അര്‍ധ നഗ്നയായി നാച്ചിയമ്മ; ദില്ലിയെ കിടുകിടാ വിറപ്പിക്കുന്നു! തീക്ഷ്ണമായ നോട്ടം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഒരു മാസത്തിലധികമായി തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ ദില്ലിയില്‍ സമരത്തിലാണ്. കടുത്ത പ്രതിസന്ധി നേരിടുന്ന തമിഴ് കര്‍ഷകര്‍ക്കായി 40000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ആ സമരക്കാര്‍ക്കിടയിലെ ഏക വനിതയാണ് നാച്ചിയമ്മ.

ആരോഗ്യപരമായി ക്ഷീണിതയാണെങ്കിലും ദൃഢനിശ്ചയമാണ് അവരുടെ കൂട്ട്. ശക്തമായ പനിയും തലവേദനയും അലട്ടുന്നുണ്ടെങ്കിലും ലക്ഷ്യം നേടാതെ നാട്ടിലേക്കില്ലെന്ന് നാച്ചിയമ്മ പറയുന്നു. അര്‍ധ നഗ്നയായി അവര്‍ നടത്തുന്ന സമരം ദേശീയ ചര്‍ച്ചയാണിപ്പോള്‍.

വ്യത്യസ്ത രീതിയിലാണ് സമരം

വ്യത്യസ്ത രീതിയിലാണ് സമരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റു കേന്ദ്രമന്ത്രിമാരെയും കണ്ട് തങ്ങളുടെ ആവലാതികള്‍ ബോധിപ്പിക്കാന്‍ സമരക്കാര്‍ ശ്രമിക്കുന്നുണ്ട്. അതിനിടെ സമരം തുടരുന്നുമുണ്ട്. വ്യത്യസ്തമായ രീതിയിലാണ് സമരം നടക്കുന്നത്.

കടുത്ത വരള്‍ച്ച

കടുത്ത വരള്‍ച്ച

കഴിഞ്ഞ 140 വര്‍ഷങ്ങളിലെ ഏറ്റവും കടുത്ത വരള്‍ച്ചയിലൂടെയാണ് തമിഴ്‌നാട് കടന്നുപോവുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. തലയോട്ടികളുമായും എലി, പാമ്പ് എന്നിവയുമായും സമരം നടത്തിയ കര്‍ഷകരുടെ സമരമുറകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തലപാതി വടിച്ചും കൈമുറിച്ചും ശവ സംസ്‌കാരം നടത്തിയും അവര്‍ സമരം ചെയ്തു.

വീണ്ടും ഒരു നഗ്ന ഓട്ടം

വീണ്ടും ഒരു നഗ്ന ഓട്ടം

അതിനിടെ അവര്‍ നേതാവ് ഇയ്യക്കണ്ണിന്റെ നേതൃത്വത്തില്‍ നഗ്നരായി ഓടിയത് ദേശീയശ്രദ്ധയാകര്‍ഷിച്ച വാര്‍ത്തയായിരുന്നു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് പോയ സമരക്കാരെ കാണാന്‍ മോദി തയ്യാറായില്ല. തിരിച്ച് സമരവേദിയായ ജന്തര്‍ മന്ദിറിലേക്ക് വരവെയാണ് സമരക്കാര്‍ നഗ്നരായി ഓടിയത്. മുമ്പ് മണിപ്പൂരില്‍ സ്ത്രീകള്‍ നഗ്നരായി സമരം ചെയ്തത് ആഗോള ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഏക വനിത നാച്ചിയമ്മ

ഏക വനിത നാച്ചിയമ്മ

സമരക്കാര്‍ക്കൊപ്പമുള്ള ഏക വനിതയാണ് നാച്ചിയമ്മ. മറ്റു ചില സ്ത്രീകള്‍ തമിഴ്‌നാട്ടില്‍ നിന്നു വന്നിരുന്നെങ്കിലും അസുഖം കാരണം തിരിച്ചുപോയി. എന്നാല്‍ നാച്ചിയമ്മ ഇപ്പോഴും ദില്ലിയില്‍ തങ്ങുകയാണ്.

