കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ ക്രൂരമായ റാഗിങിന് ഇരയായ മലയാളി വിദ്യാര്‍ഥിനി അതീവ ഗുരുതരാവസ്ഥയില്‍

Google Oneindia Malayalam News

എടപ്പാള്‍: ബെംഗളൂരുവിലെ നഴ്‌സിംഗ് കൊളെജില്‍ നടന്ന റാഗിങില്‍ മലയാളി വിദ്യാര്‍ഥിനിയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. എടപ്പാള്‍ പുള്ളുവന്‍പടിയിലെ കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി (19) ആണ് കോഴിക്കോട് മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.

ദളിത് നിര്‍ധന കുടുംബാംഗമായ അശ്വതി നാല് ലക്ഷം രൂപ വായ്പയെടുത്ത് അതില്‍ നിന്നും 75000 രൂപ ഫീസടച്ചാണ് ഇവിടെ പഠിയ്ക്കാന്‍ ചേര്‍ന്നത്. ബെംഗളൂരുവിലെ ഗുല്‍ബര്‍ഗയിലെ നഴ്‌സിംഗ് കോളെജില്‍ അഞ്ച് മാസം മുമ്പാണ് അശ്വതി പഠിയ്ക്കാന്‍ ചേര്‍ന്നത്.

girl-harrasad

അന്നുമുതല്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ അശ്വതിയെ വിവിധ തരത്തില്‍ പീഡിപ്പിയ്ക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എട്ടംഗ സംഘം അശ്വതിയെ തടഞ്ഞ് വച്ച ശേഷം ബലമായി ഫിനോള്‍ കുടിപ്പിയ്ക്കുകയായിരുന്നുവെന്നാണ് പരാതി. അഞ്ച് ദിവസത്തോളം ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടും സാധാരണ നിലയിലേയ്ക്ക് എത്താത്തതിനെത്തുടര്‍ന്ന് മറ്റൊരു കുട്ടിയെ കൂട്ടി കൊളെജ് അധികൃതര്‍ നാട്ടിലേയ്ക്ക് അയക്കുകയായിരുന്നു.

നാട്ടിലെത്തി തൃശൂര്‍ ആശുപത്രിയിലെത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു. അന്നനാളത്തില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ കഴുത്തില്‍ തുളയിട്ട് അതിലൂടെ ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണ് കുട്ടിയ്ക്ക് നല്‍കുന്നത്.

റാഗ് ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുകയോ അശ്വതിയുടെ ആരോഗ്യനിലയെപ്പറ്റി അന്വേഷിയ്ക്കുകയോ ചെയ്യാന്‍ കൊളെജ് മാനേജ്‌മെന്റ് തയ്യാറായിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിയ്ക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ സംസ്ഥാന മുഖ്യമന്ത്രി, മന്ത്രിമാര്‍, പൊലീസ് മേധാവി, എന്നിവര്‍ക്കും ബെംഗളൂരു ഡിജിപിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.

English summary
Malayalee student ragged in Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X