• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇനി ശത്രുക്കൾ കുറച്ചു വിയർക്കും!!! കടലിൽ ഉരുക്കുകോട്ട കെട്ടുന്നു!! കേന്ദ്രത്തിന്റെ വമ്പൻ പദ്ധതികൾ

  • By Ankitha

ദില്ലി: ഇന്ത്യൻ അതിർത്തിയിൽ ചൈനയും പാകിസ്താനും നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ കടൽത്തീരത്ത് ഉരുക്കുകോട്ട കെട്ടി സംരക്ഷിക്കാനൊരുങ്ങുന്നു തീര സംരക്ഷണ സേന.

സ്വാതന്ത്ര്യ ദിനത്തിൽ പാടേണ്ടത് ദേശീയ ഗാനമല്ല !!! യോഗിയുടെ ഉത്തരവ് പാലിച്ചും തള്ളിയും മദ്രസകള്‍!!!

അഞ്ചു വർഷത്തെ നവീകരണ പ്രവർത്തനത്തിനായി കേന്ദ്ര സർക്കാർ 31,748 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.സമുദ്ര മാർഗം വഴിയുള്ള നുഴഞ്ഞു കയറ്റവും, മറ്റു ആക്രമണങ്ങൾ തടയാനും വേണ്ടിയാണിത്. കര, നവിക, വ്യോമ സേനകൾ കഴിഞ്ഞാൽ രാജ്യത്തെ പ്രധാന സൈനിക വിഭാഗമാണ് തീര സംരക്ഷണ സേന.

തീര സംരക്ഷണ സേനയെ സജ്ജമാക്കുന്നു

തീര സംരക്ഷണ സേനയെ സജ്ജമാക്കുന്നു

2008 ൽ രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് തീര സംരക്ഷണ സേനയുടെ പ്രധാന്യം വർധിച്ചത്. കടൽ വഴിയുള്ള ശത്രുക്കളുടെ കടന്നുകയറ്റവും ഏതു തരത്തിലുമുളള ആക്രമങ്ങളും തടയാൻ വേണ്ടിയാണ് തീര സംരക്ഷണ സേനയെ സജ്ജമാക്കുന്നത്.

കേന്ദ്രത്തിന്റെ പദ്ധതി

കേന്ദ്രത്തിന്റെ പദ്ധതി

രാജ്യത്തെ തീര സംരക്ഷണസേനയെ കരുത്തുറ്റതാക്കാനുള്ള വമ്പൻ പദ്ധതികളാണ് കേന്ദ്രം ആവിഷ്കരിക്കാൻ പോകുന്നത്. അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന ആക്ഷന്‍ പ്ലാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. 2022 ആകുമ്പോഴേക്കും തീരസംരക്ഷണ സേനയ്ക്ക് 175 വിവിധ കപ്പലുകള്‍, 110 വിമാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. 31,748 കോടിരൂപയുടേതാണ് പരിഷ്‌കരണ പദ്ധതി.

സേനയുടെ ചുമതലകൾ

സേനയുടെ ചുമതലകൾ

7,516 കിലോമീറ്റർ കടൽത്തീരം, 1,382 ദ്വീപുകൾ, മൂന്ന് ദശലക്ഷം ചതുരശ്ര കിലോമീറ്റർ വരുന്ന എക്സ്ക്ലൂസീവ് എക്കണോമിക് സോണുകൾ എന്നിവയാണ് ഇന്ത്യയ്ക്കുള്ളത്. ഇവയുടെ നിരീക്ഷണച്ചുമതല തീരസംരക്ഷണ സേനയ്ക്കാണ്. ഇവയെ കൂടാതെ ശത്രുക്കളെ നേരിടുന്നതിനൊപ്പം കടൽവിഭവങ്ങളുടെയുടെയും ദ്വീപുകളുടെയും സംരക്ഷണം, ആന്റി പൈറസി, മയക്കുമരുന്നു വേട്ട, എണ്ണച്ചോർച്ചയുടെ ഭാഗമായുണ്ടാകുന്ന എണ്ണപ്പാടകൾ ഒഴിവാക്കൽ, മലിനീകരണ നിയന്ത്രണ പരിപാടികൾ തുടങ്ങിയവയും നയുടെ ജോലികളിൽപ്പെടും.

