കർണാടക തിരഞ്ഞെടുപ്പില്‍ ടിപ്പുവും വോട്ട് ബാങ്കും... ടിപ്പു സുൽത്താൻ പോരിൽ കോൺഗ്രസും മോദിയും
ബെംഗളൂരു; തിരഞ്ഞെടുപ്പ് വന്നാല്‍ പിന്നെ വാഗ്വദങ്ങളും ആരോപണവുമൊക്കെയായിരിക്കും വാര്‍ത്തകളില്‍ നിറയുന്നത്. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഓരോ ദിവസവും പുതിയ പുതിയ ആരോപണങ്ങളാണ് കേള്‍ക്കുന്നത്.കാര്‍ഷിക പ്രശ്‌നങ്ങള്‍, ജാതിയത, വികസനം ഇങ്ങനെ ഒരുപാട് വിഷയങ്ങലെ ചൊല്ലി പാര്‍ട്ടികള്‍ തമ്മിലടിക്കുന്നു. ഇപ്പോള്‍ ടിപ്പുസുല്‍ത്താനാണ് പ്രചരണരംഗത്തെ ചൂടന്‍ വിഷയം.
ഹിന്ദു വിരുദ്ധനായ ടിപ്പു സുൽത്താനെ ആഘോഷിച്ച് കർണാടകയെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു.ടിപ്പുവിന്‍റെ ജന്മവാർഷികം ആഘോഷിച്ചത് ശരിയായില്ല. കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചു. ചിത്രദുർഗയിൽ ബി.ജെ.പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ മതേതരത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന ഹിന്ദുവാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തിരിച്ചടിച്ചു.വർഗീയ ധ്രുവീകരണത്തിന് താനില്ല. ജൈനമത വിശ്വാസിയായ അമിത് ഷാ മതത്തിന്‍റെ പേരിൽ കള്ളം പറയുകയാണെന്നും സിദ്ധരാമയ്യ.

രാഹുല്‍ഗാന്ധിയും സിദ്ധരാമയ്യയും തന്നെ ബഹുമാനിക്കുന്നില്ലെന്ന മോദിയുടെ ആരോപണത്തിനും കര്‍ണാടക മുഖ്യമന്ത്രിയുടെ കൈയ്യില്‍ മറുപടിയുണ്ട്.മോദി ആദ്യം എൽ.കെ അദ്വാനിയെയും മുരളീ മനോഹർ ജോഷിയെയും ബഹുമാനിക്കട്ടെയെന്നായിരുന്നു സിദ്ധരാമയ്യ പ്രതികരിച്ചത്. പദവിക്ക് ഇണങ്ങുന്ന രീതിയിൽ പെരുമാറിയാൽ ബഹുമാനം താനെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications