അധ്യാപികയുടെ തല യുവാവ് അറുത്തെടുത്തു; അറുത്തെടുത്ത തലയുമായി യുവാവ് ഓടിയത് 5 കിലോമീറ്റര്‍
ജംഷജ്പൂര്‍: മാനസികാസ്വാസ്ഥ്യമുള്ള യുവാവ് അധ്യാപികയുടെ തലവെട്ടിമാറ്റി. ജാര്‍ഖണ്ഡിലെ ശ്രായികേലാ-ഖര്സ്വാന് ജില്ലയിലെ സ്കൂളിന് സമീപമായിരുന്നു സംഭവം. സ്കൂളിന് അടുത്ത് ഒറ്റക്ക് താമസിക്കുന്ന ഹരി ഹെംബ്രാം എന്ന യുവാവാണ് അധ്യാപികയുടെ തലയറുത്തത്.
ഇയാള്‍ മാനസിക വൈകല്യമുള്ള വ്യക്തിയാണ്. വെട്ടിയെടുത്ത തലയുമായി യുവാവ് അഞ്ചുകിലോമീറ്ററിലേറെ ദൂരം ഓടി അടുത്തുള്ള കാട്ടില്‍ ഒളിക്കുകായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു.

അധ്യാപിക
ഖപ്രസായി പ്രൈമറി സ്കൂളിലെ അധ്യാപികയായ സുക്ര ഹൈസയാണ് ക്രുരമായ കൊലപാതകത്തിന് ഇരയായത്. സ്കൂളിന് സമീപത്ത് താമസിക്കുന്ന ഹരി ഹെമ്പ്രം ഉച്ചഭക്ഷണ സമയത്ത് സ്കൂളിലെത്തി അധ്യാപികയായ സുക്ര ഹെസയെ മര്‍ദ്ദിക്കുകയും ശേഷം തന്റെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു.

വാള് ഉപയോഗിച്ച്
വിദ്യാര്‍ത്ഥികളുടെ മുന്നിലൂടെയായിരുന്നു ഹരി ഹെമ്പ്രം സുക്ര ഹൈസയെ പിടിച്ചു കൊണ്ടുപോയത്. വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്ന അധ്യാപികയെ ഹരി ഹെബ്രാം കയ്യിലുണ്ടായ വാള് ഉപയോഗിച്ച് കഴുത്തറുത്ത് മാറ്റുകയായിരുന്നു. തടായാനെത്തിയ നാട്ടുകാരെ പ്രതി വാള് വീശി ഭയപ്പെടുത്തി. അറുത്തുമാറ്റിയ തലയുമായി നില്ക്കുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പ്രതി പിടികൊടുത്തില്ല.

അഞ്ച് കിലോമീറ്ററോളം
കൃത്യം നടത്തിയതിന് ശേഷം നാട്ടുകാരില്‍ നിന്ന് രക്ഷനേടാനായി ഇയാള്‍ അധ്യാപികയുടെ വെട്ടിമാറ്റിയ തലയുമായി അഞ്ച് കിലോമീറ്ററോളം ഓടി. അവിടേയുള്ള കാട്ടിലേക്കായിരുന്നു പ്രതിയുടെ ഓട്ടം. ഒരു കയ്യില്‍ ആയുധവും മറുകയ്യില്‍ അധ്യാപികയുടെ വെട്ടിമാറ്റിയ തലയുമായിട്ടായിരുന്നു പ്രതിയുടെ ഓട്ടം.

നാട്ടുകാര്‍ക്ക് നേരേ
പ്രതിയെ നാട്ടുകാര്‍ പിന്തുടര്ന്നെങ്കിലും കയ്യില്‍ ആയുധം ഉള്ളതിനാല്‍ നാട്ടുകാര്‍ക്ക് പിടികൂടാന്‍ സാധിച്ചില്ല. കയ്യിലുള്ള വാള് ഇയാള്‍ പലപ്പോഴും തന്നെ പിന്തുടരുന്ന നാട്ടുകാര്‍ക്ക് നേരേ വീശുകയും ചെയ്തു. കാട്ടില്‍ കയറി ഒളിച്ചിരുന്ന പ്രതിയെ കണ്ടെത്താനുള്ള തിരച്ചിലായി പിന്നീട്.

രണ്ട് മണിക്കൂറിന് ശേഷം
പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തെതിയ പോലീസ് സംഘം പ്രതിക്കായി കാട്ടില്‍ തിരച്ചില്‍ ആരംഭിച്ചു. തിരച്ചിലിനൊടുവില്‍ രണ്ട് മണിക്കൂറിന് ശേഷം ഇയാളെ കാട്ടില്‍ നിന്ന് ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. പ്തിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നിരവധി നാട്ടുകാര്‍ക്കും നാല് പോലീസുകാര്‍ക്കും പരിക്കേറ്റു. പ്രതിയുടെ സമീപത്ത് നിന്ന് ആയുധവും അധ്യാപികയുടെ അറുത്തെടുത്ത തലയും പോലീസ് കണ്ടെടുത്തു.

അറസ്റ്റ്
പോലീസ് പിടികൂടി പ്രതിയെ സ്ഥലത്ത് സംഘടിച്ച നാട്ടുകാര്‍ മര്‍ദ്ദിച്ചു. നാട്ടുകാരുടെ അക്രമത്തില്‍ ഏറെ പണിപ്പെട്ടാണ് പോലീസ് പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം പ്രതിയെ ആദ്യം സമീപത്തുള്ള സദര്‍ ആശുപത്രിയിലും പിന്നീട് ജംഷ്ഡ്പൂരിലെ എംജിഎം ആശുപത്രിയിലേക്കും മാറ്റി.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications