ട്രാന്‍സ്‌ജെന്‍ഡറാണെന്ന് അറിഞ്ഞില്ല, ഭാര്യ ഇല്ലാത്തപ്പോള്‍ വീട്ടിലെത്തിച്ചു; കൊന്ന്, വെട്ടിമുറിച്ചു
ഇന്റോർ: മധ്യപ്രദേശിലെ ഇന്റോറിൽ ട്രാൻസ്‌ജെൻഡറെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. വിശദമായി നടത്തിയ അന്വേഷണത്തിന് ഒടുവിൽ ആണ് പ്രതിയെ പിടികൂടിയത്. സംഭവത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്.
ഖജ്‌റാന സ്വദേശി നൂർ മുഹമ്മദിനെയാണ് ഇന്റോർ സോൺ2 ഡെപ്യൂട്ടി കമ്മീഷണർ സമ്പത്ത് ഉപാധ്യായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ട്രാൻസ്‌ജെൻഡറായ സോയ എന്ന മൊഹ്‌സിനെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ട്രാൻസ്‌ജെൻഡറിന്റെ മൃതദേഹത്തിന്റെ ഒരു ഭാഗം പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തതായി ഇന്റോർ പൊലീസ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മൃതദേഹത്തിന്റെ ഒരു ഭാഗം ഇന്റോറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിൽ മൃതദേഹം ട്രാൻസ്‌ജെൻഡറായ സോയയുടേതാണെന്ന് കണ്ടെത്തുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കൊലപാതകിയെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാൾ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.
സാമൂഹികമാധ്യമങ്ങളിലൂടെയാണ് നൂർ മുഹമ്മദ് സോയയെ പരിജയപ്പെടുന്നത്. എന്നാൽ സോയ ഒരു ട്രാൻസ്‌ജെൻഡർ ആണെന്ന് ഇയാൾ അറിഞ്ഞിരുന്നില്ല. പിന്നീട് ഭാര്യയില്ലാത്ത സമയത്ത് ഇയാൾ സോയയെ വീട്ടിലേക്ക് നൂർ ക്ഷണിക്കുകയായിരുന്നു. പ്രതിയുടെ ഭാര്യ ഇവരുടെ അമമ്യുടെ വീട്ടിലേക്ക് പോയിയിരിക്കുകയായിരുന്നു. നൂർ മുഹമ്മദ് വിളിച്ചതിനു പിന്നാലെ സോയ ഇയാളുടെ വീട്ടിൽ എത്തി.
ചര്‍മ്മം എന്നും തിളക്കത്തോടെ സൂക്ഷിക്കാം..ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ
വീട്ടിലെത്തിയപ്പോഴാണ് ഇയാൾ യാഥാർത്ഥ്യം മനസിലാക്കുന്നത്. ഇതേത്തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കമുണ്ടായി. തർക്കത്തിന് ഒടുവിൽ നൂർ മുഹമ്മദ് സോയയെ കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം പ്രതി മൃതദേഹം രണ്ടായി വെട്ടിമുറിച്ച് ഒരുഭാഗം ചാക്കിലാക്കി ബൈപ്പാസ് റോഡിലെ കുറ്റിക്കാടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തിന്റെ മറ്റൊരു ഭാഗം പ്രതിയുടെ താമസസ്ഥലത്തുനിന്നും പെട്ടിയിലാക്കി ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
സ്ലീവ് ലെസ് ബ്ലൗസും നീല സാരിയും ...ഇതെന്തൊരു അഴക്; പ്രിയങ്കയുടെ ചിത്രങ്ങള്‍ വൈറല്‍
കൊലപാതകത്തെക്കുറിച്ച് പോലീസ് പറയുന്നത്:
"സോയ ട്രാൻസ്‌ജെൻഡറാണെന്ന് നൂർ മുഹമ്മദ് അറിഞ്ഞപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായി, തുടർന്ന് മുഹമ്മദ് സോയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.സോയയുടെ മൃതദേഹം രണ്ട് കഷണങ്ങളാക്കി മുറിച്ച് ഒരു കഷണം ചാക്കിൽ നിറച്ച് ബൈപാസിന് സമീപമുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. വലിച്ചെറിയാൻ കഴിയാതെ പോയ മറുഭാഗം അയാൾ വീട്ടിലെ പെട്ടിയിൽ ഒളിപ്പിച്ചു. ഡിസിപി പറഞ്ഞു.












Click it and Unblock the Notifications