കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണബിന് തലച്ചോര്‍ വേണ്ട...ഒച്ചയിടല്‍ തന്നെ ധാരാളം...!!! എംബി രാജേഷിന്റെ കലക്കന്‍ മറുപടി...!!!

  • By Anamika
Google Oneindia Malayalam News

കോഴിക്കോട്: ടൈംസ് നൗവില്‍ അവതാരകനായിരിക്കുമ്പോള്‍ തന്നെ അര്‍ണബ് ഗോസ്വാമിയുടെ മാധ്യമപ്രവര്‍ത്തനവും അവതരണ രീതിയുമെല്ലാം കടുത്ത വിമര്‍ശനത്തിന് ഇരയായതാണ്. തന്റെ തീരുമാനങ്ങള്‍ ചര്‍ച്ചയ്‌ക്കെത്തിയവരില്‍ അടിച്ചേല്‍പ്പിക്കുകയും മര്യാദയില്ലാത്ത പെരുമാറ്റവുമെല്ലാം വിമര്‍ശിക്കപ്പെട്ടു.

സ്വാമിയെ രക്ഷിക്കാനുള്ള പെൺകുട്ടിയുടെ അമ്മയുടെ ശ്രമങ്ങൾക്ക് പിന്നിൽ !! പുറത്ത് പറയാൻ കൊള്ളില്ലെന്ന്!സ്വാമിയെ രക്ഷിക്കാനുള്ള പെൺകുട്ടിയുടെ അമ്മയുടെ ശ്രമങ്ങൾക്ക് പിന്നിൽ !! പുറത്ത് പറയാൻ കൊള്ളില്ലെന്ന്!

പശുവിനെ അമ്മയെന്ന് വിളിക്കാന്‍ ഏത് പട്ടി പറഞ്ഞാലും സൗകര്യമില്ല...!! രാജേഷിന്റെ കരണം പുകച്ച് ലല്ലു..!പശുവിനെ അമ്മയെന്ന് വിളിക്കാന്‍ ഏത് പട്ടി പറഞ്ഞാലും സൗകര്യമില്ല...!! രാജേഷിന്റെ കരണം പുകച്ച് ലല്ലു..!

സ്വന്തം ചാനലായ റിപ്പബ്ലിക്കിലും അര്‍ണബിന് മാറ്റമൊന്നുമില്ല. കഴിഞ്ഞ ദിവസം എംബി രാജേഷ് എംപിയെ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി ഒച്ചയിട്ട് വായടപ്പിച്ച അര്‍ണബിനെ സംഘികള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുറന്ന കത്തിലൂടെ അര്‍ണബിന് മറുപടി നല്‍കിയിരിക്കുകയാണ് എംബി രാജേഷ് എംപി.

അർണബിന് തുറന്ന കത്ത്

അഫ്‌സ്പ നിയമത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശമായിരുന്നു അര്‍ണബിന്റെ അന്നത്തെ ചര്‍ച്ചാവിഷയം. മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷങ്ങളാണ് വിഷയമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് എംപിയെ ചാനല്‍ ചര്‍ച്ചയ്ക്ക് എത്തിച്ചത്. എന്നാല്‍ പൊതുവേ സംഭവിക്കുന്നത് പോലെ എംബി രാജേഷിനെ സംസാരിക്കാന്‍ അനുവദിക്കാതെ ഒച്ചയിടുക മാത്രമാണ് അര്‍ണബ് ചെയ്തത്.

ചുട്ട മറുപടി

സംഭവിച്ചത് വിശദമാക്കിയും അര്‍ണബിന് ചുട്ടമറുപടിയും നല്‍കിക്കൊണ്ടുള്ള എംബി രാജേഷ് എംപിയുടെ തുറന്ന കത്ത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. തന്നെക്കാളും വലിയ നേതാക്കളെ കൈകാര്യം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞത് മാത്രമാണ് ആ ചര്‍ച്ചയില്‍ അര്‍ണബ് പറഞ്ഞ ഒരേ ഒരു സത്യമെന്ന് രാജേഷ് എംപി പറയുന്നു. അര്‍ണബിന്റെ അഹന്തയും അല്‍പ്പത്തരവുമാണ് ആ വാക്കുകള്‍ വ്യക്തമാക്കുന്നത്.

അഹങ്കാരി..പക്ഷപാതി

സ്വയം അഹങ്കരിക്കാനുള്ള എല്ലാ അവകാശങ്ങളും അര്‍ണബിനുണ്ട്. പക്ഷേ താങ്കളൊരു പക്ഷപാതിയായ, മുന്‍വിധിക്കാരനായ, പൂര്‍ണതയില്ലാത്ത, വിശ്വാസ്യതയില്ലാത്ത, മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആത്മവിശ്വാസം പോലുമില്ലാത്തയാളാണ്. താങ്കളുടെ ദൗര്‍ബല്യത്തെ കുറിച്ച് താങ്കള്‍ ബോധവാനാണ് എന്ന് കരുതുന്നുവെന്നും രാജേഷ് പറയുന്നു.

അസന്മാര്‍ഗിയായ പത്രപ്രവര്‍ത്തകന്‍

തന്റെയീ ആത്മവിശ്വാസക്കുറവ് മറച്ചുപിടിക്കാനാണ് അര്‍ണബ് ഷോയ്ക്കിടെ അലറുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നത്.താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും അസന്മാര്‍ഗിയായ പത്രപ്രവര്‍ത്തകന്‍ അര്‍ണബ് ആണെന്നും രാജേഷ് പറയുന്നു. മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷങ്ങള്‍ എന്ന വിഷയത്തിലായിരുന്നു തന്നെ ചര്‍ച്ചയ്ക്ക് വിളിച്ചത്.പക്ഷേ പൊടുന്നനെ വിഷയം കോടിയേരി ആയി മാറി.

