കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോയ്‌ലെറ്റ് കെട്ടിയതിലും മോദി മന്‍മോഹന്‍ സിംഗിന് പിന്നില്‍

Google Oneindia Malayalam News

സ്വച്ഛ് ഭാരത് ക്യാംപെയ്ന്‍ ഒരുവശത്ത് കെങ്കേമമായി നടക്കുന്നുണ്ടെങ്കിലും ടോയ്‌ലെറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട കണക്കുകള്‍ മോദി സര്‍ക്കാരിന്റെ രക്ഷയ്‌ക്കെത്തില്ല എന്ന് റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മോദി സര്‍ക്കാര്‍ മന്‍മോഹന്‍ സിംഗ് ഭരണത്തിലും പിന്നിലാണ് എന്ന ആരോപണം ശരിവെക്കുന്നതാണ് രാജ്യത്തെ ടോയ്‌ലെറ്റ് നിര്‍മാണത്തിലെ ഈ കണക്കുകള്‍.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 31.83 ലക്ഷത്തിലേറെ ടോയ്‌ലെറ്റുകള്‍ നിര്‍മിച്ചു എന്നാണ് മോദി ആരാധകര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും സ്വച്ഛ് ഭാരത് ക്യാംപെയ്‌ന്റെ ഭാഗമായി നിര്‍മിച്ചതല്ല എന്നാണ് കണക്കുകള്‍ പറയുന്നത്. 2015 ജനുവരി തിങ്കളാഴ്ച വരെ ലഭ്യമായ കണക്കുകള്‍ വെച്ച് രണ്ട് സര്‍ക്കാരുകളെയും ഒന്ന് താരതമ്യം ചെയ്ത് നോക്കൂ.

ഇക്കാര്യം വി ടി ബല്‍റാം എം എല്‍ എ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

എണ്ണത്തില്‍ പിന്നില്‍ മോദി

എണ്ണത്തില്‍ പിന്നില്‍ മോദി

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മോദി സര്‍ക്കാര്‍ പണികഴിപ്പിച്ചത് 2.66 മില്യണ്‍ ടോയ്‌ലെറ്റുകളാണ്. ജനുവരി വരെയുള്ള കണക്കാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 55 ലക്ഷത്തിലേറെ ടോയ്‌ലെറ്റുകള്‍ യു പി എ സര്‍ക്കാര്‍ പണികഴിപ്പിച്ചിട്ടുണ്ട്.

സ്വച്ഛ് ഭാരതില്‍ പെടില്ല

സ്വച്ഛ് ഭാരതില്‍ പെടില്ല

ഇനി മോദി സര്‍ക്കാര്‍ തന്നെ നിര്‍മിച്ച ടോയ്‌ലെറ്റുകളുടെ കണക്കെടുത്താലും ആകെയുള്ള 26 ലക്ഷത്തില്‍ 3,80000 ടോയ്‌ലെറ്റുകള്‍ മാത്രമാണ് മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന് കീഴില്‍ പണിതിട്ടുള്ളത്. ബാക്കിയെല്ലാം നിര്‍മ്മല്‍ ഭാരത് അഭിയാന്‍, തൊഴിലുറപ്പ് പദ്ധതി, ഇന്ദിരാ ആവാസ് യോജന തുടങ്ങിയ പദ്ധതിയിലൂടെ നിര്‍മിച്ചവയാണ്.

മോദി മാത്രമല്ല ബി ജെ പിയും പിന്നില്‍

മോദി മാത്രമല്ല ബി ജെ പിയും പിന്നില്‍

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് താരതമ്യേന കുറവ് ടോയ്‌ലെറ്റുകള്‍ നിര്‍മിച്ചിരിക്കുന്നതത്രെ. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതിയോട് സംസ്ഥാന നേതാക്കള്‍ വേണ്ട പോലെ പ്രതികരിക്കുന്നില്ല എന്ന് വേണം കരുതാന്‍.

മുന്നില്‍ മമത, പിന്നാലെ കര്‍ണാടകം

മുന്നില്‍ മമത, പിന്നാലെ കര്‍ണാടകം

പശ്ചിമ ബംഗാള്‍, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ടോയ്‌ലെറ്റുകള്‍ പോയവര്‍ഷം നിര്‍മിച്ചത്. ബംഗാളില്‍ ഏകദേശം എണ്‍പതിനായിരം ടോയ്‌ലെറ്റുകള്‍ നിര്‍മിച്ചപ്പോള്‍ കര്‍ണാടകം അമ്പതിനായിരത്തിന് മേല്‍ ടോയ്‌ലെറ്റുകള്‍ നിര്‍മിച്ചു.

 ഗോവയില്‍ പൂജ്യം, മറ്റിടങ്ങളിലും കണക്ക്

ഗോവയില്‍ പൂജ്യം, മറ്റിടങ്ങളിലും കണക്ക്

ഗോവയില്‍ പോയ വര്‍ഷം ഒരു ടോയ്‌ലെറ്റ് പോലും നിര്‍മിക്കപ്പെട്ടില്ലത്രെ. ബി ജെ പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും നാമമാത്രമായ എണ്ണം ടോയ്‌ലെറ്റുകള്‍ മാത്രമാണ് നിര്‍മിക്കപ്പെട്ടത്.

English summary
Report says Narendra Modi losing the battle of toilets to UPA government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X