മഹാരാഷ്ട്ര നിയമസഭയില്‍ കൈയ്യാങ്കളി, 12 ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത് സ്പീക്കര്‍
മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ സ്പീക്കര്‍ക്ക് നേരെ കൈയ്യാങ്കളി. പ്രതിപക്ഷത്തിനെതിരെ കടുത്ത നടപടിയെടുത്തിരിക്കുകയാണ് സ്പീക്കര്‍. 12 ബിജെപി എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്ക് സ്പീക്കര്‍ ചുമതലയുള്ള ഭാസ്‌കര്‍ യാദവ് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം സ്പീക്കര്‍ ബിജെപി നേതാക്കളെ വളരെ മോശമായ വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചെന്ന് പ്രതിപക്ഷവും ആരോപിച്ചു.

പ്രമേയം പാസാക്കിയ ശേഷമാണ് ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തത്. സഞ്ജു കുടെ, ആശിഷ് ഷെലാര്‍, അഭിമന്യു പവാര്‍, ഗിരീഷ് മഹാജന്‍, അതുല്‍ ഭട്കല്‍ക്കര്‍, പരാഗ് അലവ്‌നി, ഹരീഷ് പിമ്പലെ, രാം സത്പുതെ, വിജയ് കുമാര്‍ റാവല്‍, യോഗേഷ് സാഗര്‍, നാരായണ്‍ കുച്ചെ, കീര്‍ത്തികുമാര്‍ബാംഗദിയ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സഭ പിരിഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ എന്റെ ക്യാബിനിലേക്ക് വന്ന് ഒരുപാട് മോശം വാക്കുകള്‍ തന്നോട് പറഞ്ഞെന്നും, പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസും ബിജെപ നേതാവ് നേതാവ് ചന്ദ്രകാന്ത് പാട്ടീലും സമീപമുണ്ടായിരുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു.
തന്നെ അപമാനിക്കുന്ന സമീപനമാണ് പ്രതിപക്ഷ നേതാക്കളുടേതെന്നും, വളരെ മോശം വാക്കുകളാണ് ഉപയോഗിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു. ഭാസ്‌കര്‍ ജാദവ് പാര്‍ലമെന്റ് കാര്യ മന്ത്രിയോട് അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്പീക്കറുടെ വാക്കുകളും അതിരുകടന്നതാണെന്നും, തങ്ങളുടെ അധിക്ഷേപിക്കുന്ന തരത്തിലാണ് സ്പീക്കര്‍ സംസാരിച്ചതെന്നും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഒരു ഇല്ലാ കഥയുണ്ടാക്കി ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് ദേവേന്ദ്ര ഫട്‌നാവിസ് കുറ്റപ്പെടുത്തി.
ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം
ഞങ്ങളുടെ എംഎല്‍എമാര്‍ സ്പീക്കര്‍ അപമാനിക്കുകയോ തെറി വിളിക്കുകയോ ചെയ്തിട്ടില്ല. കടുത്ത രീതിയില്‍ ചില വാഗ്വാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ സീനിയര്‍ നേതാവ് ആശിഷ് ഷെലാര്‍ എല്ലാ എംഎല്‍എമാരുടെയും പേരില്‍ സ്പീക്കറോട് മാപ്പുപറഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ഒരുമിച്ച് ഒരു പദ്ധതിയുണ്ടാക്കി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഞങ്ങള്‍ പോരാട്ടം തുടരുമെന്നും ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. ഒബിസി വിഷയത്തിലാണ് പ്രതിപക്ഷം കടുത്ത വാഗ്വാദങ്ങള്‍ നടത്തിയത്. വിഷയത്തില്‍ സംസാരിക്കാന്‍ സ്പീക്കര്‍ വേണ്ടത്ര സമയം അനുവദിച്ചില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ബിക്കിനിയില്‍ ഞെട്ടിച്ച് കെനിഷ അശ്വതി; ഗ്ലാമറസ് ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications