന്ന വാശിയിലാണോ? ദേ നടിയുടെ വൈറൽ ഫോട്ടോസ് കാണാം
അതേസമയം ദേശ്മുഖിനേയും മറ്റ് നാല് പേരെം റിസോർട്ട് വിടാൻ തയ്യാറായപ്പോൾ റിസോർട്ടിൽ വെച്ച് ചിലർ അവരെ ക്രൂരമായി മർദ്ദിച്ചിരുന്നതായി ശിവസേന നേതാവ് സഞ്ജയ് റൗത്ത് ആരോപിച്ചു. അതേസമയം 40 ഓളം എംഎൽഎമാർ തനിക്കൊപ്പം ഉണ്ടെന്നാണ് വിമത നീക്കത്തിന് ചുക്കാൻ പിടിച്ച ഏക്നാഥ് ഷിൻഡെ അവകാശപ്പെടുന്നത്.സർക്കാരിന് കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. വൈകീട്ടോടെ ഉദ്ധവ് സർക്കാർ രാജിവെച്ചേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications