• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മമതയുടെ നീക്കത്തില്‍ പതറി ബിജെപി; സിപിഎമ്മിനെ തുരത്തിയ തെരുവ് യുദ്ധം വീണ്ടും, മുതലെടുത്ത് തൃണമൂല്‍

cmsvideo
  മോദി മമതയുടെ മുന്നിൽ പതറുന്നു | Oneindia Malayalam

  കൊല്‍ക്കത്ത: പോലീസിനെതിരായ സിബിഐയുടെ നീക്കം ഒരുതരത്തില്‍ പശ്ചിമ ബംഗാള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും വീണു കിട്ടിയ അവസരമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പുതിയ സംഭവവികാസങ്ങള്‍ രാഷ്ട്രീയമായി മുതലെടുക്കാനാണ് മമത കരുക്കള്‍ നീക്കുന്നത്.

  ആദ്യഘട്ടത്തില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഇനി തെരുവുയുദ്ധത്തിലേക്ക് നീങ്ങുകയാണ് മമത. ഇതിന്റെ പ്രഖ്യാപനവും വന്നുകഴിഞ്ഞു. ഇതോടെ ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്ന കേന്ദ്രമായി മമത മാറും. ഇത് ബിജെപിക്ക് മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികളിലെ ചില നേതാക്കള്‍ക്കും വെല്ലുവിളിയാണ്. രാഷ്ട്രീയ തന്ത്രങ്ങള്‍ പലതും പയറ്റിത്തെളിഞ്ഞ മമതയുടെ പുതിയ നീക്കം ഏറെ രസകരമാണ്....

  34 വര്‍ഷത്തെ സിപിഎം ഭരണം

  34 വര്‍ഷത്തെ സിപിഎം ഭരണം

  34 വര്‍ഷത്തെ സിപിഎം ഭരണത്തിന് അന്ത്യം കുറിച്ചാണ് ബംഗാളില്‍ മമത 2011ല്‍ മുഖ്യമന്ത്രിയായത്. അന്ന് അവര്‍ നടത്തിയ തെരുവ് യുദ്ധം ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ബംഗാളിലെ മുക്കുമൂലകള്‍ ഇളക്കി മറിച്ച് മമത നടത്തിയ പദയാത്രയുടെ അനന്തര ഫലം കൂടിയായിരുന്നു സിപിഎം നിയമസഭാ തിരഞ്ഞെടുപ്പില്‍ മലര്‍ന്നടിച്ചുവീഴാന്‍ കാരണം.

  ബിജെപിയുടെ മോഹം തകരും

  ബിജെപിയുടെ മോഹം തകരും

  ഇപ്പോള്‍ വീണ്ടും മമത തെരുവുയുദ്ധത്തിന് ഒരുങ്ങുകയാണ്. സംസ്ഥാന വ്യാപക സമരം അവര്‍ പ്രഖ്യാപിച്ചു. എതിര്‍സ്ഥാനത്ത് സിപിഎം അല്ല, പകരം ബിജെപി. ബംഗാളില്‍ നിന്ന് 22 ലോക്‌സഭാ സീറ്റുകള്‍ സ്വപ്‌നം കാണുന്ന ബിജെപിയുടെ കരുനീക്കങ്ങള്‍ പാടേ തകര്‍ക്കുന്ന തരത്തിലാണ് മമതയുടെ നീക്കം. ബംഗാളിനെ ബിജെപി തകര്‍ക്കാന്‍ നോക്കുന്നുവെന്ന മമതയുടെ പ്രചാരണത്തിന് ബലം ലഭിക്കുകയാണിപ്പോള്‍.

  പ്രതിപക്ഷ കക്ഷികള്‍ക്കും ആശങ്ക

  പ്രതിപക്ഷ കക്ഷികള്‍ക്കും ആശങ്ക

  പ്രതിപക്ഷ കക്ഷികള്‍ക്കും മമതയുടെ നീക്കം ആശങ്കയുണ്ടാക്കുന്നതാണ്. കാരണം, ദേശീയ തലത്തില്‍ ശക്തയായ പ്രതിപക്ഷ നേതാവായി മമത മാറുകയാണ്. ബിജെപിയോട് ഒരടി പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്ന മമതയുടെ നിലപാടിന് ജനസ്വീകാര്യത ലഭിക്കുമെന്നാണ് തൃണമൂല്‍ കരുതുന്നത്. അടുത്തിടെ അമിത് ഷായുടെ റാലി തടഞ്ഞും മമത വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.

  ദില്ലി, ആന്ധ്ര, തമിഴ്‌നാട്

  ദില്ലി, ആന്ധ്ര, തമിഴ്‌നാട്

  ദേശീയ തലത്തില്‍ ബിജെപിക്ക് തിരിച്ചടിയാകും മമതയുടെ നീക്കം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന ആരോപണത്തിന് ബലം ലഭിക്കുന്നതാണ് പുതിയ സംഭവം. നേരത്തെ സമാനമായ ആരോപണം ദില്ലി മുഖ്യമന്ത്രി കെജ്രിവാളും ഉന്നയിച്ചിരുന്നു. ആന്ധ്രയിലും തമിഴ്‌നാട്ടിലും ഇതേ ആരോപണം നിലവിലുണ്ട്.

