Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video- ഭാരത് ജോഡോ യാത്രയ്ക്കിടെ 'മോദി മോദി' മുദ്രാവാക്യം.. രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെ, കൈയടി

ജയ്പൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പര്യടനം തുടങ്ങി. ഇന്നലെ മധ്യപ്രദേശില്‍ നിന്ന് ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് പ്രവേശിച്ചിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്രക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്.

മുഖ്യമന്ത്രി അശോക് ഗെലോട്ട്, പി സി സി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതസ്ര, സച്ചിന്‍ പൈലറ്റ്, മന്ത്രിമാര്‍, എം എല്‍ എമാര്‍ തുടങ്ങി നിരവധി നേതാക്കള്‍ ഇന്ന് ഭാരത് ജോഡോ യാത്രയില്‍ അണി ചേര്‍ന്നു. അതേസമയം മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്നതിനിടെ ചിലര്‍ മോദി മോദി എന്ന് വിളിച്ചു പറയുന്ന വീഡിയോയും ഇതിന് രാഹുല്‍ ഗാന്ധി നല്‍കുന്ന മറുപടിയുമാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

1

മധ്യപ്രദേശിലെ ഭാരത് ജോഡോ യാത്രയുടെ അവസാന ദിനമായ ഞായറാഴ്ച അഗര്‍ മാള്‍വ ജില്ലയിലൂടെ ആണ് കടന്ന് പോയിരുന്നത്. ഇവിടത്തെ ദൃശ്യമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ജനസഞ്ചയത്തിനൊപ്പം രാഹുല്‍ ഗാന്ധിയും നേതാക്കളും നടന്ന് നീങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിക്കുന്ന മുദ്രാവാക്യങ്ങള്‍ ചിലര്‍ കെട്ടിടത്തിന് മുകൡ നിന്ന് വിളിക്കുന്നത് കേള്‍ക്കാം.

2

ഇത് കേട്ട രാഹുല്‍ ഗാന്ധി ആദ്യം അവരെ കൈ വീശി കാണിച്ച് അഭിവാദ്യം ചെയ്യുന്നതും പിന്നീട് അവരോട് മുദ്രാവാക്യം വിളിക്കുന്നത് തുടരാനും ആണ് ആവശ്യപ്പെടുന്നത്. ഇതിന് ശേഷം ഇവര്‍ക്ക് ഫ്‌ലൈയിംഗ് കിസ്സ് നല്‍കിയാണ് രാഹുല്‍ ഗാന്ധി കടന്ന് പോകുന്നത്. അതേസമയം ഝലവാറിലെ ഝല്‍രാപട്ടനിലെ കാളി തലായിയില്‍ നിന്നാണ് ഇന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.

3

യാത്രയ്ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് 14 കിലോമീറ്റര്‍ പിന്നിട്ട യാത്ര 10 മണിയോടെ ബാലിബോര്‍ഡ് ചൗരയില്‍ എത്തി. ഉച്ചഭക്ഷണ ഇടവേളയ്ക്ക് ശേഷം 3.30ന് നഹര്‍ദിയില്‍ നിന്ന് യാത്ര പുനരാരംഭിച്ചു. വൈകിട്ട് ചന്ദ്രഭാഗ ചൗരയില്‍ കോണ്‍ഗ്രസ് എം പി യോഗം ചേരുന്നുണ്ട്.

4

അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ ആണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തില്‍ ഇരുവരും തല്‍ക്കാലത്തേക്ക് അനുനയത്തിന് വഴിങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

വൈറല്‍ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+