ശത്രുഘ്‌നന്‍ സിന്‍ഹയും മോഡിക്ക് കീഴടങ്ങി
ദില്ലി: പാര്‍ട്ടിയിലും പുറത്തും എതിര്‍സ്വരങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുകയാണ് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി. പാര്‍ട്ടിക്കകത്ത് മോഡിയുടെ അറിയപ്പെടുന്ന വിമര്‍ശകനായ ശത്രുഘ്‌നന്‍ സിന്‍ഹയാണ് നമോ ആരാധകരുടെ നിരയിലെത്തിയ പ്രമുഖരില്‍ അവസാനത്തെ ആള്‍.
പ്രധാനമന്ത്രി പദത്തിലെത്തുന്നതില്‍ നിന്നും നരേന്ദ്ര മോഡിയെ തടയാന്‍ ആര്‍ക്കും കഴിയില്ല എന്നാണ് ഇപ്പോള്‍ ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നത്. ബി ജെ പിയുടെ നേതാവും പട്‌ന സാഹേബില്‍ നിന്നുള്ള പാര്‍ട്ടി എം പി യുമായ സിന്‍ഹ നരേന്ദ്ര മോഡിയുടെ കടുത്ത വിമര്‍ശകനായിരുന്നു.

പോപ്പുലാരിറ്റിയാണ് പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയെങ്കില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിന് ഏറ്റവും യോജിച്ചയാള്‍ അമിതാഭ് ബച്ചനാണ് എന്നായിരുന്നു സിന്‍ഹയുടെ ഒരു പ്രസ്താവന. പ്രധാനമന്ത്രി പദത്തിന് മോഡിയെക്കാള്‍ യോഗ്യന്‍ ജെ ഡി യു നേതാവ് നിതീഷ് കുമാറാണ് എന്ന് വരെ ഒരിക്കല്‍ സിന്‍ഹ പറഞ്ഞു.
ശത്രുഘ്‌നന്‍ സിന്‍ഹയുടെ പ്രസ്താവനകള്‍ സഹിക്കാന്‍ കഴിയാതെ, അദ്ദേഹത്തെ ഒഴിവാക്കണമെന്നും സിന്‍ഹ പറയുന്നത് കാര്യമായി എടുക്കരുത് എന്ന് ബി ജെ പി മാധ്യമങ്ങളോട് പറയുന്നത് വരെയെത്തിയിരുന്നു കാര്യങ്ങള്‍. ബി ജെ പിയിലെ ദിഗ് വിജയ് സിംഗ് എന്ന് വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സിന്‍ഹയെ വിളിച്ചുതുടങ്ങിയിരുന്നു.
പാര്‍ട്ടിയുടെ തലതൊട്ടപ്പന്മാരില്‍ ഒരാളായ എല്‍ കെ അദ്വാനിയും മോഡിയോടുള്ള എതിര്‍പ്പുകള്‍ അവസാനിപ്പിച്ച് നമോ തരംഗത്തിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ പാര്‍ട്ടിയുടെ ഭാവി പ്രധാന മന്ത്രിയെ വാഴ്ത്തി പ്രസ്താവനകള്‍ ഇറക്കിയിരുന്നു അദ്വാനി ജി.












Click it and Unblock the Notifications