കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 പാര്‍ട്ടികളുമായി മമതയുടെ പ്രതിപക്ഷ മഹാറാലി ഇന്ന്; കോണ്‍ഗ്രസും പങ്കെടുക്കുന്നു, സിപിഎം പുറത്ത്

Google Oneindia Malayalam News

Recommended Video

cmsvideo
20 പാര്‍ട്ടികളുമായി മമതയുടെ പ്രതിപക്ഷ മഹാറാലി ഇന്ന് | Oneindia Malayakan

കൊല്‍ക്കത്ത: ബിജെപിക്കെതിരായ പ്രതിപക്ഷ നിരയുടെ ശക്തി പ്രകടനമാകാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഐക്യ ഇന്ത്യ മഹാറാലി ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. ബിജെപി ഇതര 20 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ റാലില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മഹാറാലിയില്‍ വന്‍ ജനപങ്കാളിത്തമാണ് മമത പ്രതീക്ഷിക്കുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അമിത്ഷായുടെ നേതൃത്വത്തില്‍ നടത്താനിരുന്ന രഥയാത്രക്ക് ആദ്യം മമതയും പിന്നീട് സുപ്രീംകോടതിയും അനുമതി നിഷേധിച്ച മണ്ണില്‍ പ്രതിപക്ഷത്തിന്റെ ശക്തി വിളിച്ചോതുകയാണ് മമതയുടെ ലക്ഷ്യം. വിശദാംശങ്ങള്‍ ഇങ്ങനെ..

പ്രതിപക്ഷ നിരയുടെ ഐക്യം

പ്രതിപക്ഷ നിരയുടെ ഐക്യം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പ്രതിപക്ഷ നിരയുടെ ഐക്യം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മമത ഐക്യ ഇന്ത്യ മഹാറാലി നടത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റാലിക്ക് എത്തില്ലെങ്കിലും മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ റാലിയില്‍ പങ്കെടുക്കും.

മമത ബാനര്‍ജിക്ക് കത്ത്

മമത ബാനര്‍ജിക്ക് കത്ത്

റാലിയില്‍ എത്തില്ലെങ്കിലും പിന്തുണയറിയിച്ച് രാഹുല്‍ ഗാന്ധി മമത ബാനര്‍ജിക്ക് കത്ത് അയച്ചു. മമതാ ദി എന്നഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തില്‍ മുഴുവന്‍ പ്രതിപക്ഷവും ബിജെപിക്കെതിരെ ഒരുമിച്ചു കഴിഞ്ഞുവെന്നാണ് രാഹുല്‍ വ്യക്തമാക്കുന്നത്.

പൂര്‍ണ്ണ പിന്തുണ

പൂര്‍ണ്ണ പിന്തുണ

ഈ ഐക്യപ്രകടനത്തില്‍ പൂര്‍ണ്ണ പിന്തുണ മമതാ ദിയ്ക്ക് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. നമ്മള്‍ ഒത്തൊരുമിച്ച് നിന്ന് ശക്തമായൊരു സന്ദേശം നല്‍കി കഴിഞ്ഞു. ജനാധിപത്യത്തിന്റെ തൂണുകളായ സാമൂഹ്യ നീതിയെയും മതേതരത്വത്തെയും യാഥാര്‍ത്ഥ ദേശീയതയ്ക്ക് മാത്രമേ രക്ഷിക്കാനാവൂ.

ജനാധിപത്യത്തെ നശിപ്പിക്കുകയാണ്

ജനാധിപത്യത്തെ നശിപ്പിക്കുകയാണ്

ആ വിശ്വാസത്തിലാണ് പ്രതിപക്ഷം ഒരുമിച്ചു നിന്നത്. നരേന്ദ്രമോദി ജനാധിപത്യത്തെ നശിപ്പിക്കുകയാണ്. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ വാഗ്ദാനങ്ങളും കള്ളക്കഥകളും ജനവിരുദ്ധതയുമായി ഒത്തൊരുമിച്ചുള്ള പോരാട്ടത്തിന് ഇടയാക്കിയതെന്നും രാഹുല്‍ ഗാന്ധി കത്തില്‍ വ്യക്തമാക്കുന്നു

ഇവര്‍

ഇവര്‍

മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പുറമെ മനു അഭിഷേക് സിങ്‌വിയും കോണ്‍ഗ്രസ്സില്‍ നിന്ന് റാലിയില്‍ പങ്കെടുക്കും. ജെഡിഎസ് തലവന്‍ എച്ച്ഡി ദേവഗൗഡ, കര്‍ണാട മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച നേതാവ് ബാബുലാല്‍ മറാന്‍ഡി, ആര്‍എല്‍ഡി അധ്യക്ഷന്‍ അജിത് സിങ്ങ് എന്നിവര്‍ റാലിയില്‍ അണിനിരക്കും

കേജ്‌രിവാള്‍

കേജ്‌രിവാള്‍

നാഷണല്‍ കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ ഫറൂഖ് അബ്ദുള്ള, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബുനായ്ഡു, എന്‍സിപി തലവന്‍ ശരദ് പവാര്‍, യുപി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവര്‍ റാലിയില്‍ പങ്കെടുക്കും

ശത്രുഘ്‌നന്‍ സിന്‍ഹയും

ശത്രുഘ്‌നന്‍ സിന്‍ഹയും

ഇവര്‍ക്ക് പുറമെ ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ, ബിജെപിയുടെ മുന്‍കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി എന്നിവരുടെ സാന്നിധ്യവുമുണ്ടാകും. മമതയെ ദേശീയ നേതാവെന്നാണ് സിന്‍ഹ വിശേഷിപ്പിച്ചത്. മമത വെറും പ്രാദേശിക നേതാവല്ല. പ്രമുഖ ദേശീയ നേതാവാണെന്നായിരുന്നു സിന്‍ഹ പറഞ്ഞത്.

സിപിഎം ഇല്ല

സിപിഎം ഇല്ല

അതേസമയം ബംഗാളില്‍ തൃണമൂലിന്റെ പ്രധാന എതിരാളിയായ സിപിഎം റാലിയില്‍ പങ്കെടുക്കില്ല. ഇടതുപക്ഷ പാര്‍ട്ടികളായ സിപിഐ ആര്‍എസ്പി എ്ന്നിവരും റാലിയില്‍ പങ്കെടുത്തേക്കില്ല. മയാവതിയുടെ ക്ഷണം ബിഎസ്പിയും നിരസിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി സ്ഥാനാര്‍ഥി

പ്രധാനമന്ത്രി സ്ഥാനാര്‍ഥി

പ്രതിപക്ഷ നിരയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവുക എന്ന ലക്ഷ്യത്തോടെയാണ് മമത ബാനര്‍ജി മഹാറാലി സംഘടിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയെ മറികടക്കാനുള്ള മമതയുടെ നീക്കത്തിന് സൗഹൃദത്തിന്റെ ഭാഷയിലാണ് കോണ്‍ഗ്രസ് മറുപടി നല്‍കിയത്.

വന്‍ സജ്ജീകരണം

വന്‍ സജ്ജീകരണം

റാലിക്കായി വന്‍ സജ്ജീകരണങ്ങളാണ് ബ്രിഗേഡിയര്‍ ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്നത്. അഞ്ച് വേദികളും ഇരുപത്തിയഞ്ച് പടുകൂറ്റന്‍ എല്‍ഇഡി സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്. ആറായിരം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. ഒപ്പം തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ടായിരത്തി അഞ്ഞൂര്‍ സന്നദ്ധപ്രവര്‍ത്തകരുമുണ്ടാകും

English summary
Mamata Banerjee's Mega Rally Today, Over 20 National Leaders To Attend Event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X