കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും അമിത് ഷായും പറയുന്നത് രണ്ട് കാര്യം, എന്‍ആര്‍സി ഇല്ലേ, പ്രധാനമന്ത്രിക്ക് മറുപടിയുമായി മമത!!

Google Oneindia Malayalam News

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി പറഞ്ഞ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പൊതുമധ്യത്തിലാണ്. നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ വിലയിരുത്താന്‍ ഇവിടെ ജനങ്ങളുണ്ട്. എന്നാല്‍ മോദി പറഞ്ഞ കാര്യങ്ങള്‍ പലതും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമാണ്. അമിത് ഷാ പറഞ്ഞത് എന്‍ആര്‍സി നടപ്പാക്കുമെന്നാണ്. എന്നാല്‍ മോദി പറഞ്ഞത് നടപ്പാക്കില്ലെന്നാണ്. ആരാണ് ഇന്ത്യയുടെ മൂല്യങ്ങളെ തകര്‍ക്കുന്നത്. ആരാണ് തെറ്റും ശരിയുമെന്ന് ജനങ്ങള്‍ തീര്‍ച്ചയായും തീരുമാനിക്കുമെന്നും മമത പറഞ്ഞു.

1

നേരത്തെ മോദി പൗരത്വ നിയമത്തില്‍ മമതയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജനങ്ങളില്‍ വിശ്വാസമര്‍പ്പിക്കാനാണ് മമതയെ മോദി ഉപദേശിച്ചത്. നേരത്തെ ഐക്യരാഷ്ട്രയുടെ സാന്നിധ്യത്തില്‍ പൗരത്വ നിയമത്തില്‍ ഹിതപരിശോധന നടത്തണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. മമത ആരെയാണ് ഭയപ്പെടുന്നതെന്നും മോദി ചോദിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ദീദി നിങ്ങള്‍ക്കെന്ത് പറ്റി. എന്തുകൊണ്ടാണ് നിങ്ങള്‍ മാറിയത്. എന്തിനാണ് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും മോദി ചോദിച്ചു.

തിരഞ്ഞെടുപ്പുകള്‍ വരും പോകും, ജനങ്ങള്‍ക്ക് ഒരിക്കല്‍ അധികാരം ലഭിക്കും. പിന്നീട് അത് നഷ്ടമാകുകയും ചെയ്യും. എന്തിനാണ് ഭയപ്പെടുന്നത്. ബംഗാളിലെ ജനങ്ങളില്‍ വിശ്വസിക്കൂ. ബംഗാളിലെ ജനങ്ങളെ മുഴുവന്‍ ശത്രുക്കളായി നിങ്ങള്‍ എന്തിനാണ് കാണുന്നതെന്നും മോദി ചോദിച്ചിരുന്നു. അതേസമയം ഹിത പരിശോധന നടത്തണമെന്നല്ല, അഭിപ്രായ സര്‍വേ നടത്തണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്നും, ബിജെപി പറയുന്ന കാര്യങ്ങളോട് തനിക്ക് പ്രതികരിക്കേണ്ടതില്ലെന്നും മമത പറഞ്ഞിരുന്നു.

അതേസമയം മോദിയെ ചോദ്യം ചെയ്ത് അസാദുദ്ദീന്‍ ഒവൈസിയും രംഗത്തെത്തി. പ്രധാനമന്ത്രി ദേശവ്യാപകമായി എന്‍ആര്‍സി നടപ്പാക്കില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് നേരെ വിപരീതമാണ്. രണ്ട് തരം നിലപാടാണിത്. അമിത് ഷാ പറഞ്ഞത് സത്യമല്ലെങ്കില്‍ പാര്‍ലമെന്റ് അധികാരങ്ങളുടെ ലംഘനമാണ്. സഭയെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ ഞങ്ങള്‍ ആരെ വിശ്വസിക്കണമെന്നും ഒവൈസി ചോദിച്ചു.

പ്രിയങ്ക ഗാന്ധി ബിജ്‌നോറിലെത്തി... കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ചു, തടയാതെ പോലീസ്!!പ്രിയങ്ക ഗാന്ധി ബിജ്‌നോറിലെത്തി... കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ചു, തടയാതെ പോലീസ്!!

English summary
mamata banerjee reacts to pm modis allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X