ദുരിതം പേറുന്ന കുടുംബം

ദുരിതം പേറുന്ന കുടുംബം

തിരുച്ചിയിലെ തൊരങ്കുടിശി ഗ്രാമത്തില്‍ നിന്നാണ് നാച്ചിയമ്മ വരുന്നത്. ഇവരുടെ ഏഴംഗ കുടുംബം കൃഷി ചെയ്താണ് ജീവിച്ചിരുന്നത്. ഇവരുടെ സഹോദരന്‍ കാര്‍ഷിക വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.

കടം വാങ്ങി മുടിഞ്ഞു

കടം വാങ്ങി മുടിഞ്ഞു

ഇതിന് പുറമെ, കുഴല്‍ കിണര്‍ കുഴിക്കാനും മറ്റുമായി നാല് ലക്ഷം രൂപ നാച്ചിയമ്മ വായ്പയെടുത്തു. അതും പലിശയും അടക്കം വലിയൊരു തുക ഇപ്പോള്‍ തിരിച്ചടയ്ക്കാനുണ്ട്. അതിനിടെയാണ് കൊടും വരള്‍ച്ച എല്ലാ സ്വപ്‌നങ്ങളും തകിടം മറിച്ചത്. ഒടുവില്‍ നാല് ശതമാനം പലിശയ്ക്ക് 3000 രൂപ കടം വാങ്ങിയാണ് ദില്ലിയിലേക്ക് വണ്ടികയറിയത്.

ചൊവ്വാഴ്ച തമിഴ്‌നാട്ടില്‍ ബന്ദ്

ചൊവ്വാഴ്ച തമിഴ്‌നാട്ടില്‍ ബന്ദ്

അതേസമയം, കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച തമിഴ്‌നാട്ടില്‍ ബന്ദ് പ്രഖ്യാപിച്ചു. ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് സമരം പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്ക് നേരെ മുഖം തിരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം.

ഡിഎംകെയുടെ സര്‍വകക്ഷി യോഗം

ഡിഎംകെയുടെ സര്‍വകക്ഷി യോഗം

വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിഎംകെ ഞായറാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. സിപിഎം മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. മുമ്പും ഡിഎംകെ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചിരുന്നെങ്കിലും ജികെ വാസന്റെ പാര്‍ട്ടി മാത്രമാണ് പങ്കെടുത്തിരുന്നത്.

കടം എഴുതിതള്ളണമെന്ന് ഹൈക്കോടതി

കടം എഴുതിതള്ളണമെന്ന് ഹൈക്കോടതി

എല്ലാ കര്‍ഷകരുടെയും വായ്പകള്‍ എഴുതി തള്ളണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ തള്ളണമെന്നാണ് ഹൈക്കോടതി പളനിസ്വാമി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നേരത്തെ വായ്പകള്‍ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു.

ജപ്തി നടപടികളും നിര്‍ത്തിവച്ചു

ജപ്തി നടപടികളും നിര്‍ത്തിവച്ചു

കര്‍ഷക സംഘടന നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. വായ്പ തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കാനും കോടതി ആവശ്യപ്പെട്ടു. വരള്‍ച്ചയും, വിളവ് നശിക്കലും, കാവേരി ജലം മതിയായ തോതില്‍ കിട്ടാത്തതും ഹൈക്കോടതി സൂചിപ്പിച്ചു.

English summary
Among the hundreds of farmers from Tamil Nadu protesting at Jantar Mantar for loan write-off and 40,000 crore relief package, 61-year-old Nachiamma is the sole woman farmer. Delhi’s scorching heat has taken a toll on her health. She suffers from fever and headache. Yet, she exhibits uncompromising determination to get the demands fulfilled.
Please Wait while comments are loading...