സംസാരിക്കുന്ന കമ്പ്യൂട്ടറുകള്‍ യാഥാര്‍ത്ഥ്യമായാല്‍ പ്രധാന കാരണം സംസ്‌കൃതം: കേന്ദ്രമന്ത്രി
മുംബൈ: ഭാവിയില്‍ കമ്പ്യൂട്ടര്‍ സംസാരിക്കുന്നത് യാഥാര്‍ത്ഥ്യമായാല്‍ അതിന് പ്രധാന കാരണം ലോകത്തിലെ ഏക ശാസ്ത്രീയ ഭാഷയായ സംസ്‌കൃതത്തിന്റെ സംഭാവന മൂലമാണെന്ന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) അംഗീകരിച്ചതായി ബിജെപി നേതാവും കേന്ദ്ര എച്ച്ആര്‍ഡി മന്ത്രിയുമായ രമേശ് പൊഖ്രിയാല്‍.
പ്രളയജലമിറങ്ങുന്നു: കണ്ണൂരില്‍ വീടുകളില്‍ ശുചീകരണം തുടങ്ങി, ഉടന്‍ മാറിത്താമസിക്കേണ്ടെെന്ന്!!
'സമീപഭാവിയില്‍ നാസയുടെ അഭിപ്രായത്തില്‍ സംസാരിക്കുന്ന കമ്പ്യൂട്ടര്‍ യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍, അത് സംസ്‌കൃതം മൂലം മാത്രമേ സാധ്യമാകൂ. നാസ ഇത് പറയുന്നത് സംസ്‌കൃതം ഒരു ശാസ്ത്രീയ ഭാഷയായതിനാലാണ് വാക്കുകള്‍ കൃത്യമായി സംസാരിക്കുന്ന രീതിയില്‍ എഴുതുന്നത്. ഐഐടി-ബോംബെയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 57-ാമത് സമ്മേളന ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പോഖ്രിയാല്‍.
ആയുര്‍വേദത്തിന്റെ പ്രധാന സംഭാവകരില്‍ ഒരാളായി ചരക ഋഷി ആറ്റങ്ങളും തന്മാത്രകളും ഗവേഷണം ചെയ്ത് കണ്ടെത്തിയ ആദ്യത്തെ വ്യക്തിയാണെന്നും എച്ച്ആര്‍ഡി മന്ത്രി അവകാശപ്പെട്ടു. 'ആറ്റങ്ങളെയും തന്മാത്രകളെയും കുറിച്ച് ആരാണ് ഗവേഷണം നടത്തിയത്? ആറ്റങ്ങളെയും തന്മാത്രകളെയും കുറിച്ച് ഗവേഷണം നടത്തിയതും കണ്ടെത്തിയതും ചരക ഋഷിയാണ്' അദ്ദേഹം പറഞ്ഞു. പുരാതന വൈദ്യന്‍ സുശ്രുതയാണ് ലോകത്തിലെ ആദ്യത്തെ ശസ്ത്രക്രിയാ വിദഗ്ധന്‍ എന്നും മന്ത്രി അവകാശപ്പെട്ടു.