അടിസ്ഥാനമില്ലാത്ത ചർച്ച

ഷോ ബഹിഷ്‌ക്കരിക്കാതിരുന്നത് തന്റെ അസാന്നിധ്യത്തില്‍ അര്‍ണബ് തന്നെക്കുറിച്ച് കള്ളം പറയും എന്ന ബോധ്യം ഉള്ളതിനാലാണ്. താന്‍ പരിപാടിയില്‍ പങ്കെടുക്കാതെ ഒളിച്ചോടിയെന്നാവും അര്‍ണബ് പറയുക. അതുകൊണ്ടാണ് കെട്ടിച്ചമച്ച ആ ചര്‍ച്ചയില്‍ പങ്കെടുത്തത്. കോടിയേരി സൈന്യത്തെ അധിക്ഷേപിച്ചുവെന്ന അടിസ്ഥാനമില്ലാത്ത ആരോപണം ആയിരുന്നു ചര്‍ച്ച.

തിരക്കഥയുള്ള നാടകം

അര്‍ണബിന്റെ സംസ്‌ക്കാരമില്ലാത്ത ഒച്ചയിടലിന് ഇടയിലും താന്‍ വാദങ്ങളെ എതിര്‍ക്കാന്‍ ശ്രമിച്ചു. കോടിയേരിയുടെ പ്രസ്താവന സൈന്യത്തിന് എതിരെ ഉള്ളതല്ലെന്നും അത് അഫ്‌സ്പയെന്ന പട്ടാള നിയമ ദുരുപയോഗം ചെയ്യപ്പെടുന്നതിന് എതിരെ ആണെന്നും എല്ലാവര്‍ക്കും അറിയാം. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചായിരുന്നു സിപിഎമ്മിന് എതിരായ അര്‍ണബിന്റെ നാടകമെന്നും രാജേഷ് ആരോപിക്കുന്നു.

തലച്ചോർ വേണ്ട, ശബ്ദം മതി

അര്‍ണബിന്റെ അവതരണവും മാധ്യമപ്രവര്‍ത്തനവും എത്ര ഉറക്കെ അലറാം എന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് എംബി രാജേഷ് പരിഹസിക്കുന്നു. വിഷയത്തില്‍ വിവരമോ നിരീക്ഷണമോ അതിന് ആവശ്യമില്ല. താങ്കളെപ്പോലുള്ളവര്‍ക്ക് ശബ്ദം കൊണ്ടുതന്നെ ജീവിക്കാം. തലച്ചോര്‍ ആവശ്യമില്ലെന്നും എംബി രാജേഷ് എംപി പരിഹസിക്കുന്നു.

പട്ടാളത്തിനെതിരെ

ചര്‍ച്ചയ്ക്കിടെ തനിക്ക് ഇടപെടാനുള്ള അവസരം തരാതെ സിപിഎമ്മിനെതിരെ നുണപ്രചാരണം തുടര്‍ന്നു. സംഘപരിവാറിന്റെ ബലത്തിലായിരുന്നു താങ്കളുടെ നുണ തുപ്പല്‍. ഇന്ത്യന്‍ ആര്‍മിയെ സിപിഎം അപമാനിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടും പട്ടാളത്തിനെതിരെ എന്ന സബ്‌ടൈറ്റിലോടെ തന്റെ ചിത്രം ടിവിയില്‍ കാണിച്ചുവെന്നും രാജേഷ് ആരോപിക്കുന്നു.

അനുസരണയുള്ള അടിമ

അനുസരണയുള്ള അടിമയുടെ ഉടമയെ സന്തോഷിപ്പിക്കാനുള്ള ശ്രമം മാത്രമായാണ് താനതിനെ കാണുന്നതെന്നും രാജേഷ് പരിഹസിച്ചു. രാജീവ് ചന്ദ്രശേഖറിനേയും സംഘ്പരിവാറിനേയും അര്‍ണബിന് സന്തോഷിപ്പിക്കേണ്ടിയിരിക്കുന്നു. ചരിത്രത്തെക്കുറിച്ച് അര്‍ണബിന് യാതൊരു വിധ അറിവും ഇല്ലെന്നും എംപി ഓര്‍മ്മപ്പെടുത്തുന്നു.

ചരിത്രം പഠിക്കണം

പ്രൈമറി കുട്ടിയേക്കാള്‍ പരിതാപകരമാണ് അര്‍ണബിന്റെ ചരിത്രത്തെക്കുറിച്ുളള അറിവ്. നമ്മുടെ ചരിത്രമറിയാന്‍ ട്യൂഷന്‍ ക്ലാസ്സില്‍ പോകണമെന്നും രാജേഷ് പരിഹസിക്കുന്നു. എത്ര വൃത്തികെട്ട രീതിയിലാണ് താങ്കള്‍ ടെലിവിഷനില്‍ അവതരണം നടത്തുന്നതെ്‌നന് ഒരിക്കലെങ്കിലും കണ്ട് നോക്കണം എന്നും രാജേഷ് ഓര്‍മ്മപ്പെടുത്തുന്നു. വിടി ബല്‍റാം ഉള്‍പ്പെടെ ഉള്ളവര്‍ രാജേഷിനെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്.

എം ബി രാജേഷിന്റെ തുറന്ന കത്ത്

English summary
MP Rajesh MP writes open letter to Arnab Goswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X