യുപിയിലെ പോരാട്ടം, ബിജെപിയുടെ വിജയത്തിന് കാരണം 'മോദി തരംഗം'?
ലഖ്‌നൗ: വികസനവും സർക്കാരിന്റെ ഫലപ്രദമായ ഇടപെടലുകളുമാണ് ഉത്തർപ്രദേശിലെ ജനം തെരഞ്ഞെടുപ്പ് മാനദണ്ഡമായി കണക്കാക്കിയെന്ന് സർവെ. രാമക്ഷേത്രവും ഹിന്ദുത്വ അജണ്ഡയും നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പരിഗണന വിഷയമായില്ലെന്ന് പോസ്റ്റ് പോൾ സർവെ പറയുന്നു. ഉത്തർപ്രദേശിലെ ജനങ്ങൾ യോഗി ഭരണത്തിനേക്കാൾ മൂന്ന് മടങ്ങ് കൂടുതൽ മോദി ഭരണത്തിൽ സംതൃപ്‌തരാണെന്നാണ് സർവെയിൽ പറയുന്നത്. യുപിയിൽ തുടർഭരണം ഉറപ്പുവരുത്തിയതിൽ മോദി മാജിക് വീണ്ടും പ്രവർത്തിച്ചുവെന്ന് സർവെ പറയുന്നത്. ലോക്‌നാഥ് സിഎസ്‌ഡിഎസ് പോൾ സർവെ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ജാതി മത വ്യത്യാസമില്ലാതെ സംസ്ഥാനത്ത് നടപ്പാക്കിയ കിസാൻ സമ്മാൻ നിധി, ഉജ്ജ്വല സ്‌കീം, പിഎം ആവാസ് യോജന, സൗജന്യ റേഷൻ എന്നീ പദ്ധതികളിലൂടെ തുടർഭരണത്തിന് വഴിയൊരുക്കിയെന്നും സർവെ ചൂണ്ടിക്കാണിക്കുന്നു. കർഷകർ, ബ്രാഫ്മണർ, പട്ടിക ജാതി വിഭാഗങ്ങൾ, മായാവതിയുടെ ജാദവ് വിഭാഗത്തിൽ നിന്ന് പോലും ബിജെപിക്ക് വോട്ട് ലഭിച്ചെന്നും സർവെ ചൂണ്ടിക്കാണിക്കുന്നു.

30ൽ കൂടുതൽ വർഷക്കാലത്തിന് ശേഷമാണ് ബിജെപി സർക്കാരിന് സംസ്ഥാനത്തിന് തുടർഭരണം ലഭിക്കുന്നത്. സർവെയോട് പ്രതികരിച്ച 38 ശതമാനം പേരും വികസനത്തിന് വോട്ട് ചെയ്‌തെന്നാണ് പ്രതികരിച്ചത്. രണ്ട് ശതമാനം പേർ മാത്രമാണ് രാമക്ഷേത്രത്തിന് വോട്ട് ചെയ്‌തെന്ന് അഭിപ്രായപ്പെട്ടത്. അയോധ്യയിൽ പോലും ഇത്തവണ രാമക്ഷേത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായിട്ടില്ലെന്നാണ് വിലയിരുത്തൽ.

ജാതി മത വ്യത്യാസമില്ലാതെ സംസ്ഥാനത്ത് നടപ്പാക്കിയ കിസാൻ സമ്മാൻ നിധി, ഉജ്ജ്വല സ്‌കീം, പിഎം ആവാസ് യോജന, സൗജന്യ റേഷൻ എന്നീ പദ്ധതികൾ തുടർഭരണത്തിന് വഴിയൊരുക്കിയെന്നും സർവെ ചൂണ്ടിക്കാണിക്കുന്നു. കർഷകർ, ബ്രാഫ്മണർ, പട്ടിക ജാതി വിഭാഗങ്ങൾ, മായാവതിയുടെ ജാദവ് വിഭാഗത്തിൽ നിന്ന് പോലും ബിജെപിക്ക് വോട്ട് ലഭിച്ചെന്നും സർവെ ചൂണ്ടിക്കാണിക്കുന്നു.

സർക്കാരിന്റെ വികസനവും യുക്രൈനിൽ നിന്ന് വിദ്യാർഥികളെ തിരികെകൊണ്ടുവന്നതുമാണ് പ്രധാന ചർച്ച വിഷയമാക്കിയത്. സംസ്ഥാനത്ത് അഞ്ച് കുടുംബങ്ങളിൽ നാല് കുടുംബങ്ങൾക്ക് സൗജന്യ റേഷൻ ലഭിച്ചിട്ടുണ്ട്. സർക്കാർ നടപ്പിലാക്കിയ വെൽഫെയർ സ്‌കീമുകൾ വീടുകളിലെ സ്‌ത്രീകളുടെ വോട്ട് സമാഹരിക്കാൻ സഹായിച്ചുവെന്നും സർവെ ചൂണ്ടിക്കാട്ടുന്നു.

2017നെ അപേക്ഷിച്ച് ആറ് ശതമാനം ബ്രാഫ്മണ വോട്ടുകൾ ബിജെപിക്ക് ലഭിച്ചെന്നും നിലവിൽ വോട്ട് ഷെയർ 89 ശതമാനമാണെന്നും സർവെ ചൂണ്ടിക്കാട്ടി. അതേ സമയം എസ്‌പിക്ക് ഈ വിഭാഗത്തിന്റെ വോട്ട് ഷെയറിൽ ഒരു ശതമാനത്തിന്റെ കുറവ് സംഭവിച്ചിട്ടുണ്ട്. പട്ടിക ജാതി വിഭാഗത്തിൽ നിന്നും ബിജെപിക്ക് ലഭിക്കുന്ന വോട്ടിൽ വർധനവുണ്ടായി. ഈ തെരഞ്ഞെടുപ്പ് 21 ശതമാനം ജാദവ് വോട്ട് ഷെയറാണ് ബിജെപിക്ക് ലഭിച്ചത്. 2017ൽ ഇത് എട്ട് ശതമാനം മാത്രമായിരുന്നു. അതേ സമയം മായാവതിക്ക് ലഭിച്ച വോട്ട് ഷെയർ 87ൽ നിന്ന് 65 ആയി കുറഞ്ഞു.
എസ്പിക്ക് ഇത്തവണയും പിഴച്ചത് യാദവബെല്‍റ്റില്‍: വഴങ്ങാതെ പഴയ ശക്തി കേന്ദ്രം,ലഭിച്ചത് 12 സീറ്റ് മാത്രം












Click it and Unblock the Notifications