മായാവതി രാജ്യസഭയിൽ നിന്ന് ഔട്ട്!!! രാജി ഉപരാഷ്ട്രപതി സ്വീകരിച്ചു!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബിഎസ്പി നേതാവ് മായാവതിയുടെ രാജി ഉപരാഷ്ട്രപതി സ്വീകരിച്ചു. ഉത്തർപ്രദേശിലെ വിവിദ ഇടങ്ങളിൽ ദളിതർക്ക് നേരെ നടന്ന ആക്രമങ്ങൾ പാർളമെന്റിൽ ഉന്നയിക്കാൻ അനുവദിക്കാത്തിൽ പ്രതിഷേധിച്ചാണ് മായവതി തന്റെ രാജ്യസഭാ അംഗത്വം രാജിവെച്ചത്.

സുനന്ദയുടേത് കൊലപാതകം!!!തരൂരിനെ ലക്ഷ്യമിട്ട് സ്വാമി!!!റിപ്പോർട്ട് സമർപ്പിക്കാൻ കോടതിയുടെ നിർദേശം

ലാലുവിന്റെ പ്രശ്നങ്ങൾക്കു പിന്നിൽ ഭിന്നലിംഗക്കാരിയുടെ ശാപം!!! ലാലു ഇവരോട് ചെയ്തത്!!!

രാജ്യത്ത് ഗോസംരക്ഷണത്തിന്‍റെ പേരില്‍ ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് ചൂണ്ടിക്കാണിച്ച മായാവതി രാജ്യസഭയില്‍ സംസാരിക്കാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ രാജ്യസഭാധ്യക്ഷന്‍ പി ജെ കുര്യന്‍ മൂന്ന് മിനിറ്റ് മാത്രമാണ് മായാവതിയ്ക്ക് അനുവദിച്ചത്. ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ മൂന്ന് മിനിറ്റ് മതിയാവില്ലെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നുമുള്ള ആവശ്യം അംഗീകരിക്കാത്ത പിജെ കുര്യന്‍ വിഷയം ഉന്നയിക്കാന്‍ മാത്രമേ കഴിയുകയുള്ളൂവെന്ന പിജെ കുര്യന്‍റെ മറുപടി മായാവതിയെ പ്രകോപിപ്പിക്കുകയായിരുന്നു. സഹാരന്‍പൂര്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് മായാവതി ഉന്നയിച്ചത്. ഉത്തര്‍പ്രദേശില്‍ നടക്കുന്നത് ഗുണ്ടാരാജാണെന്നും ബിഎസ്പി നേതാവ് ആരോപിക്കുന്നു. രാജിക്കത്ത് ആരുടെയെങ്കിലും പക്കല്‍ കൊടുത്തയയ്ക്കുമെന്നും മായാവതി വ്യക്തമാക്കി.

mayavathi

സംസാരിക്കൻ സമയം അനുവദിക്കു അല്ലെങ്കിൽ ഇല്ലെങ്കിൽ രാജ്യസഭാംഗത്വം രാജിവെക്കും. , ഇപ്പോൾ തന്നെ രാജിക്കത്ത് നൽകും' എന്ന് പ്രഖ്യാപിച്ചാണ് മായാവതി സഭാ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പേയത്. പിന്നീട് രാജിക്കത്ത് ഉപരാഷ്ട്രപതിക്ക് കൈമാറുകയായിരുന്നു.മായാവതി രാജ്യസഭയെയോടും എംപി സ്ഥാനത്തോടും അനാദരവ് കാണിച്ചുവെന്നാണ് മന്ത്രിയുടെ വാദം. മായാവതി സഭയില്‍ ഉന്നയിച്ച വിഷയങ്ങള്‍ ന്യായവും ഗുരുതരവുമാണെന്ന് വ്യക്തമാക്കിയ സിപിഎം നേതാവ് സീതാറാം യെച്ചൂരി ദളിത് വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ചൂണ്ടിക്കാണിച്ചു.

English summary
Vice-President and Rajya Sabha Chairman Hamid Ansari has accepted the resignation of BSP supremo Mayawati from the Upper House of Parliament.
Please Wait while comments are loading...