കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണി പോര; മോദി സര്‍ക്കാര്‍ പുറത്താക്കിയത് 13 ഉദ്യോഗസ്ഥരെ!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: പ്രകടനം പോര എന്ന കാരണത്താല്‍ 13 ഉദ്യോഗസ്ഥന്മാരെ നരേന്ദ്ര മോദി സര്‍ക്കാര്‍ പുറത്താക്കിയതായി റിപ്പോര്‍ട്ടുകള്‍. മറ്റ് 45 പേര്‍ക്കെതിരെ പെന്‍ഷന്‍ കട്ടിങ് ഉള്‍പ്പെടെയുള്ള നടപടികളും എടുത്തിട്ടുണ്ട്. 2014 മെയില്‍ സ്ഥാനമേറ്റതിന് ശേഷമുള്ള കണക്കുകളാണ് ഇത്. 13 പേരെയും സ്ഥാനത്ത് നിന്നും പുറത്താക്കുകയോ, നിര്‍ബന്ധിതമായി വിരമിപ്പിക്കുകയോ ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.

രാജ്യസഭയില്‍ എം പിമാരുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിവില്‍ സര്‍വ്വീസിലും അഖിലേന്ത്യാ സര്‍വ്വീസിലുമായി 13 ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥാനത്ത് നിന്നും നീക്കിയിട്ടുണ്ട്. പെന്‍ഷന്‍ കട്ടിങ് പോലുള്ള നടപടികള്‍ 45 ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ചു. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി പ്രകടനം പോരാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്.

modi

വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ ഉദ്യോഗസ്ഥരുടെ പ്രകടനം മെച്ചപ്പെടുത്താാനായി മന്ത്രാലയങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും സംവിധാനങ്ങള്‍ ഉണ്ടാക്കി. 55 വയസ്സില്‍ എത്തുന്നതിന് 6 മാസം മുന്‍പോ, സര്‍വ്വീസില്‍ പ്രവേശിച്ച് 30 വര്‍ഷം തികയുന്നതിന് 6 മാസം മുന്‍പോ വേണം ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം റിവ്യൂ ചെയ്യാനും നിര്‍ദേശമുണ്ട്. സുതാര്യതയും വേഗതയും വാഗ്ദാനം ചെയ്താണ് നരേന്ദ്ര മോദി 2014ല്‍ ഭരണത്തില്‍ പ്രവേശിച്ചത്.

English summary
Modi govt dismissed 13 officers for inefficiency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X