Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ വസതിയിലെത്തി 17 പേര്‍, മന്ത്രിസ്ഥാനം ഉറപ്പിച്ചു, 27 പേര്‍ ഒബിസി വിഭാഗത്തില്‍ നിന്നും വരും

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുനസംഘടനയില്‍ മന്ത്രിസ്ഥാനം ഉറപ്പിച്ച് 17 പേര്‍. 43 പേര്‍ വരെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഇവര്‍ ദില്ലിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയിരിക്കുകയാണ്. ആഭ്യന്തര അമിത് ഷായും ജെപി നദ്ദയും ഇവിടെയെത്തിയിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള 17 പേരാണ് മോദിയുടെ വസതിയിലെത്തിയത്. സിന്ധ്യയെ കൂടാതെ സര്‍ബാനന്ദ സോനോവാള്‍, നാരായണ്‍ റാണെ, ഭൂപേന്ദ്ര യാദവ്, മീനാക്ഷി ലേഖി എന്നിവര്‍ മന്ത്രിമാരാകും. സഹമന്ത്രിമാരായ അനുരാഗ് താക്കൂര്‍, പുരുഷോത്തം രുപാല, ജികെ റെഡ്ഡി എന്നിവര്‍ക്കും സ്വതന്ത്ര ചുമതല ലഭിക്കും. ഇവരും മോദിയെ കണ്ടിട്ടുണ്ട്.

1

അതേസമയം മന്ത്രിമാരായ രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്, സന്തോഷ് ഗ്യാംഗ് വാര്‍ എന്നിവര്‍ രാജിവെച്ചുവെന്നാണ് സൂചന. പൊഖ്രിയാല്‍ വിദ്യാഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. തൊഴില്‍ വകുപ്പാണ് സന്തോഷിന്റെ മന്ത്രാലയം. ജെഡിയുവിന്റെ ആര്‍സിപി സിംഗ്, പശുപതി പരസ്, അനുപ്രിയ പട്ടേല്‍ എന്നിവരെയാണ് സഖ്യകക്ഷിയില്‍ നിന്ന് മന്ത്രിമാരായി പരിഗണിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിസഭയാകും രണ്ടാം മോദി സര്‍ക്കാരിന്റേത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് വൈകീട്ടോടെ മന്ത്രിമാരുടെ പട്ടിക പുറത്തുവരും.

ഒബിസി വിഭാഗത്തില്‍ നിന്ന് കൂടുതല്‍ മന്ത്രിമാര്‍ ഇത്തവണയുണ്ടാവും. ശോഭ കരന്തലജെ, ഭൂപേന്ദര്‍ യാദവ്, അജയ് ഭട്ട്, സുനിത ദഗ്ഗ, പ്രിതം മുണ്ടെ, ശന്തനു താക്കൂര്‍, കപില്‍ പാട്ടീല്‍, കൃഷ്ന്‍ റെഡ്ഡി, അശ്വിനി വൈഷ്ണവ്, വിജയ് സോന്‍കര്‍, എന്നിവരാണ് മന്ത്രിസഭയില്‍ ഇടംപിടിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. 27 മന്ത്രിമാര്‍ ഒബിസി വിഭാഗത്തില്‍ നിന്നുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 12 മന്ത്രിമാരും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് എട്ട് മന്ത്രിമാരും ഇടംപിടിച്ചേക്കും.

അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാംസ്ത്രീകള്‍ കൂടുതലായി മന്ത്രിസഭയില്‍ ഉണ്ടാവുമെന്ന് നേരത്തെ തന്നെ വന്ന റിപ്പോര്‍ട്ടാണ്. കൂടുതല്‍ ഉന്നത വിദ്യാഭ്യാസമുള്ളവരും ഉണ്ടാവും. ഇതിനിടെ മിനിസ്റ്ററി ഓഫ് കോഓപ്പറേഷനും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നേട്ടം കൂടി മുന്നില്‍ കണ്ടാണ് കേന്ദ്രം മന്ത്രിസഭ തയ്യാറാക്കുന്നത്. നിലവില്‍ 52 അംഗങ്ങളാണ് മന്ത്രിസഭയില്‍ ഉള്ളത്. 81 അംഗങ്ങളെ മന്ത്രിസഭയില്‍ പരമാവധി ഉള്‍ക്കൊള്ളിക്കാം. 29 മന്ത്രിമാരുടെ ഒഴിവാണ് ഉള്ളത്. രാജിവെച്ച മന്ത്രിമാര്‍ കൂടിയാവുമ്പോള്‍ ഇത് ഇനിയും കൂടും. അതോടൊപ്പം പെര്‍ഫോമന്‍സ് നോക്കി മന്ത്രിമാരെ മാറ്റുകയും ചെയ്തു. ആ ഒഴിവിലേക്കും പുതിയ മന്ത്രിമാര്‍ എത്തും.

ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ

Recommended Video

cmsvideo
    Perfect ok song's modi and pinarayi version goes viral

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+