Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒഴിഞ്ഞ കസേരകളെ മറയ്ക്കാന്‍ സുരക്ഷാ വീഴ്ചയെന്ന നാടകം'; മോദിയെ ട്രോളി സിദ്ദു

അമൃത്സര്‍: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണം നാടകമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദു. പ്രധാനമന്ത്രിയുടെ റാലിയില്‍ ആളുകള്‍ ഇല്ലാത്തതിന്റെ ജാള്യത മറയ്ക്കാനാണ് സുരക്ഷാ വീഴ്ച എന്ന ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിയും പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തില്‍ സുരക്ഷ വീഴ്ചയുണ്ടായിട്ടില്ലെന്ന് പറഞ്ഞിരുന്നു. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ബി.ജെ.പിയുടെ ഫിറോസ്പൂര്‍ പൊതുറാലി വേദിയില്‍ 70,000 കസേരകള്‍ ഇട്ടിരുന്നു, എന്നാല്‍ 700 പേര്‍ മാത്രമാണ് വന്നത്, ഇതില്‍ ഞാനെന്തു ചെയ്യാനാണ്?'' എന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് നവ്‌ജോത് സിംഗ് സിദ്ദുവിന്റേയും പ്രതികരണം.

പഞ്ചാബിലെ തന്റെ റാലിയില്‍ പങ്കെടുക്കാന്‍ ആരും എത്താത്തതില്‍ പ്രധാനമന്ത്രി മോദിയുടെ ഈഗോ മുറിപ്പെട്ടിരിക്കുകയാണ്. ഒരു വര്‍ഷത്തിലേറെയായി മോദി കര്‍ഷകരെ കണ്ടില്ല, അതുകൊണ്ടാണ് പഞ്ചാബികളും മോദിയെ ചെവിക്കൊണ്ടില്ലെന്ന് പഞ്ചാബ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു.

sidhu

സോഷ്യല്‍ മീഡിയയില്‍ '70,000 കസേരകളും 700 പേരും'' എന്ന ഹാഷ്ടാഗോടെ കോണ്‍ഗ്രസ് ക്യാംപെയ്‌നും തുടങ്ങിയിട്ടുണ്ട്. പഞ്ചാബിലെ തങ്ങളുടെ റാലി പൂര്‍ണമായും പരാജയപ്പെട്ടുവെന്ന വസ്തുത മറച്ചുവെക്കാനുള്ള വഴികള്‍ തേടുകയാണ് ബിജെപിയെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

നേരത്തെ യൂത്ത് കോണ്‍ഗ്രസും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ റാലിയില്‍ പങ്കെടുക്കാന്‍ ആളില്ലായിരുന്നെന്നും ഒഴിഞ്ഞ കസേരകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് പറഞ്ഞിരുന്നത്. റാലി സ്ഥലത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങളും ശ്രീനിവാസ് പങ്കുവെച്ചിരുന്നു.

ബുധനാഴ്ചയാണ് പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധങ്ങളെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയത്. 20 മിനിറ്റോളം മേല്‍പാലത്തില്‍ കുടുങ്ങിയ പ്രധാനമന്ത്രി പരിപാടി ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു. പഞ്ചാബ് പോലീസ് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയെന്ന് സ്ഥിരീകരിച്ചതിന് ശേഷമാണ് റോഡ് മാര്‍ഗം യാത്ര ആരംഭിച്ചതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞത്.

Recommended Video

cmsvideo
    മോദിയുടെ സുരക്ഷാ വീഴ്ചയിൽ സംഭവിച്ചതെന്ത്? സൂപ്രീംകോടതി ഇടപെടുന്നു, | Oneindia Malayalam

    ഹെലികോപ്ടറില്‍ തീരുമാനിച്ച മോദിയുടെ യാത്ര അവസാന നിമിഷമാണ് റോഡ് മാര്‍ഗമാക്കിയത്. മോശം കാലാവസ്ഥ കാരണമാണ് ഹെലികോപ്ടര്‍ യാത്ര ഉപേക്ഷിച്ചത്. അതേസമയം സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ പഞ്ചാബ് സര്‍ക്കാര്‍ രണ്ട് അംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് പ്രധാനമന്ത്രിയെ 'കായികമായി ഉപദ്രവിക്കാന്‍' ശ്രമിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+