കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയുടെ വന്‍ പ്രഖ്യാപനം; പ്രതിപക്ഷം ഒറ്റക്കെട്ട്... നിതീഷിനെ പിണക്കിയത് ബിജെപിക്ക് തിരിച്ചടി

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സുപ്രധാന രാഷ്ട്രീയ പ്രഖ്യാപനം. 2024ല്‍ ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടാകുമെന്ന് അവര്‍ വ്യക്തമാക്കി. ഇതുവരെ പ്രതിപക്ഷ ഐക്യത്തിന് തടസമായി നിന്നിരുന്ന മമത, മറിച്ചുള്ള പ്രഖ്യാപനം നടത്തിയത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പുതിയ നീക്കങ്ങളുടെ ഫലമാണെന്ന് കരുതുന്നു. പ്രതിപക്ഷ നേതാക്കളെ ഓരോന്നായി കണ്ട് ഐക്യപ്പെടണമെന്ന് അഭ്യര്‍ഥിക്കുകയാണ് നിതീഷ്.

ഇതുവരെ ബിജെപിക്കൊപ്പം ഭരണത്തിലുണ്ടായിരുന്ന നിതീഷ് കുമാര്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്റെ ഭാഗമായത് ബിജെപിക്ക് തിരിച്ചടിയാകുമോ എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരു ഭാഗത്തും ബിജെപി മറുഭാഗത്തുമായിരിക്കുമെന്ന് മമത പ്രഖ്യാപിച്ചു...

1

എല്ലാ പാര്‍ട്ടികളും ഒന്നിച്ച് നിന്ന് ബിജെപിയെ അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തും. അയല്‍ സംസ്ഥാനങ്ങളായ ബിഹാറിലെ നിതീഷ് കുമാറും ജാര്‍ഖണ്ഡിലെ ഹേമന്ത് സോറനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അതോടൊപ്പം മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും കൂടെ ചേര്‍ക്കും. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്നും മമത വ്യക്തമാക്കി.

2

കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. ജനങ്ങളുടെ വികാരം ബിജെപി അടുത്ത തിരഞ്ഞെടുപ്പില്‍ മനസിലാക്കും. ഞങ്ങള്‍ എല്ലാ പാര്‍ട്ടികളും ഒരു ഭാഗത്തായിരിക്കും. ബിജെപി മാത്രം മറുഭാഗത്തും. 300 സീറ്റിന്റെ പിന്‍ബലമാണ് ബിജെപിയുടെ അഹങ്കാരത്തിന് കാരണം. അത് അവസാനിപ്പിക്കും. 2024ല്‍ ഖേലാ ഹോബേ ആവര്‍ത്തിക്കുമെന്നും മമത പറഞ്ഞു.

അമല പോളിന്റെ രണ്ടാം വിവാഹം സ്ഥിരീകരിച്ചു? കോടതിയുടെ പുതിയ തീരുമാനം ചര്‍ച്ചയാകുന്നു...അമല പോളിന്റെ രണ്ടാം വിവാഹം സ്ഥിരീകരിച്ചു? കോടതിയുടെ പുതിയ തീരുമാനം ചര്‍ച്ചയാകുന്നു...

3

എന്താണ് മമത പറഞ്ഞ ഖേലാ ഹോബെ? കഴിഞ്ഞ വര്‍ഷം നടന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഖേലാ ഹോബെ. കളി തുടങ്ങി എന്നര്‍ഥം വരുന്ന വാക്കാണിത്. ബംഗാളില്‍ അധികാരം പിടിക്കുമെന്ന് പ്രഖ്യാപിച്ചാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണം നടത്തിയത്. എന്നാല്‍ തൃണമൂലിന് സീറ്റുകള്‍ കൂടുകയാണ് ചെയ്തത് എന്ന കാര്യവും മമത ഓര്‍മിപ്പിച്ചു.

4

2011ലാണ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 34 വര്‍ഷത്തെ സിപിഎമ്മിന്റെ ഭരണത്തിന് അന്ത്യം കുറിച്ചായിരുന്നു മമതയുടെ വരവ്. തുടര്‍ച്ചയായ മൂന്നാം തവണയും അവര്‍ മുഖ്യമന്ത്രിയായിരിക്കുകയാണിപ്പോള്‍. സിപിഎം, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ബംഗാളില്‍ മമതയ്ക്ക് എതിരാണ്. ഇവര്‍ ദേശീയതലത്തില്‍ മമതയ്‌ക്കൊപ്പം ചേരുമോ എന്നറിയാന്‍ കാത്തിരിക്കണം.

യുപിയില്‍ യോഗിയെ വീഴ്ത്താന്‍ നീക്കം; അഖിലേഷിന്റെ വന്‍ ഓഫര്‍... മൗര്യയുടെ പ്രതികരണം ഇങ്ങനെയുപിയില്‍ യോഗിയെ വീഴ്ത്താന്‍ നീക്കം; അഖിലേഷിന്റെ വന്‍ ഓഫര്‍... മൗര്യയുടെ പ്രതികരണം ഇങ്ങനെ

5

ജാര്‍ഖണ്ഡില്‍ നിന്നുള്ള മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ 49 ലക്ഷം രൂപയുമായി ബംഗാളില്‍ പോലീസ് പിടികൂടിയിരുന്നു. ബിജെപിയുടെ കുതിരക്കച്ചവടത്തിന്റെ സൂചനയാണിതെന്ന് മമത പറയുന്നു. ജാര്‍ഖണ്ഡിലെ സോറന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമം പരാജയപ്പെട്ടുവെന്നും സിബിഐ, ഇഡി എന്നിവയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ നടപടി ഇനി നടക്കില്ലെന്നും മമത പറഞ്ഞു.

6

നിതീഷ് കുമാര്‍ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ഇടതു നേതാക്കളെ ഡല്‍ഹിയിലെത്തി കണ്ടിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നേതാക്കളെയും അദ്ദേഹം കാണുമെന്നാണ് വിവരം. ബിഹാറില്‍ ആര്‍ജെഡി, കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ പിന്തുണയോടെയാണ് നിതീഷ് മുഖ്യമന്ത്രിയായിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ പിന്തുണയും സര്‍ക്കാരിനുണ്ട്.

ഓണപ്പാട്ടില്‍ ഊഞ്ഞാലാടി അമേയ, അടിച്ചുപൊളിക്കുകയാണോ എന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

7

അതേസമയം, കോണ്‍ഗ്രസുമായി മമത സഹകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. നേരത്തെ ഡല്‍ഹിയിലെത്തിയ വേളയില്‍ സോണിയ ഗാന്ധിയെ കാണാതെ മടങ്ങിയ മമതയുടെ നടപടി ചര്‍ച്ചയായിരുന്നു. എന്‍സിപി ഉള്‍പ്പെടെയുള്ള കക്ഷികളുമായി സഹകരിക്കുന്ന മമത പക്ഷേ, കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പ്രയാസം തുറന്നുപറയുന്ന സാഹചര്യവുമുണ്ടായി. കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ സഖ്യം പൂര്‍ണമാകില്ലെന്നാണ് കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പ്രതികരിച്ചത്.

English summary
Mamata Banerjee Announced All Opposition Parties One Side And BJP Other Side in 2024 Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X