കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഉറച്ചുതന്നെ, രാജിവെക്കുന്ന പ്രശ്‌നമില്ല

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയെ പുറത്താക്കാന്‍ ബി ജെ പി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്ന് റിപ്പോര്‍ട്ട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ പ്രസ്താവന പുറത്തിറക്കി. വിവാദ പ്രസ്താവന നടത്തിയ സാധ്വി നിരഞ്ജന്‍ ജ്യോതിയെ നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു മോദിയുടെ പ്രസ്താവന.

സാഹചര്യം കണക്കിലെടുത്ത് വേണം പ്രസ്താവനകള്‍ നടത്താനെന്ന് മോദി പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ പ്രസ്താവനയെ ശക്തമായി എതിര്‍ക്കുന്നു. എന്നാല്‍ അവര്‍ രാജിവെക്കില്ല എന്ന സൂചനയും മോദി നല്‍കി. സാധ്വി നിരഞ്ജന്‍ ജ്യോതി പാര്‍ലമെന്റില്‍ പരസ്യമായി മാപ്പ് പറഞ്ഞതാണ്. പ്രതിപക്ഷം അത് അംഗീകരിക്കണം.

-narendra-modi

പാര്‍ലമെന്റില്‍ പുതിയ അംഗമാണ് സാധ്വി നിരഞ്ജന്‍ ജ്യോതി. ആദ്യമായാണ് മന്ത്രിയാകുന്നതും. ഈ ഒരു പരിഗണന അവര്‍ക്ക് കൊടുക്കണം. മന്ത്രിയുടെ മാപ്പ് അംഗീകരിച്ച് സഭ സാധാരണ പോലെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു. എന്നാല്‍ മന്ത്രി രാജിവെക്കാതെ സഭ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നാണ് പ്രതിപക്ഷാംഗങ്ങള്‍ പറയുന്നത്.

മാപ്പ് പറഞ്ഞത് കൊണ്ട് കാര്യമില്ല. പ്രധാനമന്ത്രി മോദി ഞങ്ങള്‍ പറയുന്നത് കേള്‍ക്കണം. നിയമങ്ങളെയും പാര്‍ലമെന്റിനെയും ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍ - കോണ്‍ഗ്രസ് എം പി ആനന്ദ് ശര്‍മ പറഞ്ഞു. മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ ഖേദപ്രകടനം അംഗീകരിക്കാന്‍ തയ്യാറല്ല എന്ന് സി പി എം നേതാവ് സീതാറാം യെച്ചൂരിയും സഭയില്‍ പറഞ്ഞു.

English summary
Prime Minister Narendra Modi says he strongly criticises BJP minister Sadhvi Niranjan Jyoti's remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X