കറന്‍സി നിരോധനം ചരിത്രപരമായ തീരുമാനം; മോദിയെ പിന്തുണച്ച് കാശ്മീര്‍ മുഖ്യമന്ത്രി
ഇത് ഒരു സാധാരണ തീരുമാനമല്ലെന്ന് മെഹബൂബ പറഞ്ഞു. സാധാരണക്കാര്‍ക്ക് ഇതുമൂലം കുറച്ചുദിവസം ബുദ്ധമുട്ടേണ്ടിവന്നേക്കും.
ശ്രീനഗര്‍: രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും കറന്‍സി നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. തിങ്കളാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അവര്‍ നിരോധനത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. നവംബര്‍ 8നാണ് പ്രധാനമന്ത്രി 1,000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രഖ്യാപനം നടത്തിയത്.
ഇത് ഒരു സാധാരണ തീരുമാനമല്ലെന്ന് മെഹബൂബ പറഞ്ഞു. സാധാരണക്കാര്‍ക്ക് ഇതുമൂലം കുറച്ചുദിവസം ബുദ്ധമുട്ടേണ്ടിവന്നേക്കും. എന്നാല്‍, ഇത് ഒരു ചരിത്രപരമായ തീരുമാനമായതുകൊണ്ടുതന്നെ ഭാവിയില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ വിമര്‍ശനമുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍, അത്തരം വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്നും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ മെഹബൂബ വ്യക്തമാക്കി.

കള്ളപ്പണം തടയുന്നതിനൊപ്പം കാശ്മീരിലെ ഭീകരപ്രവര്‍ത്തനം ഇല്ലാതാക്കാന്‍ കൂടിയാണ് കറന്‍സി നിരോധനം കൊണ്ടുവന്നതെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നേരത്തെ പറഞ്ഞിരുന്നു. കറന്‍സി അസാധുവാക്കിയതിനുശേഷം കാശ്മീരില്‍ നാലുമാസമായി തുടര്‍ന്നുവന്നിരുന്ന സംഘര്‍ഷം ശാന്തമായിരുന്നു. വന്‍തോതിലുള്ള കള്ളപ്പണവും കള്ളനോട്ടുമാണ് താഴ്‌വരയിലെ സമാധാന അന്തീരക്ഷം ഇല്ലാതാക്കുന്നതിലെ പ്രധാന വില്ലനെന്നാണ് പ്രതിരോധമന്ത്രിയുടെ കാഴ്ചപ്പാട്. കാശ്മീരിലും അതിര്‍ത്തിയിലും നടക്കുന്ന ഭീകരപ്രവര്‍ത്തനം കറന്‍സി നിരോധനത്തോടെ ഇല്ലായെന്നും മന്ത്രി പറയുന്നു.












Click it and Unblock the Notifications