'കല്യാണം കഴിക്കാന്‍ പെണ്ണിനെ വേണം'; കളക്ടറേറ്റിന് മുന്നില്‍ അവിവാഹിതരുടെ പ്രതിഷേധം
ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങള്‍ ഉണ്ടാവുക എന്നത് അത്ര അത്ഭുതപ്പെടാനുള്ള കാര്യമല്ല. തൊഴിലില്ലായ്മക്കെതിരെ, ഇന്ധന വില വര്‍ധനവിനെതിരെ അങ്ങനെ പല ആവശ്യങ്ങള്‍ക്കായി പ്രതിഷേധം ഉണ്ടാവാറുണ്ട്. എന്നാല്‍ ഇനി പറയാന്‍ പോകുന്ന പ്രതിഷേധം ഒരുപക്ഷേ ആദ്യമായിട്ടായിരിക്കാം നമ്മള്‍ ഇങ്ങനൊരു ആവശ്യത്തിനായുള്ള പ്രതിഷേധം കാണുന്നത്.
കല്യാണം കഴിക്കാന്‍ യുവതികലെ അധികൃതര്‍ കണ്ടെത്തി കൊടുക്കണം എന്ന് പറഞ്ഞായിരുന്നു ഒരു കൂട്ടം അവിവാഹിതരായ പുരുഷന്മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എങ്ങനെയാണ് ഇവര്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധത്തിലേക്ക് എത്തിയതെന്ന് വിശദമായി അറിഞ്ഞാലോ?

കല്യാണം കഴിക്കാൻ വേണ്ടി പ്രതിഷേധം ഒക്കെ നടത്തുമോ എന്നോർത്ത് നമുക്ക് ചിലപ്പോൾ അത്ഭുതം തോന്നാം. പക്ഷേ കല്യാണം കഴിക്കാൻ സ്ത്രീകളെ കിട്ടാതെ നെട്ടോട്ടമോടുകയാണ് ഒരു കൂട്ടം പുരുഷന്മാർ. പല വഴി നോക്കിയിട്ടും ഇവർക്ക് കല്യാണം കഴിക്കാൻ ആളെ കിട്ടുന്നില്ല. ഇതോടെയാണ് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. വരന്റെ ഗെറ്റപ്പിൽ തന്നെ പ്രതിഷേധം നടത്തി.

ഞങ്ങള്‍ക്ക് വധുക്കളെ കണ്ടെത്തൂ: എന്നാവശ്യപ്പെട്ടാണ് മഹാരാഷ്ട്രയില്‍ കളക്ടറുടെ ഓഫീസിന് സമീപം അവിവാഹിതര്‍ പ്രതിഷേധം നടത്തിയത്. മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ കളക്ടറുടെ ഓഫീസിന് മുന്നിലാണ് വരന്മാരുടെ വേഷം ധരിച്ച് പെണ്‍കുട്ടികളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അവിവാഹിതര്‍ പ്രതിഷേധം നടത്തിത്.

ക്രാന്തി ജ്യോതി പരിഷത്ത് അധ്യക്ഷന്‍ രമേഷ് ബരാസ്‌കറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വന്‍ ജനാവലിയാണ് വിവാഹം കഴിക്കണമെന്നു ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് കാണാന്‍ തടിച്ചുകൂടിയത്. സ്ത്രീകളെ അപേക്ഷിച്ച് മഹാരാഷ്ട്രയില്‍ സ്ത്രീകളുടെ എണ്ണം വളരെ കുറവാണെന്നും സോലാപൂര്‍ ജില്ലയില്‍ സ്ഥിതി കൂടുതല്‍ ഭയാനകമാണെന്നും ഭാസ്‌കര്‍ പറഞ്ഞു.

"നമ്മുടെ രാജ്യത്ത് കേരളത്തിൽ മാത്രമാണ് ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികൾ ഉള്ളത്. മഹാരാഷ്ട്രയിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. സോലാപൂർ ജില്ലയിൽ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഇതിനായി സർക്കാർ PCPNDT നിയമം കൊണ്ടുവന്നിട്ടുണ്ട്. നിയമം കർശനമായി നടപ്പാക്കുന്നില്ല, അതിനാൽ ജില്ലയിലെ പുരുഷന്മാർക്ക് വിവാഹത്തിന് പെൺകുട്ടികളെ ലഭിക്കുന്നില്ല, "അദ്ദേഹം കൂട്ടിച്ചേർത്തു.എന്തായാലും പ്രതിഷേധം കൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവിവാഹിതരായ ഈ ആണുങ്ങൾ












Click it and Unblock the Notifications