സിദ്ധരാമയ്യയെ വേദിയിലിരുത്തി പുകഴ്ത്തി ബിജെപി മന്ത്രി, കോണ്‍ഗ്രസിലേക്ക്? അഭ്യൂഹം ശക്തം

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് കൂടുതൽ ബി ജെ പി നേതാക്കൾ പാർട്ടിയിലെത്തുമെന്ന് കോൺഗ്രസ് അവകാശപ്പെട്ടിരുന്നു. ചിലർ ഇതിനോടകം തന്നെ ബി ജെ പിവിട്ട് കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ചിലരാകട്ടെ കോൺഗ്രസുമായി വിലപേശൽ തുടരുകയാണെന്നാണ് സൂചന. അതിനിടയിൽ ഒരു മന്ത്രി ഉടൻ കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ചൂട് പിടിച്ചിരിക്കുകയാണ്.
മന്ത്രി കെസി നാരായണഗൗഡ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍. കെ ആര്‍ പേട്ടില്‍ നടന്ന ഒരു പരിപാടിയില്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യയെ ഗൗഡയെ പുകഴ്ത്തിയതാണ് ഇപ്പോഴത്തെ അഭ്യൂഹങ്ങൾക്ക് കാരണമായത്.
തനിക്ക് വളരെ അധികം ആദരവുള്ള വ്യക്തിയാണ് സിദ്ധരാമയ്യ എന്നായിരുന്നു പരിപാടിയിൽ സിദ്ധരാമയ്യയെ പുകഴ്ത്തി അദ്ദേഹം പറഞ്ഞു. 'എന്റെ താലൂക്കിന്റെ വികസനത്തിന് 40 കോടി രൂപ വരെ അദ്ദേഹം ഫണ്ട് നൽകിയിരുന്നു. ഞാൻ അദ്ദേഹത്തെ വിമർശിക്കുകയോ അഭിപ്രായങ്ങൾ പറയുകയോ ചെയ്യില്ല', എന്നായിരുന്നു നാരായണ ഗൗഡയുടെ വാക്കുകൾ.
തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് തേടുകയെന്നത് ഞങ്ങളുടെ ജോലിയാണെന്നും അല്ലാതെ താൻ മുതിർന്ന നേതാക്കളെ വിമർശിക്കാറില്ലെന്നും നാരായണ ഗൗഡ പറഞ്ഞു. മറ്റൊരു മന്ത്രിയായ ഭ്യാരതി ബസവരാജ് വേദിയിൽ ഇരിത്തിക്കൊണ്ടായിരുന്നു നാരായണ ഗൗഡയുടെ പ്രസംഗം. 2019 ൽ ബി ജെ പിയുടെ ഓപ്പറേഷൻ താമരയുടെ ഭാഗമായി ജെ ഡി എസ് വിട്ട് ബി ജെ പിയിൽ ചേർന്ന നേതാവാണ് ഗൗഡ. എന്നാൽ ഗൗഡയുടെ പ്രതികരണം കുറുബ സമുദായത്തെ പിന്തുണ ലഭിക്കുന്നതിന് വേണ്ടി മാത്രമാണെന്നും അതൊരു രാഷ്ട്രീയ പ്രസംഗം മാത്രമായി കണ്ടാമതിയെന്നുമാണ് കോൺഗ്രസ് പ്രതികരിച്ചത്.
എന്നാൽ ഗൗഡയുടെ പ്രസംഗം വിമതർ കൂട്ടത്തോടെ കോൺഗ്രസിലേക്ക് മടങ്ങുന്നതിന്റെ സൂചനയാണോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. 2019 ൽ കോൺഗ്രസിൽ നിന്നും ജെ ഡി എസിൽ നിന്നും രാജിവെച്ച പല നേതാക്കളും ബി ജെ പി വിടാൻ തയ്യാറെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം മുതിർന്ന നേതാവായ എച്ച് വിശ്വനാഥ് ബി ജെ പി വിട്ട് കോൺഗ്രസിൽ ചേരുമെന്ന് വ്യക്തമാകിയിരുന്നു.മുൻ മൈസൂരു എം പിയായിരുന്നു വിശ്വനാഥ്. ജെ ഡി എസ് നേതാവായ വിശ്വനാഥ് 2017 ൽ പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു.കഴിഞ്ഞ കുറച്ച് നാളുകളായി ബി ജെ പിയുമായി അത്ര നല്ല ബന്ധത്തിൽ ആയിരുന്നില്ല വിശ്വനാഥ്. മന്ത്രിസ്ഥാനം മോഹിച്ച വിശ്വനാഥിനെ ബി ജെ പി പരിഗണിക്കാതിരുന്നതാണ് വിശ്വനാഥിനെ ചൊടിപ്പിച്ചത്












Click it and Unblock the Notifications