 യൂണിറ്റുകളുടെ ആഭാവം

യൂണിറ്റുകളുടെ ആഭാവം

7,516 കിലോമീറ്റര്‍ വരുന്നതാണ് ഇന്ത്യയുടെ തീരമേഖല. കൂടാതെ ദ്വീപുകള്‍, പ്രത്യേക സമുദ്ര സാമ്പത്തിക മേഖല എന്നിവയുള്‍പ്പെടുന്ന പ്രദേശങ്ങളും തീരസംരക്ഷണ സേനയുടെ നിയന്ത്രണത്തില്‍ വരുന്നതാണ്. ഏതാണ് 30 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശങ്ങളാണ് തീരസംരക്ഷണ സേനയുടെ കീഴില്‍ വരുന്നത്. ഇത്രയും വിശാലമായ മേഖലയുടെ സുരക്ഷിതത്വത്തിനായി 130 യൂണിറ്റുകള്‍ മാത്രമാണ് നിലവില്‍ ഉള്ളത്.

സേനയെ പരിഷ്കരിക്കും

സേനയെ പരിഷ്കരിക്കും

130 യൂണിറ്റുകള്‍ക്കായി 60 കപ്പലുകള്‍, 18 ഹോവര്‍ക്രാഫ്റ്റുകള്‍, 52 ഇന്റെര്‍സെപ്റ്റര്‍ ബോട്ടുകള്‍ എന്നിവയാണുള്ളത്. ആകാശ നിരീക്ഷണം നടത്താനായി ആകെയുളളത് 39 ഡ്രോണിയര്‍ വിമാനങ്ങളാണ്. 19 ചേതക് ഹെലികോപ്റ്ററുകളും 4 ധ്രുവ് ഹെലികോപ്റ്ററുകളും സേനയ്ക്കുണ്ട്. എന്നാല്‍ വലിയൊരു പ്രദേശം കൈകാര്യം ചെയ്യാന്‍ ഇത് അപര്യാപ്തമാണ്. ഇത് പരിഗണിച്ചാണ് പുതിയ പദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയത്.

പുതിയ പദ്ധതികൾ

പുതിയ പദ്ധതികൾ

നിലവില്‍ സേനയ്ക്കായുള്ള 65 ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍ നിര്‍മാണഘട്ടത്തിലാണ്. 5000 കോടി മുടക്കി 30 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. കൂടാതെ 16 ധ്രുവ് ഹെലികോപ്റ്റര്‍, എയര്‍ ബസിന്റെ 14 ഇരട്ട എഞ്ചിന്‍ കോപ്റ്ററുകള്‍ എന്നിവയാണ് വാങ്ങുക. മാത്രമല്ല ആറ് നിരീക്ഷണ വിമാനങ്ങളും വാങ്ങും. കൂടാതെ സേനയുടെ കീഴിലുള്ള റീജിയണല്‍ ഹെഡ്ക്വാര്‍ട്ടേഴ്സുകള്‍ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ്.

മുംബൈ ഭീകരാക്രമണം

മുംബൈ ഭീകരാക്രമണം

2011 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് തീര സുരക്ഷയുടെ കാര്യത്തിലുള്ള പഴുതുകള്‍ രാജ്യം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇതിന് ശേഷമാണ് നവീകരണ പദ്ധതികള്‍ക്ക് ജീവന്‍ വെച്ചത്. നിലവില്‍ പ്രതിരോധ വിഭാഗങ്ങളില്‍ ഏറ്റവും ചെറിയ സേനയാണ് തീരസംരക്ഷണ സേന.

English summary
The government has approved a 31,748 crore "definitive five-year action programme" for the Coast Guard, which is the defence ministry's smallest armed force after the Army, IAF and Navy but whose role has become crucial ever since the 26/11 terror strikes in Mumbai in 2008.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more