കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് പതാക: മസ്രത് ആലം അറസ്റ്റില്‍

  • By Soorya Chandran
Google Oneindia Malayalam News

ജമ്മു: ജമ്മു കശ്മീരിലെ വിഘടനവാദി നേതാവ് മസ്രത് ആലം അറസ്റ്റില്‍. വിഘടനവാദികളുടെ പ്രകടനത്തിനിടെ പാക് പതാക ഉയര്‍ത്തിയ സംഭവത്തിലാണ് മസ്രത് ആസത്തിനെ അറസ്റ്റ് ചെയ്തത്.

സംഭവം വിവാദമായപ്പോള്‍, പാക് പതാക ഉയര്‍ത്തിയ സംഭവത്തില്‍ തെറ്റില്ലെന്നായിരുന്നു ആലത്തിന്റെ പ്രതികരണം. എന്നാല്‍ താന്‍ പാക് പതാക ഉയര്‍ത്തിയിട്ടില്ലെന്നും ആലം പറഞ്ഞു.

Masrat Alam

വിഘടനവാദി നേതാവായ സയ്യിദ് അലി ഗീലാനിയുടെ സ്വീകരണ ചടങ്ങില്‍ ആയിരുന്നു മസ്രത് ആലത്തിന്റെ അനുയായികള്‍ പാക് പതാക വീശിയത്.

പാക് പതാക വീശുന്നതില്‍ തെറ്റില്ലെന്ന് മസ്രത്ത് ആലംപാക് പതാക വീശുന്നതില്‍ തെറ്റില്ലെന്ന് മസ്രത്ത് ആലം

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഈ വിഷയത്തില്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. രാജ്‌നാഥ് സിംഗിന്റെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ആലത്തിനെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരു നപടിയും അംഗീകരിക്കാനാവില്ലെന്ന് രാജ്‌നാഥ് സിംഗ് കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദിനെ അറിയിച്ചിരുന്നു.

ഗീലാനിയെ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. മസ്രത് ആലത്തിനെ ഗീലാനിക്കൊപ്പം വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയായിരുന്നു. പിന്നീട് ആലത്തിന്‍റെ വീട്ടില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം ആണ് മസ്രത് ആലത്തിനെ ജയില്‍ മോചിതനാക്കിയത്.

English summary
Hurriyat Hardliner Masarat Alam has been arrested from his residence in Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X