കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചായ കുടിക്കൂ, ചര്‍ച്ച ചെയ്യൂ' എന്ന് മോഡി

  • By Aswathi
Google Oneindia Malayalam News

ദില്ലി: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ചായക്കാരന്‍ എന്ന് വിളിച്ച് പരിഹസിച്ച കോണ്‍ഗ്രസിനെ പാര്‍ട്ടി അതേ നാണയം കൊണ്ട് തിരിച്ചടിക്കുന്നു. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ആയിരം ചായ കടകളില്‍ സൗജന്യമായി ചായവിതരണം ചെയ്ത് ചര്‍ച്ച സംഘടിപ്പിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. 'ചായ് പര്‍ ചര്‍ച്ച' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ വീഡിയോ കണ്‍ഫറന്‍സ് വഴി മോഡി പങ്കെടുക്കും.

ചെറുപ്പകാലത്ത് ഗുജറാത്തില്‍ ചായവില്‍പന നടത്തിയ ആളാണ് മോഡിയെന്നും ചായക്കാരന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ പരിഹസിച്ചിരുന്നു. പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുന്ന മോഡിയ്ക്ക് എഐസിസി സമ്മേളനനഗരിയില്‍ ചായക്കട തുടങ്ങാന്‍ സൗകര്യം നല്‍കാമെന്ന് അയ്യര്‍ ആക്ഷേപിച്ചു. രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചാ വിഷയമായ ഈ പ്രസ്താവന വോട്ടായി മാറ്റുകയാണ് ബിജെപിയിപ്പോള്‍.

Chai par charcha

രാജ്യത്തെ 1000 കേന്ദ്രങ്ങളില്‍ ചായക്കട ചര്‍ച്ചകള്‍ നടത്തും. ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് അഹമദാബാദില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം വഴി മോഡി മറുപടി നല്‍കും. മോഡിയുടെ മറുപടി ആയിരം കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള എല്‍ഇഡി ടിവി വഴിയായിരിക്കും ജനങ്ങളില്‍ ഒരേസമയം എത്തുക. സോഷ്യല്‍ മീഡിയകളിലൂടെയും ചര്‍ച്ചയില്‍ പങ്കെടുക്കാം. ചര്‍ച്ചകളില്‍ ഉന്നയിക്കേണ്ട ചോദ്യങ്ങള്‍ സോഷ്യല്‍ മീഡികള്‍ വഴി അയച്ചാല്‍ മോഡി അതിന് മറുപടി നല്‍കും.

പരിപാടി കഴിഞ്ഞാലും ജനങ്ങള്‍ക്ക് ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകളാവാം. അഞ്ചുദിവസത്തില്‍ ഒരിക്കല്‍ നടത്തുന്ന പരിപാടിയ്ക്ക് ഈ മാസം 12ന് മോഡി തുടക്കം കുറിയിക്കും. പതിനഞ്ച് റൗണ്ടെങ്കിലും പൂര്‍ത്തിയാകാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. സാധരണക്കാരിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാനുള്ള പ്രചരണ തന്ത്രമായാണ് ബിജെപി ചായ ചര്‍ച്ചയെ കാണുന്നത്. ചായ കുടിച്ച് രാജ്യത്തിന്റെ ഭാവിയ്ക്ക് വേണ്ടിയുള്ള ചര്‍ച്ച നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു.

English summary
BJP's answer to tea vendor jibe: a 'Chai par charcha' campaign to pitch Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X