കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലാഖ് ചൊല്ലി; 2 ഭര്‍ത്താക്കന്മാര്‍ക്ക് പണികിട്ടി

Google Oneindia Malayalam News

ഭോപ്പാല്‍: തൊട്ടതിനും പിടിച്ചതിനുമെല്ലാം തലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കാന്‍ നോക്കുന്ന ഭര്‍ത്താക്കന്മാര്‍ ഒന്ന് കരുതിയിരിക്കുക. മധ്യപ്രദേശിലെ രേവ ജില്ലയിലെ രണ്ട് ചെറുപ്പക്കാര്‍ക്കാണ് തലാഖ് മുട്ടന്‍ പണി കൊടുത്തത്. വീട്ടിലെ ചെറിയൊരു വഴക്കിന്റെ പേരിലാണ് ഇവര്‍ ഭാര്യമാരെ തലാഖ് ചൊല്ലിയത്. തലാഖ് ചൊല്ലിയ ഭര്‍ത്താക്കന്മാരെ വേണ്ടെന്ന് വെച്ച് ഭാര്യമാര്‍ സ്വന്തം വീട്ടിലേക്കും പോയി.

രേവയിലെ ബാഡി ദര്‍ഗ സ്വദേശിയായ മോബിന്‍ അന്‍സാരി, ദാദറിലെ മുഹമ്മദ് അയൂം എന്നിവര്‍ക്കാണ് തലാഖ് പൊല്ലാപ്പായത്. ഇപ്പോള്‍ തങ്ങളുടെ ഭാര്യമാരെ തിരിച്ചുകിട്ടണം എന്നും പറഞ്ഞ് കുടുംബകോടതിയെ സമീപിച്ചിരിക്കുകയാണ് അന്‍സാരിയും അയൂമും. എന്നാല്‍ തലാഖ് ചൊല്ലിയ ശേഷം വീണ്ടും കൂടെ കഴിയുന്നത് ശരിയ നിയമപ്രകാരം ഹറാമാണെന്ന് പറഞ്ഞ് ഇവര്‍ക്കൊപ്പം പോകാന്‍ വിസമ്മതിക്കുകയാണ് ഭാര്യമാര്‍.

muslim-women

വീട്ടുവഴക്കിന്റെ പേരിലാണ് പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ മോബിന്‍ അന്‍സാരി ഭാര്യ നിസയം തലാഖ് ചൊല്ലിയത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഇത്. പന്ത്രണ്ട് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമായിരുന്നു തലാഖ് ഇവരുടെ വീട്ടില്‍ വില്ലനായത്. ഭാര്യയെ കൂടെ താമസിപ്പിക്കാന്‍ മോബിന്‍ അന്‍സാരി ശ്രമിച്ചെങ്കിലും തലാഖ് ചൊല്ലിയ ശേഷം അങ്ങനെ ചെയ്യാന്‍ നിയമമില്ല എന്ന് പറഞ്ഞ് നിസയുടെ വീട്ടുകാരും ഇത് സമ്മതിച്ചില്ല.

തന്നോട് വഴക്കിട്ട് സ്വന്തം വീട്ടില്‍ പോയതിനാണ് ദാദറിലെ മുഹമ്മദ് അയൂം ഭാര്യ ഷക്കീലയെ തലാഖ് ചൊല്ലിയത്. ഷക്കീലയുടെ ഗ്രാമത്തിലെ ഖ്വാസിക്കും ഷക്കീലയുടെ അച്ഛനും മകളെ തലാഖ് ചൊല്ലിയത് അറിയിച്ച് കത്തയക്കുകയായിരുന്നു ഇയാള്‍. രണ്ട് ഭര്‍ത്താക്കന്മാരും അബദ്ധം തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി എന്ന് പറഞ്ഞാല്‍ മതിയല്ലോ. മതനിയമം തള്ളാനും കൊള്ളാനും പറ്റില്ല എന്ന നിലയിലാണ് ഈ രണ്ട് വീട്ടുകാരും ഇപ്പോള്‍. കുടുംബകോടതി ആഗസ്ത് 19 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ് ഇവരുടെ കൗണ്‍സലിംഗ്.

English summary
Men want their wives back even after uttering talaq. Now they have approached district's family counseling centers as they now want their wives to come back.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X