കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളത്തിലിറങ്ങി മൻമോഹൻ സിംഗ്;സാമ്പത്തിക പ്രതിസന്ധി നേരിടാൻ ചടുല നീക്കവുമായി കോൺഗ്രസ് സർക്കാർ!!

  • By Aami Madhu
Google Oneindia Malayalam News

പഞ്ചാബ്; കൊവിഡ് രാജ്യത്തിന്റെ പ്രാണനെടുത്തിരിക്കുകയാണ്. വൈറസ് വ്യാപനം ശക്തമായതോടെ രാജ്യം സമ്പൂർണ അടച്ച് പൂട്ടലിലാണ്. മെയ് 25 നാണ് ആദ്യ ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ രോഗബാധ ഉയർന്നതോടെ മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടി. അതേസമയം രോഗ ബാധിതരുടെ എണ്ണം ഇനിയും ഉയർന്നേക്കുമെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. ഇതോടെ ലോക്ക് ഡൗൻ ഇനിയും നീട്ടിയേക്കുമെന്നാണ് നിഗമനം.

അർണബിനെ സ്റ്റേഷനിൽ 12 മണിക്കൂർ നിർത്തി പൊരിച്ച് മുംബൈ പോലീസ്!! തലങ്ങും വിലങ്ങും ചോദ്യം ചെയ്യൽ!!അർണബിനെ സ്റ്റേഷനിൽ 12 മണിക്കൂർ നിർത്തി പൊരിച്ച് മുംബൈ പോലീസ്!! തലങ്ങും വിലങ്ങും ചോദ്യം ചെയ്യൽ!!

അതിനിടെ കൊവിഡും ലോക്ക് ഡൗണും വരുത്തി വെച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് പഞ്ചാബിലെ കോൺഗ്രസ് സർക്കാർ. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിശദാംശങ്ങളിലേക്ക്

 ദേശീയ നയം രൂപീകരിക്കണം

ദേശീയ നയം രൂപീകരിക്കണം

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. ഇനിയും ലോക്ക് ഡൗൺ തുടർന്നാൽ സ്ഥിതി ആശങ്കാജനകമാകുമെന്ന മുന്നറിയിപ്പാണ് സംസ്ഥാന സർക്കാരുകൾ നൽകുന്നത്. ലോക്ക് ഡൗൺ കഴിഞ്ഞാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ദേശീയ നയം രൂപീകരിക്കേണ്ടതുണ്ടെന്ന ആവശ്യമാണ് കേന്ദ്രത്തോട് കോൺഗ്രസ് ഉയർത്തുന്നത്.

 ചുമതല മൻമോഹൻ സിംഗിന്

ചുമതല മൻമോഹൻ സിംഗിന്

അതിനിടെ ഒരുപടി കടന്ന് പദ്ധതികൾ ആവിഷ്കരിക്കാൻ ഒരുങ്ങുകയാണ് പഞ്ചാബിലെ കോൺഗ്രസ് സർക്കാർ. സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള വിദഗ്ദ സമിതിയെ സർക്കാർ രൂപീകരിച്ച് കഴിഞ്ഞു. മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ മൻമോഹൻ സിംഗിനാണ് സമിതിയുടെ ചുമതല.

 20 അംഗ സമിതി

20 അംഗ സമിതി

നേരത്തേ കൊവിഡ് അടക്കമുളള സമകാലിക വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കാനും പാര്‍ട്ടി നിലപാട് രൂപപ്പെടുത്താനും കോൺഗ്രസ് രൂപീകരിച്ച 11 അംഗ സമിതിയുടേയും ചുമതല മൻമോഹന‍ സിംഗിനായിരുന്നു സമിതി അധ്യക്ഷൻ.സമാന രീതിയിൽ 20 അംഗ സമിതിയെ ആണ് പഞ്ചാബ് സർക്കാർ രൂപീകരിച്ചിരിക്കുന്നത്.

 മൊണ്ടേക് സിംഗ് അലുവാലിയ

മൊണ്ടേക് സിംഗ് അലുവാലിയ

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ആയിരുന്ന മൊണ്ടേക് സിങ് അലുവാലിയ ആണ് സമിതി അധ്യക്ഷൻ. ഈ വിദഗ്ദ സമിതിയെ മൻമോഹൻ സിംഗ് നയിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു. സമിതിയെ നയിക്കണമെന്ന തന്റെ അഭ്യർത്ഥന മൻമോഹൻ സിംഗ് സ്വീകരിച്ചതായി അമരീന്ദർ സിംഗ് വ്യക്തമാക്കി.

 സാമ്പത്തിക വിദഗ്ദർ

സാമ്പത്തിക വിദഗ്ദർ

സാമ്പത്തിക വളർച്ചയുടെ പാതയിലേക്ക് പഞ്ചാബിനെ നയിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്, കോവിഡ് -19 ന് ശേഷവും ഞങ്ങൾ വീണ്ടും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കും,അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക-വ്യവസായ രംഗത്തെ പ്രമുഖർ ഉൾപ്പെടുന്നതാണ് സമിതി. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച ഉറപ്പാക്കുകയെന്നതാണ് സമിതിയുടെ ലക്ഷ്യം.

 പ്രാഥമിക റിപ്പോർട്ട്

പ്രാഥമിക റിപ്പോർട്ട്

പഞ്ചാബിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും സർക്കാർ നടപ്പാക്കേണ്ട ദീർഘകാല-ഹ്രസ്വകാല പരിപാടികൾ സംബന്ധിച്ച ഉപദേശവും സമിതി നൽകു. 20 അംഗ ഗ്രൂപ്പിന് പ്രാഥമിക ശുപാർശകൾ ജൂലൈ 31 നകം സമർപ്പിക്കണമെന്നും സെപ്റ്റംബർ 30 നും ഡിസംബർ 31 നകം രണ്ട് റിപ്പോർട്ടുകൾ കൂടി സമർപ്പിക്കണമെന്നും സർക്കാർ വക്താവ് വ്യക്കമാക്കി.

 കൂടുതൽ നടപടികൾ

കൂടുതൽ നടപടികൾ

ആദ്യ രണ്ട് റിപ്പോർട്ടുകൾ തമ്മിലുള്ള മൂന്ന് മാസത്തെ ഇടവേള കൂടുതൽ നടപടികൾ കൈക്കൊള്ളുന്നതിന് സമിതിയെ സഹായിക്കുമെന്നും വക്താവ് വ്യക്തമാക്കി. അതിനിടെ സംസ്ഥാനത്തിന്റെ ജിഎസ്ടി കുടിശ്ശിക അനുവദിക്കണമെന്ന് ഇന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജിഎസ്ടി കുടിശ്ശിക

ജിഎസ്ടി കുടിശ്ശിക

സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ്, ജിഎസ്ടി കുടിശ്ശശികയായ 4400 കോടി എന്നിവ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഇതിനെ മറികടക്കാന്‍ മദ്യവില്പന അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

 റവന്യൂ നഷ്ടം

റവന്യൂ നഷ്ടം

കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് വിഹിതം ലഭിച്ചില്ലെന്ന് ആരോപിച്ച മുഖ്യമന്ത്രി, മദ്യവില്പന നടത്തുന്നതിന് കേന്ദ്രം അനുമതി നല്‍കിയില്ലെന്നും ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ റവന്യൂ നഷ്ടം 6200 കോടിയിലേക്ക്എ ത്തിക്കൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

English summary
Manmohan singh will assist punjab to revive economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X