കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സന്ദര്‍ശിക്കാനിരിക്കെ കശ്മീരില്‍ ആക്രമണം

  • By Sruthi K M
Google Oneindia Malayalam News

അര്‍ണിയ: ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയും തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ എഴ് പേരാണ് മരിച്ചത്. ഒരു ജവാനും രണ്ട് സാധാരണക്കാരനും മൂന്ന് തീവ്രവാദികളും ആണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കുന്നതിന്റെ തൊട്ടു മുന്‍പാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

തീവ്രവാദികള്‍ ഗ്രാമത്തിലേയ്ക്ക് നുഴഞ്ഞു കയറുന്നത് കണ്ട ഗ്രാമവാസികള്‍ ഉടന്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. നാല് തീവ്രവാദികളാണ് അക്രമം നടത്തിയത്. അര്‍ണിയ ഗ്രാമത്തിന് പുറമെ മറ്റിടങ്ങളിലും ഭീകരര്‍ ആക്രമണം നടത്തി. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

jammu-kashmir

സൈനികരുടെ രൂപത്തില്‍ ആണ് തീവ്രവാദികള്‍ ഗ്രാമത്തില്‍ നുഴഞ്ഞുകയറിയത്. ആയുധം ഏന്തിയ തീവ്രവാദികള്‍ വ്യാഴാഴ്ച രാവിലെ ആണ് അക്രമണം ആരംഭിച്ചത്.

സാര്‍ക് ഉച്ച കോടിയില്‍ മോദിയും നവാസ് ഷെരീഫും പങ്കെടുക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച ജമ്മുകാശ്മീരിലെ ഉദയംപൂരിലും പൂഞ്ച് ജില്ലയിലും മോദി സന്ദര്‍ശനം നടത്താനിരിക്കുക ആണ്. ആക്രമണം കണക്കിലെടുത്തും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചും പ്രദേശത്ത് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

English summary
Militants attacked an army patrol in Indian Kashmir on Thursday, leaving one soldier and three civilians dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X