പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം, പരിശോധനയും ചികിത്സയും ശക്തമാക്കണം, യാത്ര തടയരുത്
ദില്ലി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പരിശോധന ശക്തമാക്കാനും, രോഗികളെ വേഗത്തില്‍ ട്രാക്ക് ചെയ്ത് കണ്ടെത്താനും, ചികിത്സ ഉറപ്പാക്കാനുമാണ് നിര്‍ദേശം. ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാനും രോഗികളെ ട്രാക്ക് ചെയ്ത് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനും നിര്‍ദേശത്തില്‍ പറയുന്നു. മുന്‍ഗണനാ പട്ടികയില്‍ ഉള്ളവരുടെ കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്നും നിര്‍ദേശമുണ്ട്.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. 30 വരെ ഇത് തുടരും. പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. കേന്ദ്ര ഭരണ പ്രദേശങ്ങളും ശ്രദ്ധ കേന്ദ്രീകരണമെന്ന് നിര്‍ദേശമുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാദേശിക തലങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൊവിഡ് സ്ഥിരീകരിക്കുന്നയാളുടെ സഞ്ചാര പദം കണ്ടെത്തി അവരെയും വേഗം ചികിത്സയുടെ ഭാഗമാക്കണമെന്നാണ് പ്രധാന നിര്‍ദേശം.
അതേസമയം ജനങ്ങള്‍ അന്തര്‍സംസ്ഥാന യാത്രകള്‍ നടത്തുന്നതോ സാധന സാമഗ്രികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതോ തടയാനാകില്ല. മറ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങല്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശമുണ്ട്. അയല്‍രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തരുതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. കൊവിഡ് വാക്‌സിനേഷന്‍ പലയിടത്തും നടക്കുന്നുണ്ടെങ്കിലും വേഗം പോരെന്ന് കേന്ദ്രം പറയുന്നു.
തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം
ചിലയിടത്ത് വാക്‌സിനേഷന്റെ വേഗം വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം പറയുന്നു. രോഗവ്യാപനം വര്‍ധിക്കാതിരിക്കാന്‍ കൊവിഡ് വാക്‌സിനേഷന്‍ വളരെ അത്യാവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ മുന്‍ഗണനാ പട്ടികയിലുള്ളവരുടെ വാക്‌സിനേഷന്‍ വേഗത്തിലാക്കുക. അതിന് ശേഷം ബാക്കി കാര്യങ്ങള്‍ എന്നാണ് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദേശം.
ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications