കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം സ്‌ഫോടനം: പിന്നില്‍ ബേസ്മൂവ്‌മെന്റ് തന്നെ, മൂന്ന് പേര്‍ അറസ്റ്റില്‍

മൈസുരു സ്‌ഫോടനക്കേസുമായും ഇവര്‍ക്ക് ബന്ധമുണ്ട്

Google Oneindia Malayalam News

മധുര: മലപ്പുറം കോടതി വളപ്പില്‍ ബോംബ് വച്ച കേസുമായി ബന്ധമുള്ള മൂന്ന് പേര്‍ തമിഴ്‌നാട്ടിലെ മധുരയില്‍ അറസ്റ്റിലായി. കരീം, അയ്യൂബ്, അബ്ബാസ് അലി എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. മൈസുരു സ്‌ഫോടനക്കേസുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ബേയ്‌സ് മൂവ്‌മെന്റ് എന്ന സംഘടനയുമായി മൂവര്‍ക്കും ബന്ധമുള്ളതായി എന്‍ഐഎ വ്യക്തമാക്കി. സ്റ്റഡിയിലെടുത്ത ഇവരെ മൈസൂര്‍ സ്‌ഫോടനക്കേസിന്റെ അന്വേഷണത്തിനായി മൈസൂരുവിലെത്തിക്കും.

ആഗസ്തില്‍ സ്‌ഫോടന ശേഷി കുറഞ്ഞ ബോംബുപയോഗിച്ച് മൈസൂരു കോടതിയ്ക്കുള്ളില്‍ സ്‌ഫോടനം നടത്തിയിരുന്നു. ഇതിന് സമാനമായ സ്‌ഫോടനങ്ങളാണ് കൊല്ലം ചിറ്റൂരിലെയും മലപ്പുറത്തെയും കോടതിയില്‍ നടത്തിയത്. മൈസുരു സ്‌ഫോടനത്തിന് ശേഷമാണ് പൊലീസ് മൂന്ന് സ്‌ഫോടനങ്ങളുടേയും സാമ്യത്തെക്കുറിച്ച് പഠിക്കാന്‍ ആരംഭിച്ചിരുന്നു.
മലപ്പുറത്ത് കോടതി വളപ്പില്‍ നിര്‍ത്തിയിട്ട ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കാറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്.

 സ്‌ഫോടനത്തിന് പിന്നില്‍ ബേസ്മൂവ്‌മെന്റ്

സ്‌ഫോടനത്തിന് പിന്നില്‍ ബേസ്മൂവ്‌മെന്റ്

ഇന്ത്യയിലെ അല്‍ഖ്വയ്ദ എന്നറിയപ്പെടുന്ന ബേസ് മൂവ്‌മെന്റാണ് സ്‌ഫോടനത്തിന് പിന്നിലെന്നും ഉത്തര്‍പ്രദേശില്‍ ബീഫ് വിവാദത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അക് ലാഖിന്റെ മരണത്തിനുള്ള പ്രതികാരമാണ് ആക്രമണമെന്നും വ്യക്തമാക്കുന്ന കുറിപ്പ് സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്.

മൈസൂര്‍ സ്‌ഫോടനം, കൊല്ലത്തും ഒടുവില്‍ മലപ്പുറത്തും

മൈസൂര്‍ സ്‌ഫോടനം, കൊല്ലത്തും ഒടുവില്‍ മലപ്പുറത്തും

മാസങ്ങള്‍ക്ക് മുമ്പ് കൊല്ലത്തെ കോടതി പരിസരത്തും അതിന് മുമ്പ് മൈസൂരുവില്‍ കോടതിയ്ക്കുള്ളിലും ആന്ധ്രയിലെ ചിറ്റൂരിലും സമാനസ്വഭാവമുള്ള സ്‌ഫോടനങ്ങള്‍ ഉണ്ടായിരുന്നു. ബേസ് മൂവ്‌മെന്റ് തന്നെയാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്.

ഇന്ത്യയുടെ ഭൂപടവും പെന്‍ഡ്രൈവും

ഇന്ത്യയുടെ ഭൂപടവും പെന്‍ഡ്രൈവും

ഇന്‍ ദ നെയിം ഓഫ് അള്ളാ എന്നുതുടങ്ങുന്ന കത്തും പെന്‍ഡ്രൈവും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ ഭൂപടത്തിന് മുകളിലായി പ്രിന്റ് ചെയ്ത രൂപത്തിലാണ് കത്ത് കണ്ടെത്തിയത്.

സ്‌ഫോടനങ്ങളുമായി സാമ്യം

സ്‌ഫോടനങ്ങളുമായി സാമ്യം

ഒസാമാ ബിന്‍ലാദന്റെ ഫോട്ടോ പതിച്ച കത്തും ബേസ് മൂവ്മെന്റിന്റെ പേരും രേഖപ്പെടുത്തിയ കത്ത് കൊല്ലത്തെ ചിറ്റൂരില്‍ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ലഭിച്ചിരുന്നു. മൈസൂരു കോടതിയില്‍ നിന്ന് ഇത്തരം തെളിവുകളൊന്നും തന്നെ ലഭിച്ചിരുന്നില്ല. അല്‍- ഉമ്മ എന്ന സംഘടനയാണ് ഹിന്ദു നേതാക്കളെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് പേര് മാറ്റി ബേസ് മൂവ്മെന്റ് എന്ന പേര് സ്വീകരിച്ചത്. ബെംഗളൂരുവിലെ മല്ലേശ്വരത്ത് ബിജെപി ഓഫീസ് ആക്രമിച്ചതിന പിന്നിലും ഈ സംഘടനയായിരുന്നു.

English summary
The three were arrested in a joint operation by the Madurai Police who were tipped of by the National Investigation Agency. The trio will be taken to Mysuru for further investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X