കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്രമത്തിന് കാരണം സോഷ്യല്‍ മീഡിയ: പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വര്‍ഗീയ കലാപങ്ങളും അക്രമങ്ങളും പെരുകുന്നതില്‍ സോഷ്യല്‍ മീഡിയ കാരണണക്കാരെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആരോപിച്ചു. സോഷ്യല്‍ മീഡിയയിലൂടെയുള്ള തെറ്റിദ്ധരിപ്പിക്കലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. സാമുദായിക സ്പര്‍ദ്ധ വളരാനും ആളുകളെ തമ്മില്‍ തെറ്റിക്കാനും സോഷ്യല്‍ മീഡിയ കാരണമാകുന്നു എന്നും അദ്ദേഹം പറഞ്ഞു.

ദില്ലിയില്‍ ദേശീയോദ്ഗ്രഥന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. സാമുദായിക കലാപങ്ങള്‍ നിയന്ത്രിക്കാനുള്ള ബാധ്യത അതാത് സംസ്ഥാനങ്ങള്‍ക്കാണെന്നും കേന്ദ്രത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. മുസാഫിര്‍നഗറില്‍ നടന്ന വര്‍ഗീയകലാപത്തെ അദ്ദേഹം അപലപിച്ചു.

manmohan singh

ദേശദ്രോഹ ശക്തികള്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലാണ്. ജനങ്ങള്‍ ഇതിനെതിരെ ബോധവാന്മാരായിരിക്കണം. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും സോഷ്യല്‍ മീഡിയയും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

സാമൂഹിക ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് വര്‍ഗീയ ശക്തികളെന്ന് യോഗത്തില്‍ സംസാരിച്ച ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. കലാപം ആളിക്കത്തിച്ചത് മറ്റ് രാഷ്ട്രീയപാര്‍ട്ടികളാണ് എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ആരോപിച്ചു.

English summary
Prime Minister Manmohan Singh said the onus of controlling communal violence is on the shoulders of the state governments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X