  വിവാദ വിഷയം ഇതാണ്

  വിവാദ വിഷയം ഇതാണ്

  ശാരദ ചിട്ടി തട്ടിപ്പ് കേസ് നേരത്തെ അന്വേഷിച്ചിരുന്ന പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ എത്തിയതാണ് ഞായറാഴ്ച രാത്രി വിവാദങ്ങള്‍ക്ക് തുടക്കമിടാന്‍ കാരണം. ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ കൊല്‍ക്കത്ത പോലീസ് തടഞ്ഞുവെക്കുകയാരുന്നു. പിന്നീട് രാത്രി വിട്ടയച്ചു. സിബിഐ സുപ്രീംകോടതിയില്‍ പോയെങ്കിലും ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

  മോദിയെ വെല്ലുവിളിച്ച് മമത

  മോദിയെ വെല്ലുവിളിച്ച് മമത

  എന്നാല്‍ മമത മറ്റൊരു തരത്തിലാണ് നീങ്ങുന്നത്. സിബിഐ സംസ്ഥാന സര്‍ക്കാരിനെ മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് മമത ആരോപിക്കുന്നു. ഞായറാഴ്ച രാത്രി കൊല്‍ക്കത്തിയില്‍ തുടങ്ങിയ ധര്‍ണ 16 മണിക്കൂര്‍ പിന്നിട്ടു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ധൈര്യമുണ്ടെങ്കിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ മോദിയെ വെല്ലുവിളിച്ചിരിക്കുകയാണ് മമത.

  സിബിഐക്ക് അനുമതി ഇല്ല

  സിബിഐക്ക് അനുമതി ഇല്ല

  സിബിഐക്ക് ബംഗാളില്‍ അന്വേഷണം നടത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. നേരത്തെ സമാനമായ നീക്കം ആന്ധ്ര സര്‍ക്കാരും എടുത്തിരുന്നു. ഇത് അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഗവര്‍ണറെ വിളിച്ച് കാര്യം തിരക്കിയിരിക്കുന്നത്.

  എതിരാളികളെ വിറപ്പിച്ച മമതയുടെ വഴികള്‍

  എതിരാളികളെ വിറപ്പിച്ച മമതയുടെ വഴികള്‍

  രാഷ്ട്രീയ പോരാട്ടം നിറഞ്ഞതാണ് മമതയുടെ വഴികള്‍. 1993 ജനുവരി ഏഴിന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ മമത നടത്തിയ സമരം ബംഗാള്‍ രാഷ്ട്രീയത്തില്‍ ഇന്നും സ്മരിക്കപ്പെടുന്നു. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി തേടി മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ ചേംബറിന് മുമ്പില്‍ ധര്‍ണ ആരംഭിക്കുകയായിരുന്നു മമത. മമതയെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് അന്ന് പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ലോക്കപ്പില്‍ അടയ്ക്കുകയും ചെയ്തു.

   ചരിത്രത്തിലെ മറ്റൊരു കഥ

  ചരിത്രത്തിലെ മറ്റൊരു കഥ

  മമതയുടെ അറസ്റ്റിന് നേതൃത്വം നല്‍കിയ മനീഷ് ഗുപ്ത എന്ന ഓഫീസര്‍ 17 വര്‍ഷത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് പിന്നീടുള്ള കഥ. മാത്രമല്ല, അദ്ദേഹത്തെ മുഖ്യമന്ത്രി ബുദ്ധദേവിനെതിരെ ജാദവ്പൂര്‍ മണ്ഡലത്തില്‍ മമത സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. പിന്നീട് 2008ലാണ് ബംഗാളിലെ പിടിച്ചുകുലിക്കിയ സമരത്തിന് മമത നേതൃത്വം നല്‍കിയത്.

  സിംഗൂര്‍ സമരം

  സിംഗൂര്‍ സമരം

  സിംഗൂരില്‍ 1000 ഏക്കര്‍ കൃഷി ഭൂമി ടാറ്റയുടെ നാനോ പദ്ധതിക്ക് വേണ്ടി ഇടതുസര്‍ക്കാര്‍ കൈമാറിയതിനെതിരെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നടപടിക്കെതിരെ അനിശ്ചിതകാല ധര്‍ണ ആരംഭിക്കുകയായിരുന്നു. ഈ സമരമാണ് കോണ്‍ഗ്രസിനെ പിന്തള്ളി ബംഗാളിലെ പ്രതിപക്ഷ ശക്തിയാകാന്‍ മമതയെ പ്രാപ്തയാക്കിയത്. 2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി മമതയുടെ പാര്‍ട്ടി അധികാരത്തിലെത്തുകയും ചെയ്തു.

  അടുത്ത പ്രധാനമന്ത്രിയാകുമോ

  അടുത്ത പ്രധാനമന്ത്രിയാകുമോ

  നിലവില്‍ ബിജെപി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ബംഗാളില്‍ ശ്രമിക്കുന്നുണ്ട്. ഈ വേളയിലാണ് മമത വീണ്ടും തെരുവ് പോരാട്ടം ആരംഭിക്കുന്നത്. ഇതാകട്ടെ ദേശീയ തലത്തില്‍ ചര്‍ച്ചയാകുകയും ചെയ്തു. ഇതുവഴി പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ മമതയ്ക്ക് ലഭിച്ചിരിക്കുന്നു. ബംഗാളിലെ പ്രധാന വോട്ട് ബാങ്കായ മുസ്ലിംകള്‍ ഇത്തവണയും മമതയ്‌ക്കൊപ്പമുണ്ടാകും എന്ന് ഉറപ്പിക്കലും അവരുടെ ലക്ഷ്യമാണ്. പൊതുതിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മമതയ്ക്ക് പിന്തുണ വര്‍ധിക്കാനും പുതിയ സമരം അവസരമൊരുക്കിയേക്കും.

  മോഹന്‍ലാല്‍ സ്ഥാനാര്‍ഥി; ആര്‍എസ്എസ് മണ്ഡല സര്‍വ്വെ നടത്തുന്നു, പട്ടികയില്‍ മറ്റു രണ്ടുപേരും

  English summary
  Mamata Banerjee Is Back in Her Street Fighter Role – and That Should Worry the BJP
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X