മെഹുൽ ചോക്സിയുടെ അറസ്റ്റ്: അപ്പീൽ നൽകുമെന്ന് മെഹുൽ ചോക്സിയുടെ അഭിഭാഷകൻ
ഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിലായതിന് പിന്നാലെ ചോക്സിയുടെ അറസ്റ്റിനെതിരെ അപ്പീൽ നൽകുമെന്ന് മെഹുൽ ചോക്സിയുടെ അഭിഭാഷകൻ. ചോക്സി ഒരു രോഗിയാണെന്നും അർബുദത്തിന് ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വിജയ് അഗർവാൾ പറഞ്ഞു. ഇതൊരു രാഷ്ട്രീയ കേസാണ് എന്നാണ് തങ്ങൾ വിശ്വസിക്കുന്നകെന്നും അദ്ദേഹം പറഞ്ഞു.
വ്യാജരേഖ നൽകി ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 13500 കോടി രൂപ വായ്പടയെടുക്ക് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട ചോക്സിയെ ബെൽജിയത്തിൽ നിന്ന് സ്വിറ്റസർലാൻഡിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. ചോക്സിയുടെ ഭാര്യ പ്രീതിക്ക് ബെൽജിയൻ പൗരത്വമുണ്ട്.

രക്താർബുദത്തിന്റെ ചികിത്സയ്ക്കായി ബെൽജിയത്തിലാണ് ചോക്സിയെന്ന് ഫെബ്രുവരിയിൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ മുംബൈ കോടതിയെ അറിയിച്ചിരുന്നു. അതിനാൽ ഇന്ത്യയിലേകക്ക് യാത്ര ചെയ്യാനാകില്ലെന്നാണ് അദ്ദേഹം കോടതിയെ അറിയിച്ചത്. വിഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാമെന്നും അന്വേഷണത്തോട് സഹരിക്കാമെന്നുമായിരുന്നു ചോക്സിയുടെ നിലപാട്. എന്നാൽ ഇത് തള്ളിയ അന്വേഷണ ഏജൻസികൾ ചോക്സിയെ ഇന്ത്യയിലേക്ക് എത്തിക്കാൻ നീക്കം തുടരുകയായിരുന്നു.
ഗീതാഞ്ജലി ജെംസിന്റെ സ്ഥാപകനായ മെഹുൽ ചോക്സിക്ക് 2023 നവംബർ 15 നാണ് ബെൽജിയത്തിൽ താമസാനുമതി ലഭിച്ചത്. ചോക്സിക്ക് ബെൽജിയം സർക്കാർ എഫ് റെസിഡൻലി കാർഡ് നൽകിയിരുന്നു. 2021 ൽ രാജ്യത്ത് അനധികൃതമായി കടന്നുകയറി എന്ന് കാട്ടി ഡൊമനിക് റിപ്പബ്ലിക്ക് ചോക്സിയെ അറസ്റ്റ് ചെയ്തിരുന്നു. 51 ദിവസത്തിന് ശേഷം ചോക്സിക്ക് ആന്റിഗ്വയിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചു.
പിന്നീട് ചോക്സിക്കെതിരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലുള്ള കേസുകൾ പിൻവലിച്ചു.
പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളിൽ നിന്ന് ചോക്സിയും സഹോദരീപുത്രൻ നീരവ് മോദിയും 13500 കോടി രൂപയുടെ വായ്പയെടുത്ത് തിരച്ചെടുക്കാതെ രാജ്യത്തുന്ന് വിടുകയായിരുന്നു. കരീബിയൻ ദ്വീപ് രാജ്യമായ ആന്റിഗ്വയിൽ നിന്ന് പൗരത്വമെടുത്ത ചോക്സിയെ 2021 അവിടെ നിന്ന് കാണാതായത് വലയി വിവാദമായിരുന്നു.
ചോക്സിയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് ഇ ഡി മുംബൈയിലെ പ്രത്യേക പി എം എൽ എ കോടതിയിൽ വാദിച്ചിരുന്നു. 2019 ൽ നീരവ് മോദിയെ സാമ്പത്തിക കുറ്റവാളിയായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ലണ്ടൻ ജയിലിൽ കഴിയുന്ന നീരവിനെ വിട്ടുകിട്ടാൻ ഇന്ത്യ ബ്രിട്ടനിലെ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്..












Click it and Unblock the Notifications