കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി രാജിവെക്കണമെന്ന് താക്കറെ

Google Oneindia Malayalam News

മുംബൈ: ശിവസേനയ്ക്ക് പിന്നാലെ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്കെതിരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും രംഗത്ത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മോഡി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമായിരുന്നു എന്നാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ അഭിപ്രായം.

അത് മാത്രമല്ല, മുംബൈയിലെ പ്രസംഗത്തില്‍ മോഡി സര്‍ദാര്‍ പട്ടേലിനെ പുകഴ്ത്തിയതും രാജ് താക്കറെയ്ക്ക് പിടിച്ചിട്ടില്ല. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയല്ല, ശിവജിയെ വേണമായിരുന്നു നരേന്ദ്രമോഡി പുകഴ്ത്തി സംസാരിക്കാന്‍ എന്നും താക്കറെ കുറ്റപ്പെടുത്തുന്നു. മഹാരാഷ്ട്രയിലെ ഗുജറാത്തികളെക്കുറിച്ച് മോഡി നടത്തിയ പരാമര്‍ശത്തിലും എം എന്‍ എസിന് എതിര്‍പ്പുണ്ട്.

raj thackeray and modi

പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോഡിക്കുള്ള പിന്തുണ എം എന്‍ എസ് പിന്‍വലിച്ചോ എന്ന് തോന്നിപ്പിക്കുന്നതാണ് അടുത്തിടെ താക്കറെ നടത്തുന്ന പല പരാമര്‍ശങ്ങളും. നേരത്തെ 2011 ല്‍ നരേന്ദ്രമോഡിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ എന്നായിരുന്നു രാജ് താക്കറെ പറഞ്ഞിരുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡിയെ പിന്തുണക്കും എന്നും എം എന്‍ എസ് പറഞ്ഞിരുന്നു.

മഹാരാഷ്ട്രയില്‍ ശിവസേനയാണ് ബി ജെ പിയുടെ സഖ്യകക്ഷി. ശിവസേനയുടെ എതിര്‍പാളയത്തിലാണ് എം എന്‍ എസ്. മറാത്തി വോട്ടുകളാമ് ഇരുപാര്‍ട്ടികളുടെയും അടിത്തറ. എന്നാല്‍ രാഷ്ട്രീയ സഖ്യമില്ലെങ്കില്‍ പോലും നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുമെന്നായിരുന്നു എം എന്‍ എസിന്റെ ഇതുവരെയുള്ള നിലപാട്.

English summary
Modi should've quit as CM when BJP made him PM nominee: Raj Thackeray.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X