ജമ്മു കശ്മീരില്‍ സൈനിക ഏറ്റുട്ടല്‍: മൂന്ന് ഭീകരരെ വധിച്ചു, ഏറ്റുമുട്ടല്‍ ദക്ഷിണ കശ്മീരില്‍!!

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. ദക്ഷിണ​ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ വച്ച് സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ പോലീസാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ഭീകരരുടെയും മൃതദേഹം ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

army-jawans

സുരക്ഷാസേനയെ വെല്ലുവിളിച്ച് ഭീകരര്‍ വെടിയുതിര്‍ത്തതോടെയാണ് സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. എന്നാല്‍ സംഘടനയില്‍പ്പെട്ട ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തോടെ പുല്‍വാമയിലെ ത്രാലിലുള്ള ഗുലാബ് ബാഗ് പ്രദേശം വളഞ്ഞ സുരക്ഷാ സേന തിരച്ചില്‍ നടത്തിവരികയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.

English summary
Three militants were on Wednesday killed in an encounter with security forces in south Kashmir's Pulwama district, police said. The bodies have been recovered from the encounter site where the search operation was still in progress, a police official said.
Please Wait while comments are loading...