കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗള്‍യാന്‍ ചൊവ്വയെ ലക്ഷ്യമാക്കി യാത്ര തുടങ്ങി

  • By Aswathi
Google Oneindia Malayalam News

ശ്രീഹരിക്കോട്ട: ചൊവ്വയെ ലക്ഷ്യമാക്കി മംഗള്‍യാന്‍ പരിവേഷ പേടകം ഭൂമിയില്‍ നിന്ന് പുറപ്പെട്ടു. 2.38ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പിഎസ്എല്‍വി സി25 മംഗള്‍യാനെയും വഹിച്ച് അന്തരീക്ഷത്തിലേക്ക് കുത്തിച്ചു. ഇതോടെ ഇന്ത്യന്‍ ചരിത്രത്തില്‍ ഒരു ഒരു അധ്യായം കൂടെ എഴുതപ്പെട്ടു. ചൊവ്വയില്‍ പരിവേഷണം നടത്തുന്ന ലോകത്തിലെ ആറാമത്തെ രാജ്യമാണ് ഇന്ത്യ.

ഇനി ഒരു നാല്‍പ്പത്തിനാല് മിനിറ്റ് കഴിയുമ്പോള്‍ മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. ഇതോടെ പിഎസ്എല്‍വി റോക്കറ്റിന്റെ ദൗത്യം അവസാനിക്കും. പിന്നീട് ഏതാനും ദിവസങ്ങള്‍ ഭൂമിയെ വലംവയ്ക്കുന്ന പേടകം ഡിസംബര്‍ ഒന്നിന് ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമാക്കി യാത്രതുടങ്ങും. 40 കോടി കിലോമീറ്റര്‍ സഞ്ചരിച്ച് 2014 സെപ്തംബര്‍ 24ന് മംഗള്‍യാന്‍ ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷ.

PSLV C25

1.350 കിലോഗ്രം ഭാരമുള്ള മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ (എംഒഎം) എന്ന് പേരുള്ള മംഗള്‍യാനിന്റെ പ്രഥമ ലക്ഷ്യം ചൊവ്വയിലെ അന്തരീക്ഷം നിരീക്ഷിക്കുക എന്നതാണ്. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം ഉണ്ടോ എന്ന് നിരീക്ഷിക്കുന്നതോടൊപ്പം കാലാവസ്ഥ വിശകലനം ചെയ്യുകയും ചെയ്യും. ചൊവ്വയിലെ മീഥെയ്ല്‍ വാതകത്തിന്റെ സാന്നിധ്യമറിയാനും ചുവന്നഗ്രഹത്തിന്റെ ചിത്രങ്ങള്‍ ഒപ്പിയെടുക്കാനും അത്യാധുനിക ക്യാമറകളും പേടകത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

പിഎസ്എല്‍വി സി 25ന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഐഎസ്ആര്‍ഒ ഗ്രൗണ്ട് സ്‌റ്റേഷനുകള്‍ കൂടാതെ ദക്ഷിണ ശാന്ത് സമുദ്രത്തില്‍ നങ്കൂരമിട്ടിട്ടുള്ള എസ് സിഐ നളന്ദ, എസ് സിഐ യമുന എന്നീ കപ്പലുകളും സജ്ജമാണ്. ലോകത്തില്‍ ഇതുവരെ നടന്നിട്ടുള്ള ചൊവ്വാ പര്യവേഷണങ്ങളില്‍ ഏറ്റവും ചെലവ് കുറഞ്ഞതാണ് മംഗള്‍യാന്‍ പദ്ധതി എന്നൊരു പ്രത്യേകതയും ഈ വിക്ഷേപത്തിനുണ്ട്.

English summary
PSLV C25 rocket carrying India's first-ever Mars Orbiter Mission (MOM) lifts off from Sriharikota.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X