മെസിയും അർജന്റീനയും ഒക്ടോബറിൽ ഇന്ത്യയിലെത്തും; പ്രദർശന മത്സരത്തിന് വേദിയാവുക കേരളം? പ്രഖ്യാപനം
ന്യൂഡൽഹി: ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിലേക്ക്. ഈ വർഷം ഒക്ടോബറിൽ മെസിയും അർജന്റീന ദേശീയ ടീമും ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇവിടെ ഒരു പ്രദർശന മത്സരത്തിലും ഇവർ കളിക്കും. കേരളമായിരിക്കും മത്സരത്തിന് വേദിയാവുക എന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നീണ്ട പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലയണൽ മെസി ഇന്ത്യയിലേക്ക് വരുന്നത്.
എച്ച്എസ്ബിസി ഇന്ത്യ അർജന്റീനിയൻ ടീമിന്റെ ഔദ്യോഗിക പങ്കാളിയായി മാറിയതിന് പിന്നാലെയാണ് മെസിയുടെ വരവിനെ കുറിച്ചുള്ള വാർത്തകൾ വീണ്ടും പുറത്തുവരുന്നത്. ഇന്ത്യൻ ഫുട്ബോളുമായി സഹകരിച്ചും അതിനെ പ്രോത്സാഹിപ്പിച്ചും മത്സരം കളിക്കാൻ അർജന്റീയും മെസിയും ഒക്ടോബറിൽ എത്തുമെന്നാണ് അവർ പ്രഖ്യാപിച്ചിരിക്കുന്നത്.

'ഈ പങ്കാളിത്തത്തിന് കീഴിൽ, ഇതിഹാസ താരം ലയണൽ മെസി ഉൾപ്പെടെയുള്ള അർജന്റീന ദേശീയ ഫുട്ബോൾ ടീം 2025 ഒക്ടോബറിൽ ഒരു അന്താരാഷ്ട്ര പ്രദർശന മത്സരത്തിനായി ഇന്ത്യ സന്ദർശിക്കും' എന്നാണ് എച്ച്എസ്ബിസി ഇന്ത്യ പങ്കുവച്ച വാർത്താകുറിപ്പിൽ പറയുന്നത്. എന്നാൽ വേദി കൃത്യമായി അവർ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേരളത്തിൽ വച്ചായിരിക്കും മത്സരം നടക്കുക എന്ന കാര്യത്തിൽ ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബറിൽ, കേരള കായിക മന്ത്രിയായ വി അബ്‌ദുറഹ്മാൻ, അർജന്റീന ടീം സംസ്ഥാനം സന്ദർശിച്ച് കൊച്ചിയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ മാസത്തിലായിരിക്കും മെസിയും അർജന്റീന ടീമും കേരളത്തിൽ എത്തുകയെന്നും അന്ന് മന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അന്ന് കായിക മന്ത്രി പുറത്തുവിട്ടിരുന്നില്ല.
2026ലെ ലോകകപ്പ് യോഗ്യതാ ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായി 2025ലെ മത്സര സീസൺ ഉൾക്കൊള്ളുന്ന, ഇന്ത്യയ്ക്കും സിംഗപ്പൂരിനുമായി ഒരു വർഷത്തെ പുതിയ പങ്കാളിത്തത്തിൽ ഒപ്പുവെച്ചതായി അർജന്റീന ഫുട്ബോൾ അസോസിയേഷനും (എഎഫ്എ) എച്ച്എസ്ബിസിയും ഇന്ന് സംയുക്തമായി പ്രഖ്യാപിച്ചിരുന്നു.
2011 സെപ്റ്റംബറിൽ കൊൽക്കത്തയിൽ വെനിസ്വേലയ്‌ക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പങ്കെടുക്കാനായിരുന്നു മെസിയുടെ ആദ്യ ഇന്ത്യ സന്ദർശനം. സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർജന്റീന 1-0ന് വിജയം നേടിയിരുന്നു. ശേഷം ഇതുവരെ മെസി ഇന്ത്യയിലേക്ക് വന്നിരുന്നില്ല. ഇതോടെ ആരാധകർ മുഴുവൻ ആകാംഷയിലാണ്.
അതേസമയം, ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യയിൽ സൗഹൃദ മത്സരത്തിന് തയ്യാറാണെന്ന് നേരത്തെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചെങ്കിലും ഭരിച്ച ചിലവ് ചൂണ്ടിക്കാട്ടി ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ ഈ ക്ഷണം നിരസിക്കുകയായിരുന്നു. എന്നാൽ ഇത് ഏറ്റെടുത്ത കേരളം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ചു. അതാണ് മെസിയുടെ സന്ദർശനത്തിലേക്ക് എത്തി നിൽക്കുന്നത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications