വിശ്വാസ വോട്ടെടുപ്പ് ഉടന്‍ നടത്തണമെന്ന് സിങ്‌വി; ഓപണ്‍ വോട്ട് വേണം, തല്‍സമയ സംപ്രേഷണവും
ദില്ലി: മതിയായ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കിയ മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് എന്‍സിപി സുപ്രീംകോടതിയില്‍. മുതിര്‍ന്ന കോണ്‍ഗ്രസും നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വിയാണ് എന്‍സിപിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് മതിയായ ഭൂരിപക്ഷമുണ്ടെന്നും അവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും സിങ്‌വി വാദിച്ചു. ഫട്‌നാവിസ് സര്‍ക്കാര്‍ എത്രയും വേഗം നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടണം. രഹസ്യ ബാലറ്റ് പാടില്ല. ഓപണ്‍ വോട്ട് നടത്തണം. സഭാ നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്നും സിങ്‌വി ആവശ്യപ്പെട്ടു.
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഫട്‌നാവിസിനെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതെന്ന് സിങ്‌വി വാദിച്ചു. അജിത് പവാറിനെ എങ്ങനെയാണ് ഉപമുഖ്യമന്ത്രിയാക്കുക. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പിന്തുണ അദ്ദേഹത്തിനില്ലെന്നും സിങ്‌വി ബോധിപ്പിച്ചു. ഇനി വിശ്വാസ വോട്ട് നടത്തുകയാണ് മാര്‍ഗമെന്ന് സിങ്‌വി പറഞ്ഞപ്പോള്‍ സുപ്രീംകോടതിയും യോജിച്ചു.
അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവ് പദവിയില്‍ നിന്ന് നീക്കിയ എന്‍സിപിയുടെ ഉന്ന യോഗ തീരുമാനത്തിന്റെ പകര്‍പ്പ് സിങ്‌വി കോടതിയില്‍ ഹാജരാക്കി. ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ സമാനമായ സാഹചര്യങ്ങളില്‍ സ്വീകരിച്ച മാര്‍ഗങ്ങളും അദ്ദേഹം വിശദീകരിച്ചു.
തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ട് എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കുകയാണോ ഗവര്‍ണര്‍ ചെയ്യേണ്ടത്. ഗവര്‍ണര്‍ ഒരുപാര്‍ട്ടിയുടേയും അംഗമല്ല. ഭരണഘടനാ പദവിയാണത്. ഇനി വിശ്വാസ വോട്ട് നടത്തണം. അതാണ് ജനാധിപത്യപരമായ വഴി. വോട്ടെടുപ്പ് സുതാര്യമാകണം. രഹസ്യബാലറ്റ് പാടില്ലെന്നും തല്‍സമയം സഭാ നടപടികള്‍ സംപ്രേഷണം ചെയ്യണമെന്നും സിങ്‌വി വാദിച്ചു. എല്ലാവരുടെയും വാദം കേട്ട കോടതി തിങ്കളാഴ്ച 10.30ന് കേസ് വീണ്ടും പരിഗണിക്കുമെന്നും വിധി പ്രഖ്യാപിക്കുമെന്നും അറിയിച്ചു.












Click it and Unblock the Notifications