മോദി സർക്കാർ പ്രതിപക്ഷത്തെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല; തിരിച്ചടിച്ച് രാഹുൽ ഗാന്ധി
ദില്ലി; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മോദി സർക്കാർ പ്രതിപക്ഷത്തെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ വിമർശിച്ചു. പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനം നടത്താന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന് നേരത്തേ പ്രധാനമന്ത്രി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ

കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍
പാർലമെന്റംഗങ്ങൾ ജനങ്ങളുടെ ശബ്ദമാകുകയും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും വേണം എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനം.മോദി സർക്കാർ പ്രതിപക്ഷത്തെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. പാർലമെന്റിന്റെ കൂടുതൽ സമയം പാഴാക്കരുത് - പണപ്പെരുപ്പം, കർഷ പ്രശ്നങ്ങൾ, പെഗാസസ് എന്നിവയെക്കുറിച്ച് നമുക്ക് ചർച്ച നടത്താം, രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലായിരുന്നു പ്രതിപക്ഷ പാർട്ടികൾക്കെതിരേയും ബിജെപിക്കെതിരേയും മോദി രംഗത്തെത്തിയത്. പ്രതിപക്ഷം സഭ സമ്മേളമം നടത്താൻ അനുവദിക്കുന്നില്ലെന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് മനഃപൂര്‍വം ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. പെഗാസസ് വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ സംയുക്ത അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ സഭയിൽ പ്രതിപക്ഷം ബഹളമുയർത്തിയിരുന്നു. പെഗാസസ് വിഷയത്തിൽ പാർലമെന്റ് ചർച്ച ചെയ്യുന്നത് വരെ പ്രതിപക്ഷം പ്രതിഷേധം തുടരുമെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications