കർഷകരുടെ ക്ഷേമം ഉറപ്പാക്കാൻ മോദി സർക്കാർ !! വരൾച്ച പ്രതിരോധത്തിനും വിള ഇൻഷൂറൻസിനും അധികം തുക

  • By: മരിയ
Subscribe to Oneindia Malayalam

കര്‍ഷകര്‍ക്ക് താങ്ങാവുന്ന പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. 2022ഓടെ കര്‍ഷകര്‍ക്ക് മാന്യമായ വരുമാനം ഉറപ്പാക്കുന്ന പദ്ധതികളിലൂടെ പ്രതിശീര്‍ഷ വകുമാനം വര്‍ദ്ധിപ്പിയ്ക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി ഫസല്‍ ഭീമായോജന, പ്രധാനമന്ത്രി കൃഷി സിന്‍ഞ്ചായി യോജന, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സ്‌കീം എന്നിവയിലൂടെയാണ് കര്‍ഷക ക്ഷേമം ഉറപ്പാക്കുന്നത്.

Farmer

വരള്‍ച്ചയെ പ്രതിരോധയിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ആദ്യപടിയായി നടപ്പിലാക്കുന്നു. മഴവെള്ളം സംഭരിച്ചും, പുതിയ ജലസംഭരണ മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കിയും വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാനുള്ള അവസരം ഉണ്ടാക്കുന്നു. വരള്‍ച്ച മൂലം ദുരിതം അനുഭവിയ്ക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി വിളകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് വര്‍ദ്ധിപ്പിച്ചു. ആകെ കൃഷി ഭൂമിയുടെ 30 ശതമാനത്തോളം ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ പരിധിയില്‍പ്പെടുത്തി.

സർക്കാരിന് അഹങ്കാരവും അഹന്തയും, പുതിയ പദ്ധതികൾ ഒന്നും പോലും പ്രഖ്യാപിയ്ക്കാനില്ല: ചെന്നിത്തല

ഇനി ശനിയാഴ്ചയും സ്കൂളിൽ പോകണം, പ്രവൃത്തി ദിവസങ്ങളിൽ അധ്യാപക പരിശീലനം ഉണ്ടാകില്ല

13,000 കോടിയാണ് കര്‍ഷക ക്ഷേമപദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ മാറ്റിവെച്ചിരിയ്ക്കുന്നത്. പിഎംകെഎസ് വൈ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാരിന്റെ മുഖമുദ്ര. തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് സ്‌കീം ഏര്‍പ്പെടുത്തുന്നതും പരിഗണനയില്‍ ഉണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മണ്ണ് പരിശോധന നടത്തി അനുയോജ്യമായ വിളകള്‍ കൃഷി ചെയ്യാനുള്ള അവസരവും ലഭിയ്ക്കും. കൃഷി എളുപ്പമാക്കുന്നതിനായി ശാസ്ത്രസാങ്കേതിക വിദ്യ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതികളും കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നുണ്ട്. ഗവേഷകരായ നിതിൻ മെഹ്ത പ്രണവ് ഗുപ്ത എന്നിവരുടെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിയ്ക്കുന്നത്. 

English summary
Modi Government triggering schems to improve farmers income by 2022.
Please Wait while comments are loading...