കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാരില്‍ സമ്പന്നന്‍ ജെയ്റ്റ്‌ലി, മോദിയുടെ ആസ്തി 1.26 കോടി!

Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രിസഭയിലെ ഒന്നാമന്‍ ആരാണ്. സംശയമെന്താ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി. അത് പക്ഷേ അധികാരത്തിന്റെ കാര്യത്തില്‍. സമ്പത്തിന്റെ കാര്യമെടുത്താല്‍ മോദി എത്രയോ താഴെയാണ്. പ്രതിരോധവകുപ്പും ധനകാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന അരുണ്‍ ജെയ്റ്റ്‌ലിയാണ് കേന്ദ്രത്തിലെ ഏറ്റവും ധനവാനായ മന്ത്രി.

72.10 കോടി രൂപയാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ ആസ്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി എത്രയെന്നോ, 1 കോടി 26 ലക്ഷം രൂപ. മന്ത്രിമാരിലെ സമ്പന്നന്‍ ജെയ്റ്റ്‌ലിയാണെങ്കില്‍ പാപ്പര്‍ വെങ്കയ്യ നായിഡുവാണ്. 20.45 ലക്ഷം രൂപയാണ് ബി ജെ പി മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയായ നായിഡുവിന്റെ സമ്പാദ്യം. തിങ്കളാഴ്ചയാണ് മന്ത്രിമാര്‍ ആസ്തിയും കടങ്ങളും വെളിപ്പെടുത്തിയത്.

മോദി സര്‍ക്കാരിലെ 22 ല്‍ 17 മന്ത്രിമാരും കോടിപതികളാണ്. മന്ത്രിസഭയിലെ അതിസമ്പന്നര്‍ ആരൊക്കെയെന്ന് നോക്കൂ.

മോദി അത്ര സമ്പന്നനല്ല

മോദി അത്ര സമ്പന്നനല്ല

പ്രധാനമന്ത്രിയാണെങ്കിലും മന്ത്രിസഭയിലെ ഒന്നാമനാണെങ്കിലും സമ്പത്തിന്റെ കാര്യത്തില്‍ മോദി ഒന്നാമനല്ല. 1 കോടി 26 ലക്ഷം രൂപയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി.

അരുണ്‍ ജെയ്റ്റ്‌ലിയാണ് ഒന്നാമന്‍

അരുണ്‍ ജെയ്റ്റ്‌ലിയാണ് ഒന്നാമന്‍

കേന്ദ്രത്തിലെ പ്രധാനപ്പെട്ട വകുപ്പുകള്‍ ഭരിക്കുന്ന മന്ത്രിയാണ് അരുണ്‍ ജെയ്റ്റ്‌ലി. ജെയ്റ്റ്‌ലിയുടെ ആസ്തി 72.10 കോടി രൂപ.

മനേക ഗാന്ധി

മനേക ഗാന്ധി

വനിതാ - ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധിയും സമ്പത്തിന്റെ കാര്യത്തില്‍ പിന്നിലല്ല. ഇന്ദിരാഗാന്ധിയുടെ മരുമകളായ മനേകയുടെ സമ്പാദ്യം 37.68 കോടി രൂപയാണ്.

പീയൂഷ് ഗോയല്‍

പീയൂഷ് ഗോയല്‍

കല്‍ക്കരി സഹമന്ത്രി പീയുഷ് ഗോയലാണ് മോദി സര്‍ക്കാരിലെ അതിസമ്പന്നരില്‍ ഒരാള്‍. 31.67 കോടിയാണ് പാര്‍ട്ടി വക്താവ് കൂടിയായിരുന്ന ഗോയലിന്റെ ആസ്തി.

നജ്മ ഹെപ്തുള്ള

നജ്മ ഹെപ്തുള്ള

ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹെപ്തുളളയുടെ ആസ്തിയെത്രയെന്നോ, 29.70 കോടി

രാജ്‌നാഥ് സിംഗ്

രാജ്‌നാഥ് സിംഗ്

ആസ്തിയുടെ കാര്യത്തില്‍ പ്രധാനമന്ത്രിക്ക് മേലെയാണ് മന്ത്രിസഭയിലെ രണ്ടാമനായ രാജ്‌നാഥ് സിംഗ്. 2.56 കോടിയാണ് സിംഗിന്റെ സമ്പാദ്യം.

നിതിന്‍ ഗഡ്കരി

നിതിന്‍ ഗഡ്കരി

പാര്‍ട്ടിയിലെ വിവാദപുരുഷനായ നിതിന്‍ ഗഡ്കരിയുടെ സമ്പാദ്യം 3.34 കോടിയാണ്

സുഷമ സ്വരാജ്

സുഷമ സ്വരാജ്

വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ആസ്തി 2.73 കോടിയാണ്.

 ഉമാഭാരതി

ഉമാഭാരതി

1.62 കോടി രൂപയുടെ സ്വത്തുണ്ട് ഉമാഭാരതിക്ക്

English summary
Prime Minister Narendra Modi has assets worth Rs 1.26 crore while Defence and Finance Minister Arun Jaitley stands out as the richest minister with assets totalling Rs 72.10 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X