വീണ്ടും മിശ്ര..പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടേക്കും...ചിലപ്പോള്‍ പുതിയ പാര്‍ട്ടി..?

Subscribe to Oneindia Malayalam

ദില്ലി: പ്രശ്‌നങ്ങള്‍ തീരുന്നില്ല. കേജ്‌രിവാളിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കപില്‍ മിശ്ര രംഗത്ത്. കേജ്‌രിവാളും ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയും നടത്തിയ അഴിമതികള്‍ തെളിയിക്കുന്ന രേഖകളുമായി താന്‍ ജൂണ്‍ 3ന് എത്തുമെന്ന് ആം ആദ്മി മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്ര. തെളിവുകള്‍ കൊണ്ട് ഒരു പ്രദര്‍ശനം തന്നെ നടത്തുമെന്നു പറഞ്ഞാണ് കേജ്‌രിവാളിനെതിരെ മിശ്ര വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക്?

പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക്?

പാര്‍ട്ടിക്കും കേജ്‌രിവാളിനുമെതിരെ ആക്രമണശരങ്ങള്‍ തുടര്‍ച്ചയായി തൊടുട്ടുവിടുന്നതിനാല്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ കപില്‍ മിശ്ര പുറത്താക്കപ്പെട്ടേക്കുമെന്നാണ് സൂചനകള്‍. അങ്ങനെ സംഭവിച്ചാല്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരാനോ പുതിയ പാര്‍ട്ടി തന്നെ രൂപീകരിക്കാനോ സാദ്ധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തെളിവുകള്‍ കൊണ്ട് പ്രദര്‍ശനം

തെളിവുകള്‍ കൊണ്ട് പ്രദര്‍ശനം

തന്റെ ബ്ലോഗിലാണ് പുതിയ മിശ്രയുടെ പുതിയ പരാമര്‍ശം. ഇത്രയധികം ആരോപണങ്ങളുണ്ടായിട്ടും ഇതെക്കുറിച്ച് പ്രതികരിക്കാതെ കേജ്‌രിവാള്‍ മൗനം പാലിക്കുന്നതിനെയും മിശ്ര കുറ്റപ്പെടുത്തി. ജൂണ്‍ 3ന് ദില്ലിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ലില്‍ വെച്ചായിരിക്കും പ്രദര്‍ശനം എന്നും മിശ്ര പറയുന്നു.

മറ്റുള്ളവര്‍.

മറ്റുള്ളവര്‍.

കപില്‍ മിശ്രക്കു പുറമേ എംഎല്‍എമാരായ ദേവീന്ദര്‍ സെഹ്‌റാവത്ത്,അമനത്തുള്ള ഖാന്‍,അമനത്തുള്ള ഖാന്‍, മുന്‍ മന്ത്രിമാരായ അസിം അഹമ്മദ് ഖാന്‍, സന്ദീപ് കുമാര്‍ എന്നിവരെയും ആം ആദ്മി പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പക്ഷേ, ആരും ഇതുവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടില്ല.

English summary
Kejriwal faces new headache as Mishra plans exhibit AAP scam documents on June 3
Please Wait while comments are loading...