ജമ്മു കശ്മീർ: ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത് ഡിവൈഎസ്പിയെ, സംഭവത്തിന് പിന്നിൽ ദുരൂഹത!!

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗർ: ജമ്മു കശ്മീരിൽ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത് പോലീസ് ഉദ്യോഗസ്ഥനെ. ഡിവൈഎസ്പി മുഹമ്മദ് അയൂബ് പണ്ഡിറ്റാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ജാമിയ മസ്ജിദിന് സമീപത്ത് വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. വെടിവെയ്പില്‍ മൂന്ന് പേർക്ക് പരിക്കേറ്റതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കി. നേരത്തെ പള്ളിയുടെ ചിത്രങ്ങളെടുക്കുന്ന അ‍ജ്ഞാതനെ ജനക്കൂട്ടം ശ്രദ്ധിച്ചിരുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. ജനക്കൂട്ടം നഗ്നനാക്കി നടത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം പോലീസ് നടപടിയിൽ പ്രതിഷേധത്തിനെത്തിയ ആൾ കൊല്ലപ്പെട്ടതിനെ തുടർന്ന് കശ്മീരിൽ വിഘടനവാദികളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ സംഘർഷാവസ്ഥയ്ക്ക് അയവുവന്ന സാഹചര്യത്തിലാണ് ജനക്കൂട്ടം പോലീസ് ഉദ്യോഗസ്ഥനെ അക്രമിയെന്ന് തെറ്റിദ്ധരിച്ച് വധിക്കുന്നത്. കശ്മീരിലെ പുൽവാമയിൽ ഭീകരവിരുദ്ധ പോരാട്ടം തടസ്സപ്പെടുത്താനെത്തിയ വിഘടനവാദികളിൽ ഒരാളാണ് പോലീസ് നടപടിയ്ക്കിടെ കൊല്ലപ്പെട്ടത്. ആറ് മണിക്കൂറിനിടെ മൂന്ന് ലഷ്കർ ഇ ത്വയ്ബ ഭീകര്‍ കൊല്ലപ്പെടുകയും ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു.

35 തവണ കുത്തി ഭാര്യയെ കൊലപ്പെടുത്തിയതെന്തിനെന്ന് ഭര്‍ത്താവ് പറയുന്നു

 jammukashm

പെൺകുട്ടികളെ പീഡിപ്പിച്ചത് ട്യൂഷൻമാഷും ബന്ധുക്കളും!മരണം ആത്മഹത്യ,വാളയാർകേസിൽ കുറ്റപ്പത്രംസമർപ്പിച്ചു

പള്ളിക്ക് മുമ്പിൽ ജനക്കൂട്ടം പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതോടെ സമാധാനം പുനഃസ്ഥാപിക്കാൻ പോലീസ് പ്രദേശത്ത് ജനങ്ങൾക്ക് യാത്രാ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മുതൽ ഏഴ് പോലീസ് സ്റ്റേഷൻ പരിധികളിലാണ് യാത്രാ നിയന്ത്രണമുള്ളത്.

English summary
An angry mob killed an unidentified man and went on a rampage outside Jamia Masjid in Jammu and Kashmir capital Srinagar after he opened fire during the night-long congregational prayers at the mosque in the old city late on Thursday evening. Witnesses said three people were injured in the firing.
Please Wait while comments are loading...