കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിങ്ങ് മേക്കറാനകാനുള്ള മായാവതിയുടെ സ്വപ്നം പെട്ടിയിലാക്കി കോണ്‍ഗ്രസ്

  • By Aami Madhu
Google Oneindia Malayalam News

സീറ്റ് വിഭജനത്തെ ചൊല്ലിയായിരുന്നു തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രലുസുമായി ബിഎസ്പി നേതാവ് മായാവതി തല്ലി പിരിഞ്ഞത്. കോണ്‍ഗ്രസ് വല്ല്യേട്ടന്‍ മനോഭാവം കാണിക്കുന്നെന്ന് സമാജ് വാദി പാര്‍ട്ടിയും ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കിങ്ങ് മേയ്ക്കറാകമെന്ന പ്രതീക്ഷയിലായിരുന്നു ബിഎസ്പിയുടെ ഈ ഇടച്ചല്‍ എന്ന് നേരത്തേ വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത് മായവതി ആണ്. ചെറിയ ഭൂരിപക്ഷത്തിലെ കോണ്‍ഗ്രസ് വിജയിക്കുള്ളൂവെന്നും അതുവഴി മൂന്ന് സംസ്ഥാനങ്ങളില്‍ കിങ്ങ് മേക്കറാകാമെന്നുമുള്ള ബിഎസ്പിയുടെ കണക്ക് കൂട്ടലാണ് ഫലം വന്നതോടെ ഇല്ലാതായത്.

akhilesh-yadav-mayawati-154461265

മധ്യപ്രദേശില്‍ വെറും രണ്ട് സീറ്റ് മാത്രമാണ് ബിഎസ്പിക്ക് ലഭിച്ചത്. ഭൂരിപക്ഷം തികയ്ക്കാന്‍ കോണ്‍ഗ്രസിന് രണ്ട് പേരുടെ പിന്തുണ കുറവുണ്ട്. എന്നാല്‍ സ്വതന്ത്രരായി ജയിച്ച വിമതര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് അധികാരത്തിലേറാനുള്ള ഭൂരിപക്ഷമായി. അതോടെ വിലപേശാന്‍ പോലും പറ്റാതെ പിന്തുണ പ്രഖ്യാപിക്കുകയല്ലാതെ മറ്റ് നിവൃത്തിയൊന്നും ബിഎസ്പിക്ക് ഇല്ലാതായി. ചത്തീസ്ഗഡിലാണ് ബിഎസ്പിക്ക് കനത്ത തിരിച്ചടി നേരിട്ടത്. കിങ്ങ് മേക്കറാകാമെന്ന സ്വപ്നമാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് ഇല്ലാതാക്കിയത്.

അതേസമയം രാജസ്ഥാനില്‍ മാത്രമാണ് ബിഎസ്പിക്ക് ആശ്വസിക്കാവുന്ന വിജയം ലഭിച്ചത്. ആറ് സീറ്റുകള്‍ ബിഎസ്പി നേടി. എന്നാല്‍ രാജസ്ഥാനിലും കോണ്‍ഗ്രസിന് ഒരു സീറ്റിന്‍റെ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വതന്ത്രരായി ജയിച്ച 13 പേരും കോണ്‍ഗ്രസ് വിമതരാണ്. മാത്രമല്ല സഖ്യകക്ിയ രാഷ്ട്രീയ ന് ഒരു സീറ്റും ലഭിച്ചിട്ടുണ്ട്. ഇതോടെ ഭൂരിപക്ഷം തികയ്ക്കാനായി.

കാറ്റ് മാറി വീശുകയാണെന്ന ബോധ്യമായതോടെ കോണ്‍ഗ്രസിന് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയല്ലാതെ മറ്റ് വഴികള്‍ ഇല്ലാതായി മാറിയിരിക്കുകയാണ് എസ്പിയും ബിഎസ്പിയും.

English summary
Mayawati and Akhilesh Pledge Support in MP, But Here’s Why Congress May Not Need it at All
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X