Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് കലാപം: ഇപ്പോഴാണ് സ്വതന്ത്രനായതെന്ന് മോഡി

ദില്ലി: 'ഭൂകമ്പ ദുരിതത്തില്‍ തകര്‍ന്നിരുന്ന ഗുജറാത്തിനെ ഞെരിക്കുന്ന പ്രഹരമായിരുന്നു കലാപം. നിരപരാധികള്‍ കൊല്ലപ്പെട്ടു, കുടുംബങ്ങള്‍ നിരാധരരായി, വര്‍ഷങ്ങളുടെ കഠിനാധ്വാനത്തില്‍ സംമ്പദിച്ച സ്വത്തുക്കള്‍ നഷ്ടപ്പെട്ടു. മനുഷ്യത്വരഹിതമായ കലാപത്തിന് സാക്ഷിയാകുമ്പോള്‍ ഞാനനുഭവിച്ച വേദനയും ശൂന്യതയും വാക്കുകളില്‍ വിവരിക്കാനാകില്ല'. ഒരു പതിറ്റാണ്ടിന് ശേഷം ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള നരേന്ദ്ര മോഡിയുടെ ആദ്യത്തെ ഖേദപ്രകടനമാണിത്.

രാഷ്ട്രീയ പ്രതിയോഗികള്‍ നിരന്തരം വിമര്‍ശിച്ചിട്ടും അന്നൊന്നും അതേകുറിച്ച് ഒരക്ഷരം പ്രതികരിക്കാത്ത മോഡി ഇപ്പോള്‍ പ്രതികരിക്കുന്നതിനും കാരണമുണ്ട്. കഴിഞ്ഞ ദിവസം സംഭവത്തില്‍ മോഡിക്ക് കോടതി ക്ലീന്‍ചീറ്റ് നല്‍കിയിരുന്നു. ഗുജറാത്തിലെ സഹോദരി സഹോദരന്മാരുടെ മരണത്തിലും ദുരന്തത്തിലും വേദനയനുഭവിക്കുമ്പോള്‍ തന്നെ അതിന്റെ പേരില്‍ പഴിക്കുമ്പോഴുണ്ടാകുന്ന ആത്മസംഘര്‍ഷവും ഞെട്ടലും നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയുമോ എന്ന് മോഡി ചോദിക്കുന്നു.

Modi

അധികാര സ്ഥാനങ്ങളിലുള്ളവര്‍ക്ക് വ്യക്തപരമായ വേദനകള്‍ പാങ്കിടാനാകില്ലെന്ന തത്ത്വവാക്യങ്ങള്‍ ഓര്‍ത്താണ് താന്‍ ആ ദിവസങ്ങളിലെ വേദന മറന്നതെന്ന് മോഡി തന്റെ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. അക്കാലത്തെ കഠിനമായ വേദനയനുഭവിക്കുമ്പോള്‍ ദൈവത്തോട് ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളൂ. ഒരു വ്യക്തിക്കോ സമൂഹത്തിനോ രാജ്യത്തിനോ ഇത്രയും ക്രൂര നിര്‍ഭാഗ്യ ദിനങ്ങള്‍ ഇനി കൊടുക്കരുതേ എന്ന്

പിന്നെ ഗുജറാത്തിലെ ജനങ്ങളോട് സംയമനം പാലിക്കാന്‍ ആഭ്യര്‍ത്ഥിക്കുകയായിരുന്നു. മാധ്യമങ്ങളോടും ഇത്തരത്തില്‍ പ്രതികരിച്ചു. രാജ്യത്ത് മുമ്പുണ്ടായ ഏത് കലാപത്തിലേതിലും വേഗത്തിലും ശക്തിയിലും ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെടുത്തു. കഴിഞ്ഞ ദിവസത്തെ കോടതി വിധിയോടെ 12 വര്‍ഷത്തെ അഗ്നി പരീക്ഷയ്ക്ക് വിരാമമായി. ഇതോടെ സ്വാതന്ത്രവും സമാധാനവും അനുഭവിക്കുന്നതായി മോഡി ബ്ലോഗില്‍ കുറിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+