കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നു: ആഞ്ഞടിച്ച് സിദ്ധരാമയ്യ, തുറന്ന ചര്‍ച്ചയ്ക്ക് വരൂ..

Google Oneindia Malayalam News

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി നേതാക്കളെയും പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കര്‍ണാടക മുഖ്യമന്ത്രി. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപി നേതാക്കളെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. തിങ്കളാഴ്ച ഒരു പത്ര പരസ്യവുമായി രംഗത്തെത്തിയ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കര്‍ണ്ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പെയെയും പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയായിരുന്നു. കര്‍ണാടക സര്‍ക്കാരിനെതിരെ രണ്ട് നേതാക്കളും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് സിദ്ധരാമയ്യ ഇരുവരെയും പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിട്ടുള്ളത്.

പരസ്യമായ സംവാദത്തിന് വരൂ....

പരസ്യമായ സംവാദത്തിന് വരൂ....

ഇല്ലാത്ത പ്രശ്നങ്ങളെക്കുറിച്ച് പൊങ്ങച്ചം നിറഞ്ഞ പ്രസംഗങ്ങള്‍ കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകത്തിലെ വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുകയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചിരുന്നു. എന്റെ മത്സരം അദ്ദേഹത്തോടല്ല, അത് യെദ്യൂരപ്പയോടാണ്. വ്യാജ ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ഉന്നയിക്കുന്നത് അവസാനിപ്പിക്കൂ. എന്തുകൊണ്ട് വസ്തുുതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ ആയിക്കൂടാ? ആരാണെന്ന് സത്യസന്ധരെന്ന് തീരുമാനങ്ങളെടുക്കാന്‍ ജനങ്ങളെ അനുവദിക്കൂ.. സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിക്കുന്നു.

 മോദി കോണ്‍ഗ്രസിനെതിരെ

മോദി കോണ്‍ഗ്രസിനെതിരെ

ഞായറാഴ്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി കോണ്‍ഗ്രസിന് വികസന പദ്ധതികളില്ലാത്തതിനാല്‍ തന്നിക്ക് നേരെ ശാപവചനങ്ങള്‍ പ്രയോഗിക്കുകയാണെന്ന് ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് സിദ്ധരമായ്യയുടെ ട്വീറ്റ്. മോദിയ്ക്കുള്ള മറുപടിയായി നല്‍കിയ പരസ്യത്തോടൊപ്പമായിരുന്നു സിദ്ധരാമയ്യയുടെ ട്വീറ്റ്.

പരസ്യത്തില്‍ യെദ്യൂരപ്പയ്ക്കും മോദിയ്ക്കും വെല്ലുവിളി

പരസ്യത്തില്‍ യെദ്യൂരപ്പയ്ക്കും മോദിയ്ക്കും വെല്ലുവിളി

കര്‍ണാടകത്തിലെ 6.5 കോടി കന്നഡിഗ ജനതയുടെ ഭാവിയില്‍ താല്‍പ്പര്യമുണ്ടെന്നും ജനങ്ങള്‍ക്ക് മുമ്പില്‍ വച്ച് അവര്‍ക്ക് വേണ്ടി ആവിഷ്കരിക്കുന്ന പദ്ധതികളെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടത്താമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ക്കുന്നു. ചര്‍ച്ചയ്ക്ക് വേണ്ടി പരസ്യമായി എവിടെ വരാനും ഞാന്‍ തയ്യാറാണ്, തിയ്യതിയും സമയവും നിങ്ങള്‍ക്ക് തീരുമാനിക്കാം. സിദ്ധരാമയ്യ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് ഈ വെല്ലുവിളി നടത്തിയിട്ടുള്ളത്. കര്‍ണാടക മുഖ്യമന്ത്രിയുട‍െ കയ്യൊപ്പോടുകൂടിയാണ് പരസ്യം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

എന്റെ മത്സരം മോദിയോടല്ല...

എന്റെ മത്സരം മോദിയോടല്ല...


കര്‍ണാടക തിരഞ്ഞെടുപ്പില്‍ തന്റെ മത്സരം നരേന്ദ്രമോദിയോടല്ല, യെദ്യൂരപ്പയോടാണ്. ഒരേ പ്ലാറ്റ്ഫോമില്‍ പരസ്യ ചര്‍ച്ചയ്ക്ക് ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. അദ്ദേഹം അത് സ്വീകരിക്കുമോ? മോദിയേയും സ്വാഗതം ചെയ്യുന്നു. കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ നടപ്പിലാക്കിയ കാര്യങ്ങളുടെ ക്രെഡിറ്റ് മോദി സ്വന്തമാക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മെയ് ആറിന് അര്‍ദ്ധ രാത്രി രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ പദ്ധതികള്‍ കയ്യടക്കി!!

കോണ്‍ഗ്രസിന്റെ പദ്ധതികള്‍ കയ്യടക്കി!!

ദളിതുകളും പട്ടിക വിഭാഗങ്ങള്‍ക്കും 24 ശതമാനം വിഭവങ്ങള്‍ നീക്കിവെക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. ഇരു വിഭാഗങ്ങളുടേയും ജനസംഖ്യയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ മോദി ഈ പദ്ധതി റീ പാക്കേജ് ചെയ്ത് ക്രെഡിറ്റ് സ്വന്തമാക്കാന്‍ മോദിക്ക് പ്രത്യേക കഴിവാണുള്ളതെന്നാണ് രാഹുല്‍ ആരോപിക്കുന്നത്.

English summary
After Congress President Rahul Gandhi, now Karnataka Chief Minister Siddaramaiah has challenged Bharatiya Janata Party (BJP) leaders for an open debate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X