മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പ് 2022: ജനങ്ങൾ ആർക്കൊപ്പം? ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും
ഡൽഹി: മണിപ്പൂർ നിയമ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്ന് നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 38 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്.
173 സ്ഥാനാർഥികളാണ് മത്സര രംഗത്ത് ഉളളത്. 10.49 ലക്ഷം സ്ത്രീകളും 9.58 ലക്ഷം പുരുഷന്മാരും ഉൾപ്പെടെ 20 ലക്ഷത്തിലധികം വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. 173 സ്ഥാനാർത്ഥികളിൽ 15 പേർ സ്ത്രീകളാണ്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് മാർച്ച് അഞ്ചിനാണ്. രണ്ടാം ഘട്ടത്തിൽ 22 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുക. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.

അതേസമയം, ക്രിസ്ത്യൻ ദേവാലയങ്ങളിലെ ആരാധനാ സൗകര്യം കണക്കിലെടുത്ത് മണിപ്പൂർ നിയമസഭാ തിയതികളിൽ മാറ്റം വരുത്തിയിരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് മറ്റൊരു തീയതി പ്രഖ്യാപിച്ചത്. നേരത്തെ ഫെബ്രുവരി 27 - ന് ഒന്നാം ഘട്ടവും മാർച്ച് മൂന്നിന് രണ്ടാം ഘട്ടവുമാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഈ സമയക്രമം ആരാധനയ്ക്ക് തടസമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ക്രിസ്ത്യൻ സംഘടനകൾ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു. ഇതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് തീയതി മാറ്റി വെയ്ച്ചത്.
അതേസമയം, ഉത്തര്‍പ്രദേശിലെ അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടന്നിരുന്നു. അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ 60.1 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അയോധ്യ, അമേത്തി, റായ്ബറേലി, പ്രയാഗ് രാജ് തുടങ്ങിയ നിര്‍ണായക മണ്ഡലങ്ങളില്‍ നല്ല പോളിംഗ് നടന്നു. അവധ്, പൂര്‍വ്വാഞ്ചല്‍ മേഖലകളിലായി 61 മണ്ഡലങ്ങളാണ് ജനവിധിയെഴുതിയത്.
വോട്ടെടുപ്പിനിടെ പ്രതാപ് ഗഡ് ജില്ലയിലെ സമാജ് വാദി പാര്‍ട്ടി സഥാനാര്‍ത്ഥി ഗുല്‍ഷാന്‍ യാദവിനെതിരെ ആക്രമണ ശ്രമമുണ്ടായി. ഇതേ തുടര്‍ന്ന് സുരക്ഷ കൂട്ടി. കഴിഞ്ഞെ തെരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷിയായ അപ്നാദളും കൂടി 50 സീറ്റ് നേടിയിരുന്നു. സമാജ് വാദി പാര്‍ട്ടിക്ക് അഞ്ചും, ബിഎസ്പിക്ക് മൂന്നും കോണ്‍ഗ്രസിന് രണ്ടും സീറ്റ് കിട്ടിയപ്പോള്‍ ഒരു മണ്ഡലം സ്വതന്ത്രനെയും പിന്തുണച്ചിരുന്നു.
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും സിരാതു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കേശവ് പ്രസാദ് മൗര്യ, കോണ്‍ഗ്രസ് നേതാവും റാംപൂര്‍ ഖാസ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ആരാധന മിശ്ര തുടങ്ങിയ പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ ചര്‍ച്ചയാക്കിയ കര്‍ഷക പ്രക്ഷോഭം പ്രതിപക്ഷം ഈ മേഖലകളിലും ആയുധമാക്കിയിരുന്നു. എന്നാല്‍ കര്‍ഷക പ്രക്ഷോഭം വോട്ടിംഗില്‍ ഒരു പ്രതിഫലനവും ഉണ്ടാക്കില്ലെന്നാണ് ബിജെപി കരുതുന്നത്.
രാമക്ഷേത്ര നിര്‍മ്മാണം തന്നെയാണ് അവാധ് പൂര്‍വ്വാഞ്ചല്‍ മേഖലകളിലെ ബിജെപിയുടെ തുറുപ്പ് ചീട്ട്. എന്നാല്‍ ക്ഷേത്ര നിര്‍മ്മാണത്തോടെ കുടിയൊഴിപ്പക്കപ്പെടുന്നവരുടെ പ്രതിഷേധം നിലനില്‍ക്കുന്ന അയോധ്യയിലെ അടിയൊഴുക്കുകളെ ബിജെപി പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ല. റായ്ബറേലി, അമേത്തി മണ്ഡലങ്ങളിലെ ജനവിധിയോടെ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ ഭാവി ചിത്രം ഏതാണ്ട് തെളിയും. പിന്നാക്ക ദളിത് വിഭാഗങ്ങളില്‍ സ്വാധീനമുള്ള ചെറുകക്ഷികളെ ഒപ്പം ചേര്‍ത്തുള്ള സമാജ് വാദി പാര്‍ട്ടിയുടെ പരീക്ഷണത്തിനുള്ള മറുപടി കൂടിയാകും അഞ്ചാംഘട്ടത്തിലെ ജനവിധിയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം












Click it and Unblock the Notifications